Image

ലീല മാരേട്ട് യു.ആര്‍.എഫ് ഗ്ലോബല്‍  അവാർഡ്‌സ് -ഹാള്‍ ഓഫ് ഫെയിം ബഹുമതി  ഏറ്റുവാങ്ങി

Published on 22 March, 2023
ലീല മാരേട്ട് യു.ആര്‍.എഫ് ഗ്ലോബല്‍  അവാർഡ്‌സ് -ഹാള്‍ ഓഫ് ഫെയിം ബഹുമതി  ഏറ്റുവാങ്ങി

 ദോഹ ആസ്ഥാനമായ  യു.ആര്‍.എഫ്  -(URF -യൂണിവേഴ്‌സൽ റെക്കോർഡ് ഫോറം) ഗ്ലോബല്‍  അവാർഡ്‌സിന്റെ  2023-ലെ 'ഹാൾ ഓഫ് ഫെയിം' ഇന്റർനാഷണൽ അവാർഡ്  ന്യൂയോർക്കിൽ നിന്നുള്ള മികച്ച സംഘാടകയും  സാമൂഹിക പ്രവർത്തകയുമായ  ലീല മാരേട്ട് ഏറ്റുവാങ്ങി .

ഗ്രാമി അവാർഡ്സിന്  സമാനമായി  മാർച്ച് 12 ഞായറാഴ്ച വൈകിട്ട്  ദുബായ് ക്രീക്ക് ഷെറാട്ടൺ ഹോട്ടലിൽ   നടന്ന യു.ആര്‍.എഫ് ഗ്ലോബല്‍ അവാര്‍ഡ്‌സ് നിശയിൽ യു.ആര്‍.എഫ് മേധാവി ഡോ.സൗദീഫ് ചാറ്റര്‍ജി അധ്യക്ഷത വഹിച്ചു. ഖത്തര്‍ ഗിഫ ചെയര്‍മാര്‍ ഷുക്കൂര്‍ കിനാലൂര്‍ മുഖ്യപ്രഭാഷണം നടത്തി. പത്തോളം രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികൾക്കൊപ്പം സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-ചലച്ചിത്ര മേഖലയിലെ  പ്രശസ്തരായ വ്യക്തികളും സന്നിഹിതരായിരുന്നു .



ബിസിനസിലും മറ്റ് രംഗങ്ങളിലും മികവ് തെളിയിച്ച പ്രൊഫഷണലുകൾ, സംരംഭകർ, സംഘടനകൾ തുടങ്ങിയവരിൽ നിന്നാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത് .മിഡിൽ ഈസ്റ്റിലെ ബിസിനസ് മേഖലകളിൽ ഏറെ ശ്രദ്ധേയമാകുകയാണ് യുആർഎഫ് ഗ്ലോബൽ അവാർഡുകൾ.

യുആർഎഫ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് , യു ആർ എഫ് ഹാൾ ഓഫ് ഫെയിം, യു ആർ എഫ് യുവ സംരംഭക അവാർഡുകൾ, ആർട്ടിസ്റ്റ് ഓഫ് ദി ഇയർ , എന്റപ്രണർ  ഓഫ് ദി ഇയർ , ബ്രാൻഡ് ഓഫ് ദ ഇയർ , വുമൻ  ഓഫ് ദി ഇയർ എന്നീ കാറ്റഗറികളിലായിരുന്നു അവാർഡുകൾ  .

ന്യൂയോർക്കിലെ വിവിധ മലയാളി  സംഘടനകളിലും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ  അമേരിക്കയിലെ കേരളാ ചാപ്റ്ററിലും ഫൊക്കാനയിലും തുടങ്ങി വിവിധ സംഘടനകളിൽ പതിറ്റാണ്ടുകളുടെ പ്രവർത്തന പാരമ്പര്യമുള്ള  ലീല മാരേട്ട് അമേരിക്കയിലെ മലയാളികൾക്കിടയിലും ഇന്ത്യൻ സമൂഹത്തിലും വ്യക്തിമുദ്ര പതിപ്പിച്ച വനിതയാണ് .  ആലപ്പുഴയിലെ മുൻകാല കോൺഗ്രസ്  നേതാവായിരുന്ന തോമസ് മാഷിന്റെ പുത്രിയായ ലീല മാരേട്ട്    കോൺഗ്രസ്സ് കുടുംബത്തിൽ ജനിച്ചു വളർന്ന പാരമ്പര്യവുമായി  അമേരിക്കയിലെത്തിയപ്പോഴും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഓവർസീസ് ഘടകത്തിലെ കരുത്താർന്ന വ്യക്തിത്വമായി  തിളങ്ങുന്നു . രാഹുൽ ഗാന്ധിയുടെ  ഭാരത് ജോഡോ യാത്ര  ആലപ്പുഴയിൽ എത്തിയ ദിവസം  ന്യൂയോർക്കിൽ നിന്നും പോയി പങ്കെടുത്ത വ്യക്തിയാണ് കോൺഗ്രസിനെ ഹൃദയത്തോട് ചേർത്തുവെക്കുന്ന ലീല  മാരേട്ട്  .



സംരംഭക ,ബിസിനസ് മേഖലകളിലടക്കം വിവിധ   മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കുന്നതിനായി 2014-ൽ ദോഹയിൽ രൂപീകരിക്കപ്പെട്ട സംഘടനയാണ് യൂണിവേഴ്‌സൽ റെക്കോർഡ് ഫോറം (URF).  

Join WhatsApp News
Jayan varghese 2023-03-23 06:31:22
മുറ്റത്തെ മുല്ലയ്‌ക്ക് മണമില്ല എന്ന ആപ്തവാക്യം അന്വർത്ഥമാക്കിക്കൊണ്ടു തന്നെ കൂടെയുള്ളവർ അവഗണിക്കുമ്പോളും ശ്രീമതി ലീലാ മാരേട്ട് ഒരന്തർദ്ദേശീയ അംഗീകാരം നേടിയിരിക്കുന്നു ! അവർക്ക് അഭിവാദനങ്ങൾ ! ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക