Image

കലിഫോർണിയ ജിമ്മിൽ ബോളിവുഡ് നടനെ  ആക്രമിച്ചയാൾക്കു മനോവിഭ്രാന്തിയെന്നു റിപ്പോർട്ട് 

Published on 22 March, 2023
കലിഫോർണിയ ജിമ്മിൽ ബോളിവുഡ് നടനെ  ആക്രമിച്ചയാൾക്കു മനോവിഭ്രാന്തിയെന്നു റിപ്പോർട്ട് 



'ജോദ അക്ബർ' എന്ന ഹൃതിക് റോഷൻ ചിത്രത്തിൽ അഭിനയിച്ച പഞ്ചാബി നടൻ അമൻ ദളിവാളിനെ കോടാലിക്കു വെട്ടി ഏറെ മുറിവേല്പിച്ച അക്രമി റൊണാൾഡ്‌ വികാസ് ചാന്ദിനെ (30) മനോരോഗിയെന്നു റിപ്പോർട്ടുകൾ വിശേഷിപ്പിക്കുന്നു. കലിഫോർണിയയിൽ സാന്താ അനാ നിവാസിയെ റോബർട്ട് പ്രെസ്‌ലി ഡിറ്റെൻഷൻ സെന്ററിൽ അടച്ചു. $1 മില്യൺ ആണ് ജാമ്യത്തുക നിശ്ചയിച്ചിട്ടുള്ളത്.

കലിഫോർണിയ കോറോണയിലെ പ്ലാനറ്റ് ഫിറ്റ്നസ് ജിമ്‌നേഷ്യത്തിന്റെ പാർക്കിങ്ങിൽ വച്ചാണ് മാർച്ച് 14നു ദളിവാളിനെ ചാന്ദ് ആക്രമിച്ചത്. രക്ഷപെടാൻ ഓടി ജിമ്മിൽ കയറിയ നടനെ ചെറുകോടാലി വീശി പാഞ്ഞടുത്ത അക്രമി അതും കത്തിയും ഉപയോഗിച്ച് പലകുറി വെട്ടി. 

ജിമ്മിൽ ഉണ്ടായിരുന്ന നാലു പേരാണ് ചന്ദിനെ കീഴ്പെടുത്തിയത്. പോലീസ് എത്തുന്നതു വരെ അവർ അയാളെ പിടിച്ചു വച്ചു. 

ആശുപത്രിയിൽ തുണിക്കെട്ടിയ നിരവധി മുറിവുകളുടെ ചിത്രങ്ങൾ നടൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു. 41 വയസുള്ള ദളിവാളിനു നെച്ചിലും കഴുത്തിലും തലയിലും കൈയ്യിലും മുറിവുകൾ ഉണ്ട്. 

എല്ലാവരുടെയും പിന്തുണയ്ക്കും പ്രാർത്ഥനയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. 

Man who attacked Bollywood actor in CA named 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക