Image

ഞങ്ങൾ (കവിത:  ബിനി മൃദുൽ , കാലിഫോർണിയ)

Published on 22 March, 2023
ഞങ്ങൾ (കവിത:  ബിനി മൃദുൽ , കാലിഫോർണിയ)

(ഈ  അടുത്ത കാലത്തു  ശ്രീ. ഗോപിനാഥ് മുതുകാടിന്റെ ഒരു പ്രസംഗം കേൾക്കാനിടയായി. ഭിന്ന ശേഷിക്കാരായ  കുട്ടികളെ പറ്റിയുള്ള പ്രസംഗം മനസ്സിലെവിടെയോ  ആഞ്ഞു  തറച്ചിരുന്നു. അന്നത്തെ ആ സെഷൻ  കേട്ടു കഴിഞ്ഞു എന്റെ മനസ്സിൽ പതിഞ്ഞ 2-3 വാക്കുകളെ വച്ചാണ് ഈ  കവിത. അന്ന് സാറിനോട് പറഞ്ഞിരുന്നു. പറ്റിയാൽ ഇതിനെ  പറ്റി ഒരു കവിത എഴുതാം  എന്ന്.)

ഞങ്ങളെ  നിങ്ങളായി കണ്ടീടുമോ...
നിങ്ങളിൽ ഞങ്ങളെ  കണ്ടീടുമോ...

സ്നേഹിക്ക ഞങ്ങളെ  അന്തമില്ലാതെ..
സ്നേഹത്തിൽ മൂടി  പൊതിഞ്ഞീടാ മോ...
മിതഭാഷിയാം ഞങ്ങളെ അകറ്റിടാതെ...
മഞ്ജു ഭാഷിയായി ഞങ്ങളെ മാറ്റീ ടാമോ....

ഞങ്ങളെ  നിങ്ങളായി കണ്ടീടുമോ...
നിങ്ങളിൽ ഞങ്ങളെ  കണ്ടീടുമോ...

ജ്ഞാനി കൾ  ഞങ്ങൾ  വിജ്ഞാനികൾ  ഞങ്ങൾ..
ഞങ്ങളെ ചേർത്ത് പിടിച്ചിടാമോ..
അക്ഷരക്കൂ ട്ടത്തെ സ്നേഹിക്കും ഞങ്ങൾ 
ഭാഷകൾക്കതീതരാം  തോഴർ  ഞങ്ങൾ..
ശില്പികൾ  ഞങ്ങൾ സർഗ  ശില്പികൾ  ഞങ്ങൾ..
ഭാവനയ്ക്കതീതരാം മുത്തുകൾ ഞങ്ങൾ..

ഞങ്ങളെ  നിങ്ങളായി കണ്ടീടുമോ...
നിങ്ങളിൽ ഞങ്ങളെ  കണ്ടീടുമോ...

പ്രകൃതിയെ  സ്നേഹിക്കും ഞങ്ങൾ മക്കൾ..
പ്രകൃതി  തൻ  പൊന്നോമന മക്കൾ  ഞങ്ങൾ...
സഹതപിക്കാതെ കൂടെ ചേരു..
സസ്നേഹ വദന രായി വന്നിറങ്ങു ...
കരയാൻ  കരുത്തില്ല ഞങ്ങൾക്കിനി..
കരവലയത്തിൽ  ചേർത്തു പിടിച്ചിടാമോ...

അക്കങ്ങളിൽ ഇന്ദ്രജാലങ്ങൾ  നിറയ്ക്കും..
മായിക ലോകത്തെ വാഴും  ഞങ്ങൾ..

ഞങ്ങളെ  നിങ്ങളായി കണ്ടീടുമോ...
നിങ്ങളിൽ ഞങ്ങളെ  കണ്ടീടുമോ..
ഞങ്ങളും  നിങ്ങളും മക്കൾ  തന്നെ
സുന്ദരഭൂമി  തൻ  പൊന്നുമക്കൾ..

Join WhatsApp News
Bini 2023-03-22 15:47:16
ഈ അടുത്ത കാലത്തു ശ്രീ. ഗോപിനാഥ് മുതുകാടിന്റെ ഒരു പ്രസംഗം കേൾക്കാനിടയായി. ഭിന്ന ശേഷിക്കാരായ കുട്ടികളെ പറ്റിയുള്ള പ്രസംഗം മനസ്സിലെവിടെയോ ആഞ്ഞു തറച്ചിരുന്നു. അന്നത്തെ ആ സെഷൻ കേട്ടു കഴിഞ്ഞു എന്റെ മനസ്സിൽ പതിഞ്ഞ 2-3 വാക്കുകളെ വച്ചാണ് ഈ കവിത. അന്ന് സാറിനോട് പറഞ്ഞിരുന്നു. പറ്റിയാൽ ഇതിനെ പറ്റി ഒരു കവിത എഴുതാം എന്ന്. Dedicated to kids with different abilities.
Sudhir Panikkaveetil 2023-03-23 13:53:45
ശ്രീ മുതുകാടിനോട് വാക്ക് പാലിച്ചപ്പോൾ തന്നെ ആ വിഷയം വായനക്കാർക്കായി സമർപ്പിച്ചത് കൊണ്ട് ഭിന്നശേഷിക്കാരുടെ സ്‌നേഹം കവിക്ക് കിട്ടുന്നു. ഒപ്പം വായനക്കാരും അവർക്കായി പ്രാർത്ഥിക്കുന്നു. ഇത്തരം കവിതകൾ ആവശ്യമാണ്. . Quote "Among its many benefits, poetry can increase empathy, help us pass down memories, promote political change, help us heal, and empower us to see the world with fresh eyes". നന്മകൾ നേരുന്നു
Bini 2023-03-23 15:22:21
Thank you for the comment🙏🏼
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക