Image

അന്താരാഷ്ട്ര സന്തോഷ ദിനത്തില്‍ ഹാപ്പിനെസ് റിവാര്‍ഡിന് തുടക്കം കുറിച്ച് ലുലു

Published on 22 March, 2023
അന്താരാഷ്ട്ര സന്തോഷ ദിനത്തില്‍ ഹാപ്പിനെസ് റിവാര്‍ഡിന് തുടക്കം കുറിച്ച് ലുലു


അബുദാബി : സന്തോഷ ദിനത്തില്‍ ഹാപ്പിനെസ് റിവാര്‍ഡ് പ്രോഗ്രാമിന് ലുലുവില്‍ തുടക്കമായി. ഉപഭോക്താക്കളുടെ മുഖത്ത് പുഞ്ചിരി ഉറപ്പാക്കുന്ന ഏറ്റവും മികച്ച ക്യാഷ്ബാക്ക് ഓഫറുകളും, വിലക്കിഴിവുമാണ് ഹാപ്പിനെസ് റിവാര്‍ഡ് പ്രോഗ്രാമിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. അബുദാബി മുഷ്രിഫ് മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി ഹാപ്പിനെസ് റിവാര്‍ഡ് പ്രോഗ്രാമിന് തുടക്കം കുറിച്ചു.

ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ സ്‌പെഷ്യല്‍ ഡെസ്‌ക്കില്‍ നേരിട്ടെത്തിയും ഓണ്‍ലൈനായും ഉപഭോക്താക്കള്‍ക്ക് ഹാപ്പിനെസ് റിവാര്‍ഡ് പ്രോഗ്രാമിന്റ€ ഭാഗമാകാം. യുഎഇയിലെ ലുലു സ്റ്റോറുകളിലാണ് ആദ്യഘട്ടമായി ഹാപ്പിനെസ് റിവാര്‍ഡ് പ്രോഗ്രാം തുടങ്ങിയിരിക്കുന്നത്. ഉടന്‍ തന്നെ ജിസിസിയിലെ 248 സ്റ്റോറുകളിലേക്കും ഈ പദ്ധതി വിപുലീകരിക്കും.

ഉപഭോക്താക്കളെ കൂടുതല്‍ സന്തോഷകരമാക്കുന്ന ലുലുവിന്റെ മറ്റൊരു പദ്ധതിക്കാണ് തുടക്കമായിരുന്നത്. ലോകം സന്തോഷ ദിനം ആചരിക്കുകയും വിശുദ്ധ റംസാന്‍ മാസം ആഗതമാകുകയും ചെയ്യുന്ന സമയത്ത് തന്നെ ഏറ്റവും മികച്ച ഈ റിവാര്‍ഡ് പ്രോഗ്രാം അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതില്‍ ഞങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു.

പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ലുലു ആപ്പ് വഴിയോ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ വഴിയോ ക്യാഷ് കൗണ്ടറുകളില്‍ നിന്ന് റിവാര്‍ഡുകള്‍ ലഭിക്കും. ഹാപ്പിനെസ് റിവാര്‍ഡിന്റെ ഭാഗമായി ലഭിക്കുന്ന അഞ്ച് പ്രധാന ഗുണങ്ങളാണ് എടുത്തുകാണേണ്ടതെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി നന്ദകുമാര്‍ ചൂണ്ടികാട്ടി.

ലുലു ഗ്രൂപ്പ് സിഇഒ സെയ്ഫി രൂപാവാല, സിഒഒ സലീം വി.ഐ, റീട്ടെയ്ല്‍ ഓപ്പറേഷന്‍സ് ഡെയറക്ടര്‍ ഷാബു അബ്ദുള്‍ മജീദ്, സിഐഒ മുഹമ്മദ് അനീഷ്, സിഎഫ്ഒ ഇ.പി നമ്പൂതിരി, ഡയറക്ടര്‍ ഓഫ് ഓഡിറ്റ് കെ.കെ പ്രസാദ്, റീട്ടെയ്ല്‍ ഓഡിറ്റ് ഡയറക്ടര്‍ സന്തോഷ് പിള്ള എന്നിവരും ചടങ്ങില്‍ ഭാഗമായി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക