Image

അൺ-ഇൻസ്റ്റാൾ ( കവിത : കിനാവ് )

Published on 23 March, 2023
അൺ-ഇൻസ്റ്റാൾ ( കവിത : കിനാവ് )

അയാൾ
കൈവരിയിലിരുന്നു
അവൾക്കവസാന സന്ദേശമയച്ചു;
അവശേഷിക്കുന്ന
ആ ആപ്പും
അൺ-ഇൻസ്റ്റാൾ ചെയ്തു!

ആകാശംനോക്കി
മലർന്നു,
സൗമ്യമായിക്കിടക്കുന്ന
പുഴയുടെ ഭംഗിനോക്കി
ഒരുനിമിഷംകൂടെയിരുന്നു;
ശേഷം 
പുഴയുടെ സമതലപ്പരപ്പിലേക്ക്
ഒരു തുമ്പിയെപ്പോലെ പറന്നു!

അയാൾക്ക്
പുഴയോട് ഭ്രമമായിരുന്നു!

ബസ്സിലിരുന്ന് അവൾ
ആ സന്ദേശമെടുത്തു വായിച്ചു

"നദിപ്പരപ്പിൽ
കുഞ്ഞോളങ്ങൾ
സൃഷ്ടിച്ചു
ഞാനെന്നെ 
അൺ-ഇൻസ്റ്റാൾചെയ്യുന്നു.
ഒരിക്കലെങ്കിലും
നീ
ചെമന്ന റോസാപ്പൂക്കളുമായി
വരണേ"

സക്സസ്ഫുള്ളി
അൺ-ഇൻസ്റ്റാൾഡ്
എന്നു കുമിളകളുടെ സന്ദേശമപ്പോൾ
ആഴിപ്പരപ്പിൽ തെളിഞ്ഞുവന്നത്
പക്ഷേ,
അവൾ
കാണുന്നുണ്ടായിരുന്നില്ല!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക