മെല്‍ബണ്‍: നവോദയ വിക്ടോറിയ ദുന്‍ഗാല 23 എന്ന പേരില്‍ സംഘടിപ്പിച്ച ത്രി ദ്വിന ക്യാമ്പ് ആകര്‍ഷകവും ആവേശകരവുമായിരുന്നു. 18 ഓളം കുടുംബങ്ങള്‍ കുട്ടികളും, നാട്ടില്‍ നിന്നെത്തിയ രക്ഷിതാക്കളുമായി ഓസ്‌ട്രേലിയന്‍ ഉള്‍നാടന്‍ പ്രദേശമായി എച്ചുക്കയിലെ മറെ നദിയുടെ തീരത്തായിരുന്നു ക്യാമ്പ് .
ചെറിയ ടെന്റുകളിലും താമസം, തനി കേരളീയ സ്‌റ്റൈല്‍ ഭക്ഷണ വിഭവങ്ങള്‍, ക്യാമ്പ് ഫയര്‍, ഹോള്‍ഡന്‍ മ്യൂസിയം, വൈനറി സന്ദര്‍ശനം എന്നിവ ആയിരുന്നു മുഖ്യ ആകര്‍ഷണമെങ്കിലും . വനിതകള്‍ക്കായി യോഗ പരിശീലന ക്ലാസ് , മാനസികാരോഗ്യ ചര്‍ച്ച , മറെ നദിയിലൂടെ ബോട്ടിംഗ് , വനയാത്ര, കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും വിനോദ മത്സരങ്ങള്‍ , ഔട്ട്‌ഡോര്‍ ഗെയിംസ് എന്നിവ ക്യാമ്പിന്റെ മാറ്റ് കൂട്ടി. ക്യാമ്പിലും,പരിസരത്തും ഇന്റര്‍നെറ്റ് ലഭ്യമായിരുന്നില്ല എന്നത് മൊബൈലുകളില്‍ നിന്ന് തലയുര്‍ത്തി മുഖങ്ങളിലേക്ക് ശ്രദ്ധിക്കാനും, പരസ്പരം മനസ് തുറക്കാനും സ്വാധിച്ചു എന്നതായിരുന്നു ക്യാമ്പിന്റെ മൂല്യ വിജയം.
നവോദയ വിക്ടോറിയ സെക്രട്ടറി എബി പൊയ്കാട്ടില്‍, വൈസ്.പ്രസിഡന്റ് മോഹനന്‍ കൊട്ടുക്കല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കേരളത്തില്‍ നിന്ന് ഓസ്‌ട്രേലിയന്‍ സന്ദര്‍ ശനത്തിനെത്തിയ പ്രശസ്ത ബാലസാഹിത്യകാരന്‍ സി.ആര്‍. ദാസ് കഥകള്‍ പറഞ്ഞും, പാട്ടു പാടിയും ദുന്‍ഗാല - 23 ഉദ്ഘാടനം ചെയ്തു. നവോദയ എക്‌സിക്യൂട്ടിവ് അംഗം സ്മിത സുനില്‍ ക്യാമ്പ് അംഗങ്ങളെ പരിചയപ്പെടുത്തി. രാകേഷ് കെ.ടി , ഗിരീഷ് കുമാര്‍ എന്നി കോ-ഓര്‍ഡിനേറ്റര്‍മാരുടെ നേതൃത്വത്തിലാണ് നവോദയ വിക്ടോറിയ ക്യാമ്പ് സംഘടിപ്പിച്ചത്.
എബി പൊയ്കാട്ടില്‍