Image

ഫോമാ ന്യൂയോര്‍ക്ക് എംപയര്‍ റീജിയന് നവനേതൃത്വം

Published on 23 March, 2023
ഫോമാ ന്യൂയോര്‍ക്ക് എംപയര്‍ റീജിയന് നവനേതൃത്വം

ന്യൂയോര്‍ക്ക്: ഫോമാ ന്യൂയോര്‍ക്ക് എംപയര്‍ റീജിയന്റെ യോഗം യോങ്കേഴ്‌സ് പബ്ലിക് ലൈബ്രറിയില്‍ ചേര്‍ന്ന് 2023- 24 വര്‍ഷത്തേക്കുള്ള റീജണല്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. 

ഷോളി കുമ്പിളുവേലി ആര്‍വിപിയായും, റീജണില്‍ നിന്നുള്ള നാഷണല്‍ കമ്മിറ്റി അംഗങ്ങളായി ഷിനു ജോസഫും, ബെറ്റി ഉമ്മനും, വിമന്‍സ് ഫോറം പ്രതിനിധിയായി ടീനാ ആശിഷും കാന്‍കൂണില്‍ നടന്ന ഫോമാ അന്താരാഷ്ട്ര കണ്‍വന്‍ഷനില്‍ വച്ച് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 

മറ്റ് റീജണല്‍ ഭാരവാഹികളായി എല്‍സി ജോബ് (സെക്രട്ടറി), തോമസ് സാമുവല്‍ (ട്രഷറര്‍), പി.റ്റി. തോമസ് (റീജണല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍), എ.വി. വര്‍ഗീസ് (കണ്‍വന്‍ഷന്‍ വൈസ് ചെയര്‍മാന്‍), ഷൈന്‍ ജേക്കബ് (ചാരിറ്റി കോര്‍ഡിനേറ്റര്‍), ബെന്‍ വര്‍ഗീസ് (കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍), ക്രിസ്റ്റിന്‍ കറുത്തേടം, റിജിന്‍ ജോസ് (യൂത്ത് പ്രതിനിധികള്‍), കമ്മിറ്റി അംഗങ്ങളായി തോമസ് കോശി, തോമസ് മാത്യു, ജോണ്‍ സി. വര്‍ഗീസ്, ജെ. മാത്യു, ജോഫ്രിന്‍ ജോസ്, ഷോബി ഐസക്, സുരേഷ് നായര്‍, സണ്ണി കല്ലൂപ്പാറ, ആശിഷ് ജോസഫ്, ഷാജിമോന്‍ വടക്കന്‍, ബ്ലിസ് പോള്‍, മാത്യൂസ് കോശി, അശോക് കുമാര്‍ മലയില്‍, റോയി ചെങ്ങന്നൂര്‍, സന്തോഷ് ഏബ്രഹാം, കുര്യാക്കോസ് വര്‍ഗീസ്, ഫോമാ അംഗ സംഘടനാ പ്രസിഡന്റുമാരായ മാത്യു ചാക്കോ (കെ.എ.ഐ ആല്‍ബനി), പ്രദീപ് നായര്‍ (യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍), മാത്യു വര്‍ഗീസ് (മാര്‍ക്ക്), ജോസ് മലയില്‍ (ഐ.സി.ഡബ്ല്യു.എ), ഫിലിപ്പ് ചെറിയാന്‍ (റോമ),സുരേഷ് മുണ്ടക്കന്‍ (മിഡ് ഹഡ്‌സണ്‍ കേരള അസോസിയേഷന്‍) എന്നിവരേയും യോഗം തെരഞ്ഞെടുത്തു. 

ആര്‍.വി.പി ഷോളി കുമ്പിളുവേലിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്തു. 2024-ല്‍ ഫോമാ കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്കില്‍ വച്ചു നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. കണ്‍വന്‍ഷന്‍ വിജയിപ്പിക്കുന്നതിനുള്ള സഹായ സഹകരണങ്ങള്‍ പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു. മുന്‍ കാലങ്ങളിലേപ്പോലെ നാട്ടിലും അമേരിക്കയിലും ഫോമയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതാണെന്നും ഡോ. ജേക്കബ് പറഞ്ഞു. ഫോമാ നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ഷിനു ജോസഫ്, ബെറ്റി ഉമ്മന്‍, ടീനാ ആശിഷ്, ജെ. മാത്യു, ജോണ്‍ സി. വര്‍ഗീസ്, ഷോബി ഐസക്ക്, ജോഫ്രിന്‍ ജോസ്, തോമസ് മാത്യു, പ്രദീപ് നായര്‍, സുരേഷ് നായര്‍, സണ്ണി കല്ലൂപ്പാറ, പി.ടി. തോമസ്, എ.വി. വര്‍ഗീസ്, തോമസ് ചാക്കോ തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി എല്‍സി ജോബ് നന്ദി പറഞ്ഞു. ഫോമാ എംപയര്‍ റീജിയന്റെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ മാസം നടത്തുന്നതിനും യോഗം തീരുമാനിച്ചു. 

പുതിയ കമ്മിറ്റിക്ക് ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോ. സെക്രട്ടറി ഡോ. ജയ്‌മോള്‍ ശ്രീധര്‍, ജോ. ട്രഷറര്‍ ജയിംസ് ജോര്‍ജ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. 

# FOMAAEmpireRegionCommittee

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക