Image

ഖാലിസ്ഥാൻ ഭീകരരെ നിലയ്ക്കു നിർത്തണമെന്നു ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ

Published on 22 March, 2023
ഖാലിസ്ഥാൻ ഭീകരരെ നിലയ്ക്കു നിർത്തണമെന്നു  ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ

 

ഖാലിസ്ഥാൻ തീവ്രവാദികൾ സാൻ ഫ്രാന്സിസ്കോയിലും ലണ്ടനിലും ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്കു നേരെ നടത്തിയ ആക്രമണങ്ങളെ ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ (എച് എ എഫ്) അപലപിച്ചു. കഴിഞ്ഞ വർഷം കണ്ട ആക്രമണങ്ങൾ കൂടുതൽ രൂക്ഷമായി അവർ തുടരുകയാണെന്നു മാനേജിംഗ് ഡയറക്ടർ സമീർ കാല പറഞ്ഞു.

ഹിന്ദുക്കൾക്കു നേരെ മറ്റു മൂന്ന് ആക്രമണങ്ങൾ കൂടിയെങ്കിലും ഖാലിസ്ഥാൻ നടത്തിയെന്നു അദ്ദേഹം പറഞ്ഞു. ന്യൂ യോർക്ക്, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടു.
"ഇന്ത്യയിൽ നിന്നു വിഘടിച്ചൊരു സിക്ക് മത നേതാക്കൾ ഭരിക്കുന്ന രാജ്യം ഉണ്ടാക്കുക എന്ന ആശാസ്യം കാൽ നൂറ്റാണ്ടു മുൻപേ ചരമം അടഞ്ഞതാണ്. എന്നാൽ ഇന്ത്യൻ പ്രവാസികൾക്കിടയിൽ അതിനെ പുനരുജ്ജീവിപ്പിക്കാനാണു അവർ ശ്രമം നടത്തുന്നത്.

"യുഎസിലും കാനഡയിലും യുകെയിലും അതാണ് കാണുന്നത്.  ഖാലിസ്ഥാൻ തീവ്രവാദികളുടെ ചരിത്രം ഏറെ ദുരന്തപൂര്ണവും രക്തപങ്കിലവും ആണെന്നു നമ്മൾ മറക്കരുത്. 1985ൽ എയർ ഇന്ത്യ വിമാനത്തിൽ ബോംബ് വച്ച് മുന്നൂറിലേറെ പേരെ കൊന്ന ചരിത്രം വരെ അവർക്കുണ്ട്.

"യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ അധികൃതരോട് ഈ പ്രസ്ഥാനത്തെ അതിന്റെ തനിരൂപത്തിൽ കാണണം എന്ന് അപേക്ഷയുണ്ട്:  അക്രമാസക്തമായ ഭീകര സംഘടന."

HAF condemns anti-India attacks in San Francisco and London

 

 

 

 

 

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക