Image

ഉപയോക്താക്കളുടെ വിവരം ഏറ്റവും കൂടുതൽ തേടുന്ന   ദക്ഷിണേഷ്യൻ രാജ്യം ഇന്ത്യയാണെന്നു റിപ്പോർട്ട്

Published on 22 March, 2023
ഉപയോക്താക്കളുടെ വിവരം  ഏറ്റവും കൂടുതൽ തേടുന്ന   ദക്ഷിണേഷ്യൻ രാജ്യം ഇന്ത്യയാണെന്നു റിപ്പോർട്ട്

ദക്ഷിണേഷ്യയിൽ വൻകിട സാങ്കേതിക സ്ഥാപനങ്ങളിൽ നിന്നു ഉപയോക്താക്കളുടെ ഡാറ്റ ഏറ്റവും കൂടുതൽ ചോദിക്കുന്ന രാജ്യം ഇന്ത്യയാണെന്നു റിപ്പോർട്ട്. 2013നും 2021നും ഇടയിൽ മെറ്റയോടും ഗൂഗിളിനോടും ഇത്തരം ഡാറ്റ ഏറ്റവുമധികം  ആവശ്യപ്പെട്ടത് ഇന്ത്യ ആണെന്നു വി പി എൻ സർവീസ് സർഫ്ഷാർക്‌ പറയുന്നു. 

ഏഷ്യയിൽ തന്നെ ഇക്കാര്യത്തിൽ ഏഴാം സ്ഥാനത്താണ് ഇന്ത്യ. 100,000 ആളുകളിൽ 58.7 അക്കൗണ്ടുകളുടെ ഡാറ്റയാണ് ഇന്ത്യ ചോദിച്ചത്. 
ആഗോള തലത്തിൽ, 2013-2022ൽ 6.6 മില്യണിലേറെ അക്കൗണ്ടുകളുടെ വിവരങ്ങളാണ് ആവശ്യപ്പെട്ടത്. അതിൽ 823,000 ഇന്ത്യയാണ് ആവശ്യപ്പെട്ടത്. ആഗോളതലത്തിൽ ഇക്കാര്യത്തിൽ ഇന്ത്യ 36ആം സ്ഥാനത്താണ്. 
2021 എത്തിയപ്പോഴേക്കു ഇന്ത്യ തേടുന്ന ഡാറ്റ നിരവധി ഇരട്ടിയായി: ആ വർഷം തന്നെ 25% വർധന കണ്ടു. 

യുഎസ്, ഇ യു അധികൃതരാണ് ഏറ്റവും കൂടുതൽ ഡാറ്റ തേടിയത്. ഏറ്റവുമധികം ഡാറ്റ നൽകിയത് ആപ്പിൾ ആണ്: 82%. മെറ്റാ, ഗൂഗിൾ, മൈക്രോസോഫ്റ്റ് എന്നിവ യഥാക്രമം 72%, 71%, 68% എന്നിങ്ങനെ.  

ഓൺലൈൻ സർവീസുകൾ വഴി നടക്കുന്ന കുറ്റകൃത്യങ്ങൾ കണ്ടെത്താൻ അധികൃതർ പുതിയ വഴികളും തേടുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 


India made most requests from Big Tech for user data 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക