Image

കുവൈറ്റ് കെഎംസിസി തൃശൂര്‍ കമ്മിറ്റി ബൈത്തുറഹ്മ കൈമാറി

Published on 21 March, 2023
 കുവൈറ്റ് കെഎംസിസി തൃശൂര്‍ കമ്മിറ്റി ബൈത്തുറഹ്മ കൈമാറി

 

തൃശൂര്‍: കുവൈറ്റ് കെഎംസിസി അംഗമായ സഹോദരന് കുവൈറ്റ് കെഎംസിസി തൃശൂര്‍ ജില്ലാ കമ്മിറ്റി നിര്‍മിച്ചു നല്‍കിയ ബൈത്തുറഹ്മ യുടെ താക്കോല്‍ ദാനം പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. കെഎംസിസി തൃശൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ അസീസ് വലിയകത്ത് അധ്യക്ഷനായിരുന്നു.

കുവൈറ്റ് കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ധീന്‍ കണ്ണേത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. കുവൈറ്റ് കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. അബ്ദുല്‍ റസാഖ്, തൃശൂര്‍ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് അസ്ഗറലി തങ്ങള്‍, കുഞ്ഞിമൊയ്ദീന്‍ കുട്ടി ചാലിയം, അല്‍ത്താഫ് തങ്ങള്‍, ഇസ്ഹാഖ് കൈപ്പമംഗലം സംസാരിച്ചു. കുവൈത്ത് കെ.എം.സി.സി. മണലൂര്‍ മണ്ഡലം പ്രസിഡന്റ് ലത്തീഫ് പാടൂര്‍ സ്വാഗതവും, നിസാര്‍ മരുതയൂര്‍ നന്ദിയും പറഞ്ഞു.

സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക