Image

അംബാനി മേലോട്ട് കയറി, അദാനി താഴേക്കിറങ്ങി;  ലോക സമ്പന്നരിൽ കൂടുതൽ ഇന്ത്യക്കാരും 

Published on 22 March, 2023
അംബാനി മേലോട്ട് കയറി, അദാനി താഴേക്കിറങ്ങി;  ലോക സമ്പന്നരിൽ കൂടുതൽ ഇന്ത്യക്കാരും 



റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനി ലോകത്തെ ഏറ്റവും ധനികരായ 10 പേരുടെ പട്ടികയിൽ എത്തി. എം3എം ഹാറൂൺ ഗ്ലോബൽ റിച്ച് പട്ടികയിൽ അംബാനിയുടെ ആസ്തികൾ $82 ബില്യൺ ആണ്. $21 ബില്യൺ അഥവാ 20% കൈയ്യിൽ നിന്നു പോയിട്ടും അംബാനി ലോക സമ്പന്നരിൽ ഒൻപതാം സ്ഥാനത്ത്. തുടർച്ചയായി മൂന്നാം വർഷവും ഏഷ്യയിലെ ഒന്നാം നമ്പർ സമ്പന്നൻ എന്ന സ്ഥാനം നിലനിർത്തുകയും ചെയ്തു. 

അതേ സമയം, ഗൗതം അദാനിക്കു പ്രഹരമേറ്റു. $28 ബില്യൺ -- അതായത് 35% -- നഷ്ടപ്പെട്ട അദ്ദേഹത്തിനും കുടുംബത്തിനും കൂടി ഇപ്പോഴുള്ള ആസ്തി $53 ബില്യൺ മാത്രം.  കഴിഞ്ഞ വർഷം ലോക സമ്പന്നരിൽ രണ്ടാം സ്ഥാനം ഉണ്ടായിരുന്ന അദാനിക്ക് ഇപ്പോൾ 23ആം സ്ഥാനം മാത്രം. ഏഷ്യയിൽ രണ്ടാമത്തെ സമ്പന്നൻ എന്ന പദവിയും കൈവിട്ടു പോയി. 

ജനുവരിയിൽ പുറത്തു വന്ന യുഎസ് ഗ്രൂപ്പായ ഹിൻഡൻബർഗിന്റെ റിപ്പോർട്ട് ആണ് അദാനിയെ വീഴ്ത്തിയത്. അദാനിയുടെ ആസ്തികൾ പെരുപ്പിച്ചു കാട്ടുന്നതാണെന്ന ആക്ഷേപം അദ്ദേഹത്തിനു തിരിച്ചടിയായപ്പോൾ 60 ശതമാനത്തിലേറെ സമ്പത്തു നഷ്ടമായി.  2022ൽ അദാനി ദിവസേന 16 ബില്യൺ ഇന്ത്യൻ രൂപ ദിവസേന കൂട്ടിച്ചേർത്തു കൊണ്ടിരുന്നതാണ്. 

ലോകത്തെ ഏറ്റവും സമ്പന്നരായ 50 ഇന്ത്യക്കാരുടെ പട്ടികയിൽ ഇവരും ഉണ്ട്: സൈറസ് പൂനെവാല (ലോകത്തു 46ആം സ്ഥാനം, ആസ്തി $27 ബില്യൺ), ശിവ് നാടാരും കുടുംബവും (50ആം സ്ഥാനം, ആസ്തി $26 ബില്യൺ). വാക്‌സിൻ നിർമാതാവായ പൂനെവാലയുടെ ആസ്തിയിൽ 4% വർധന ഉണ്ടായെങ്കിൽ മറ്റെല്ലാവർക്കും കുറവുണ്ടായി എന്നാണ് കണക്ക്. 

യുഎസും ചൈനയും ശതകോടീശ്വരന്മാരുടെ പട്ടികയിൽ വർധന കാണുമ്പോൾ ഇന്ത്യയിൽ അവരുടെ എണ്ണം കുറഞ്ഞു. $1 ബില്യണോ അതിലേറെയോ കൂട്ടിച്ചേർത്തവരുടെ പട്ടികയിൽ ഇന്ത്യക്കു ആറാം സ്ഥാനമാണുള്ളത്. പുതിയ 16 പുതിയ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഏറ്റവും മുന്നിൽ രേഖാ രാകേഷ് ജുൻജുൻവാലയും കുടുംബവുമാണുള്ളത്. 

Mukesh Ambani up in richest list, Gautam Adani slides 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക