Image

ഫോമാ ക്യാപിറ്റൽ റീജിയന്റെ പ്രവർത്തനങ്ങളുടെ കിക്കോഫ്  അത്യാകർഷകമായി  

Published on 22 March, 2023
ഫോമാ ക്യാപിറ്റൽ റീജിയന്റെ പ്രവർത്തനങ്ങളുടെ കിക്കോഫ്  അത്യാകർഷകമായി  

വാഷിംഗ്ടൺ: ഫോമാ ക്യാപിറ്റൽ റീജിയൻ 2022-24 കാലയളവിലെ  പ്രവർത്തനങ്ങളുടെ കിക്കോഫ്  വിജയകരമായി.

ക്യാബിൻ ജോൺ മിഡിൽ സ്‌കൂൾ ആയിരുന്നു വേദി. ദേശീയ നേതാക്കൾ, ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, ഫോമ അഡ്വൈസറി കൗൺസിൽ  സെക്രട്ടറി സജി  എബ്രഹാം,  നാഷണൽ കമ്മിറ്റി അംഗം ഷാലു പുന്നോസ്, ഫോമാ ഐടി ഫോറം ചെയർമാൻ തോമസ് ചാണ്ടി, ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൻ കോഓർഡിനേറ്റർ സാമുവൽ തോമസ് (കുഞ്ഞ്  മാലിയിൽ) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഫോമാ ക്യാപിറ്റൽ റീജിയൻ സ്ഥാപക നേതാവ് രാജ് കുറുപ്പ്, മുൻ റീജിയണൽ വൈസ് പ്രസിഡന്റുമാരായ (ആർവിപി) തോമസ് ജോസ്, ജോൺസൺ കാടംകുളത്തിൽ, നാരായണൻ കുട്ടി മേനോൻ, ഫോമാ ക്യാപിറ്റൽ റീജിയൻ നാഷണൽ കമ്മിറ്റി അംഗം രാജീവ് സുകുമാരൻ, ഫോമാ മുൻ നാഷണൽ കമ്മിറ്റി അംഗവും നിലവിലെ ഫോമാ ബൈലോ കമ്മിറ്റി അംഗവുമായ  അനിൽ നായർ, മുൻ നാഷണൽ കമ്മിറ്റി അംഗം ബിജോ വിതയത്തിൽ, നാഷണൽ ഹെൽത്ത് ഫോറം കോ-ഓർഡിനേറ്റർ ഡോ. എൽദോ ചാക്കോ തുടങ്ങി ഒട്ടേറെ  പ്രമുഖർ  വേദി ധന്യമാക്കി.  അസോസിയേഷൻ പ്രസിഡന്റുമാർ,  ക്യാപിറ്റൽ റീജിയണിലെ മലയാളികൾ എന്നിവരും കിക്കോഫ് ചടങ്ങിൽ പങ്കെടുത്തു.

ബാൾട്ടിമോർ ടീമിന്റെ താലപ്പൊലിയോടും ആവേശകരമായ ചെണ്ടമേളത്തോടും കൂടിയാണ് പരിപാടികൾ ആരംഭിച്ചത്. ഫോമാ പ്രസിഡന്റ് ഡോ.ജേക്കബ് തോമസ്, ആർ.വി.പി ഡോ.മധു നമ്പ്യാർ, തുടങ്ങിയവർ     ചേർന്ന്  ഭദ്രദീപം തെളിയിച്ചു.  ലീന എബ്രഹാം  അമേരിക്കൻ ദേശീയ ഗാനം ആലപിച്ചു. ഫോമ ക്യാപിറ്റൽ റീജിയൻ ആർവിപി ഡോ. മധുസൂദന നമ്പ്യാരും നാഷണൽ കമ്മിറ്റി അംഗം രാജീവ് സുകുമാരനും എല്ലാവരെയും സ്വാഗതം ചെയ്തു.  ഡോ. നമ്പ്യാർ ഫോമയുടെ കാഴ്ചപ്പാടും ദൗത്യവും ക്യാപിറ്റൽ റീജിയൻ കാഴ്ചവയ്ക്കുന്ന സാമൂഹിക സേവനമികവും എടുത്തുപറഞ്ഞു. കഴിഞ്ഞ വർഷം മികച്ച കമ്മ്യൂണിറ്റി സർവീസ് ആൻഡ് എജ്യുക്കേഷൻ അവാർഡുകൾ നേടിയ ക്യാപിറ്റൽ റീജിയന്റെ സംഭാവനകളെക്കുറിച്ചും ഡോ. നമ്പ്യാർ സൂചിപ്പിച്ചു.

ഫോമാ പ്രസിഡന്റ് ഡോ.ജേക്കബ് തോമസ് നിറഞ്ഞസദസ്സിനെ അഭിസംബോധന ചെയ്തു. മുൻ ആർവിപി തോമസ് ജോസും സ്ഥാപക നേതാവ് രാജ് കുറുപ്പും ചേർന്ന് ഫോമാ പ്രസിഡന്റിനെ  പൊന്നാട അണിയിക്കുകയും അംഗീകാര ഫലകം  നൽകുകയും ചെയ്തു.  

ഫോമയുടെ ലക്ഷ്യങ്ങളെക്കുറിച്ചും അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്  എങ്ങനെ പിന്തുണയ്ക്കാമെന്നും പ്രാസംഗികർ ചൂണ്ടിക്കാട്ടി. അംഗ സംഘടനകളുടെ പ്രസിഡന്റുമാർ ഈ വർഷത്തെ തങ്ങളുടെ പദ്ധതികളെക്കുറിച്ച് സംസാരിച്ചു. എല്ലാ പ്രസിഡന്റുമാർക്കും ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് അവരുടെ കഠിനാധ്വാനത്തിനും സമൂഹത്തിനുള്ള സംഭാവനകൾക്കും അംഗീകാരമായി  ഫലകം സമ്മാനിച്ചു.

മുൻ  ആർവിപി തോമസ് ജോസ്, നാഷണൽ കമ്മിറ്റി അംഗം അനിൽ നായർ എന്നിവരെയും    ഫലകങ്ങൾ നൽകി ആദരിച്ചു.  തോമസ് ജോസ് ഫോമയിലെ  തന്റെ അനുഭവങ്ങളെക്കുറിച്ച് സംസാരിച്ചു. ചടങ്ങിൽ കാപ്പിറ്റൽ റീജിയൻ കമ്മിറ്റി അംഗങ്ങൾക്ക്  പ്രശംസാപത്രം സമ്മാനിച്ചു.

ജേക്കബ് പൗലോസ്, ലെൻജി ജേക്കബ്, ഗൗരി രാജ്, നിഷ ചന്ദ്രൻ, പ്രവീൺ കുമാർ എന്നിവരുടെ നേതൃത്വത്തിൽ  അവതരിപ്പിച്ച വിനോദപരിപാടികൾ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. നിഷാ ചന്ദ്രനായിരുന്നു എംസി.  സ്റ്റേജ് മാനേജർ:ഗൗരി രാജ്.

 
സ്‌കെച്ചിംഗിലും പെയിന്റിംഗിലുമുള്ള കുട്ടികളുടെ കഴിവുകൾ തെളിയിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു. ഇത് മികച്ച വിജയമായി.

കെഎജിഡബ്ലിയു മുൻ പ്രസിഡന്റും വിനോദ സമിതി അംഗവുമായ പ്രവീൺ കുമാർ  മിമിക്രിയിലൂടെ സദസ്സിനെ രസിപ്പിച്ചു.  ഫ്ളവേഴ്‌സ് സിംഗ് എൻ' വിൻ സീസൺ ഫൈനലിസ്റ്റുകളായ അപർണ പണിക്കർ, വിമൽ വേണുഗോപാൽ എന്നിവരുടെ ഗാനങ്ങൾ പ്രേക്ഷക  മനസ്സ് കീഴടക്കി. ഗൗരി, രാജ് കുറുപ്പ്, അജ്‌റിൻ, അഞ്ജന മഠത്തിൽ, മകൾ സൈറ, നാരായണൻ കുട്ടി മേനോൻ എന്നിവരും  ഗാനങ്ങൾ ആലപിച്ചു. കേരള കൾച്ചറൽ സൊസൈറ്റിയുടെ സംഘനൃത്തം, അദിതി രാജീവ്, അശ്വതി മേനോൻ എന്നിവരുടെ ക്ലാസിക്കൽ സോളോ ഡാൻസ്, സ്മേര, സവേര എന്നിവരുടെ സെമിക്ലാസിക്കൽ നൃത്തങ്ങൾ എന്നിവയും സദസ്സിനെ ത്രസിപ്പിച്ചു.

സൗണ്ട് സെറ്റപ്പ്, ലൈറ്റുകൾ, ഹോളി തീം സ്റ്റേജ് ഡെക്കറേഷൻ, ഭക്ഷണം, മറ്റ് ലോജിസ്റ്റിക്‌സ് എന്നിവക്കായി പ്രവർത്തിച്ചവർക്ക്   ഭാരവാഹികൾ നന്ദി അറിയിച്ചു .

ഫ്രണ്ട് ഡെസ്കും സാങ്കേതിക പിന്തുണയും കൈകാര്യം ചെയ്തത്  സുധ കുഞ്ഞികൃഷ്ണൻ, ഷേർളി നമ്പ്യാരുമാണ്.   ഓഡിയോവിഷ്വലും മറ്റ് ക്രമീകരണങ്ങളും നൽകിയ  നാരായണൻ കുട്ടി മേനോൻ, സ്മിത മേനോൻ, സുരേഷ് നായർ എന്നിവർക്കും പ്രത്യേക നന്ദി അറിയിച്ചു. യൂത്ത് ഫോറം ചെയർ സലീൽ അന്ത്രത്തൊടിയിൽ  യുവജനങ്ങൾക്ക് പ്രചോദനമായി. യൂത്ത് ഫോറം അംഗം അജ്രിൻ നവാസ്  ഗാനം ആലപിക്കുകയും തന്റെ പെയിന്റിംഗ് പ്രദർശിപ്പിക്കുകയും ചെയ്തു. യൂത്ത് ഫോറം അംഗങ്ങളായ സവിയാന വിജോയ്, ഇസബെല്ല ജോർജ് എന്നിവർ സജീവമായി രംഗത്തുണ്ടായിരുന്നു . കിഡ്‌സ് ഫോറം ചെയർ അക്ഷര ഗിരീഷ്  നാടോടിനൃത്തവും നിവേദ് കൃഷ്ണൻ  പ്രാർത്ഥനാ ഗാനവും  ആലപിച്ചു.  അദ്വൈത് വാമൻ വോളന്റിയറിംഗ്   മാതൃകയായി.

ഡബ്ല്യുഎംസി പ്രസിഡന്റ് മോഹൻ കുമാർ, ജേക്കബ് പൗലോസ്, സതീശൻ നായർ എന്നിവർ വീഡിയോ, ഫോട്ടോഗ്രാഫി,  എന്നിവക്കു  സഹായങ്ങൾ എന്നിവ നൽകി.  ഡിസി ബുക്ക്സ് പുറത്തിറക്കിയ കൂത്താണ്ടവർ എന്ന തന്റെ നോവലിനെക്കുറിച്ചു വേണുഗോപാൽ കൊക്കോടൻ സംസാരിച്ചു.

ബിജോ വിതയത്തിൽ, തോമസ് ജോസ്, ജോൺസൺ കാടംകുളത്തിൽ, ജോൺ ചെറുശ്ശേരി, ആശിഷ്, സിജു സെബാസ്റ്റ്യൻ, രജനീഷ് മേനോൻ, ഗിരീഷ് പണിക്കർ, ജിജോ ആലപ്പാട്ട്, സാമൂഹ്യസേവന സമിതി അംഗങ്ങളായ ഡോ.കുഞ്ഞികൃഷ്ണൻ , നിജോ പുത്തൻപുരക്കൽ, സാഗർ  പരിപാടികൾക്കും ഭക്ഷണത്തിനും നേതൃത്വം നൽകി. ലെൻജി ജേക്കബിന്റെ നന്ദി പ്രകാശനത്തോടൊപ്പം ഇന്ത്യൻ ദേശീയഗാനം ആലപിച്ച് പരിപാടി സമാപിച്ചു.

ഫോമാ  ക്യാപിറ്റൽ റീജിയന്റെ പതിനഞ്ചാം കിക്കോഫ് ചടങ്ങ് ധന്യമാക്കിയ വാഷിംഗ്ടണിലെ കുടുംബങ്ങൾക്ക് സംഘാടകർ നന്ദി അറിയിച്ചു.

# Fomaa Capital region innaguration

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക