Image

മത നിരാസങ്ങളിലൂടെ  മനുഷ്യ മുന്നേറ്റം! (ലേഖനം: ജയൻ വർഗീസ്)

Published on 24 March, 2023
മത നിരാസങ്ങളിലൂടെ  മനുഷ്യ മുന്നേറ്റം! (ലേഖനം: ജയൻ വർഗീസ്)

ഒരു നല്ല മനുഷ്യവുക എന്നതിന് മതം ഒരനിവാര്യ ഘടകമല്ലെന്നുംമതങ്ങൾ ചൂണ്ടുന്ന ദൈവത്തിലുള്ള വിശ്വാസംഇല്ലാതെയും ഒരാൾക്ക് ജീവിക്കാനാകുമെന്നും ബഹുമാന്യനായ ഫ്രാൻസീസ് പാപ്പാ പറയുന്നുപ്രകൃതിതന്നെയാണ്ഏറ്റവും നല്ല ആരാധനാലയമെന്നും പള്ളിയിൽ പോകാതെയും ണം കൊടുക്കാതെയും അവിടെആരാധിക്കാമെന്നും കൂടി അദ്ദേഹം പറയുന്നുണ്ട്. *

 

സംതിങ് ബിഹൈൻഡ് എന്ന നിലയിൽ പ്രപഞ്ച വിസ്മയത്തിന്റെ പ്രചോദന പ്രതിഭാസമായ ഒന്നിനെ ഏതൊരുനിരീശ്വര വാദിയും അംഗീകരിക്കുന്നുണ്ട് പ്രതിഭാസം എന്താണെന്ന് അറിയില്ല എന്ന ന്യായവുമായി സകലദൈവ പ്രതീകങ്ങളെയും അവർ തെറി വിളിക്കുന്നുതന്നിൽ തെളിഞ്ഞു കത്തി നിൽക്കുന്ന ഒരു ശുദ്ധ ചൈതന്യധാരയുടെ സജീവ സാന്നിധ്യം താനും അനുഭവിക്കുന്നുണ്ട് എന്ന് തുറന്നു സമ്മതിക്കുമ്പോളുംഅതിനെത്തന്നെയാണ് ചിലരെങ്കിലും ദൈവാനുഭവമായി വിലയിരുത്തുന്നത് എന്ന് സമ്മതിക്കാൻനിരീശ്വരന്മാർക്കു ഭയങ്കര മടി

 

തന്റെയുള്ളിൽ തനിക്ക് വേണ്ടി നിൽക്കുന്ന എന്തോ ഒന്ന് ഉണ്ടെന്നുള്ള അനുഭവപാഠം അവൻ ഉൾക്കൊണ്ടിട്ടുണ്ട്കണ്ണിലേക്ക്  നീണ്ടുവന് കമ്പിനെതിരെ കണ്ണുകൾ അടഞ്ഞത് അവന്റെ ചിന്തക്കും മുമ്പേ ആയിരുന്നുവെന്നുംഅറിയാതെ തീയിൽ പെട്ട് പോയ വിരലുകൾ പെട്ടെന്ന് വലിച്ചെടുക്കപ്പെട്ടത് അവന്റെ നിർദ്ദേശ പ്രകാരം 

അല്ലായിരുന്നുവെന്നും മനസ്സിലാക്കിയതോടെ തനിക്കു കാണാൻ കഴിയാത്തതായി പലതും തന്നിൽത്തന്നെഉണ്ടെന്ന് അവൻ മനസ്സിലാക്കിഇങ്ങനെയെങ്കിൽ ( ഇവിടെ ) ഇവന് അനുഭവപ്പെടുന്നത് അവന്റെ പ്രാഗ്‌രൂപമായ ( അവിടെ ) പ്രപഞ്ചത്തിലും ആനുപാതികമായി ഉണ്ട് എന്ന സാമാന് യുക്തി കണ്ണടച്ച് പാല് കുടിക്കുന്നകള്ളിപ്പൂച്ചയുടെ ന്യായങ്ങളോടെ അവൻ നിഷേധിക്കുകയാണ്

 

ഉൽകൃഷ്ട ജീവി എന്നവകാശപ്പെടുന്ന  മനുഷ്യന് മാത്രമല്ലാഅവൻ കാണുകയും അറിയുകയും ചെയ്യുന്നഎല്ലാറ്റിനും തന്നെ ഇപ്രകാരമുള്ള രു കരുതൽ സംവിധാനം നില നിൽക്കുന്നതായി ചിന്താശേഷിയുള്ള ആർക്കുംമനസ്സിലാക്കാവുന്നതേയുള്ളൂ സംവിധാനത്തോടുള്ള ഒരു ബഹുമാനം സ്വാഭാവികമായും അവനിൽ മുളപൊട്ടി ളർന്നിരിക്കണംതന്റെ ജീവനോ ജീവിതത്തിനോ ഭീഷണി ഉയർത്തിയ സാഹചര്യങ്ങളിൽ നിന്ന്രക്ഷപെടാൻ ഇടയാക്കിയ ഭൗതിക സാഹചര്യങ്ങളോടും വസ്തുക്കളോടും   ബഹുമാനം സ്വാഭാവികമായുംഅവന് തോന്നിയിരിക്കണംസൂര്യനും ചന്ദ്രനും പാറയും പർവ്വതവും മണ്ണും മരവും നദിയും അവന്റെ ആരാധനാപാത്രങ്ങളായത് അങ്ങിനെയാണ്.  

 

ഇതിന് ഏറ്റവും നല്ല ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടാവുന്നവയാണ് വടക്കൻ കേരളത്തിൽ ഇന്നും നിലനിൽക്കുന്ന തെയ്യക്കാവുകൾസവർണ്ണ മേധാവികളുടെ സംസ്ഥാപിത ക്ഷേത്രങ്ങളിൽ ആരാധിക്കുവാൻഅധസ്ഥിതരെ അനുവദിച്ചിരുന്നെങ്കിൽ ഒരുപക്ഷേ തെയ്യക്കാവുകൾ ഉണ്ടാകുമായിരുന്നില്ലഅവർ അതിന്അനുവദിക്കാതിരിക്കുകയുംതങ്ങൾക്ക് അനുഭവപ്പെടുന്ന തങ്ങളുടെ ചൈതന്യ സത്തയെ അംഗീകരിക്കാതെയുംആരാധിക്കാതെയും ജീവിക്കാനാവില്ല എന്ന ഒരു നില വന്നുചേർന്നതും കൊണ്ട് കൂടിയാണ് പ്രാദേശികമായസാഹചര്യങ്ങളുടെ മിത്തുകൾ കൂടി ഉൾക്കൊണ്ടു കൊണ്ട് ഡസ കണക്കായ തെയ്യങ്ങളും അവയുടെ വാസഇടങ്ങളായി തെയ്യക്കാവുകളും നിലവിൽ വന്നത്ഇവിടെ അനുവർത്തിക്കുന്ന ആചാര രീതികൾ അപരിഷ്കൃതംഎന്ന് ആർക്കും ആക്ഷേപിക്കാംപക്ഷെ വിടെ നിന്ന് അവർ ആർജ്ജിക്കുന്ന ആത്മ സംതൃപ്തിയുടെ വൻറവന്യൂ  നിറവുകൾ സമ്മാനിക്കാൻ ഒരു ശാസ്ത്രത്തിനോ കലയ്‌ക്കോ സാഹിത്യത്തിനോ ഇന്നും സാധിക്കുന്നില്ലഎന്നത് കൊണ്ടാണല്ലോ മനുഷ്യ ഹൃദയങ്ങളിൽ മാന്യമായ സ്ഥാനം ഉറപ്പിച്ചു കൊണ്ട്  ഇന്നും അവ നിലനിൽക്കുന്നത് ?

 

പതിനായിരം വർഷങ്ങൾക്ക് മുൻപ് കൃഷി ആരംഭിച്ചതോടെ മനുഷ്യന്റെ സാമൂഹ്യ നടപ്പുകൾക്ക്‌ ഒരു പുതിയ താളംഅനുഭവപ്പെട്ടു തുടങ്ങിയിരിക്കണംതുടർന്നുണ്ടായ ഗോത്ര സംസ്കൃതികളിൽ തങ്ങളുടെ ആരാധനാമൂർത്തികളെ കുടിയിരുത്തുന്നതിനുള് ഇടങ്ങൾ കണ്ടെത്തുകയുംഅതിനും മുൻപേ കൃഷികളുടെസംരക്ഷകരായി കൂടെ കൂടിയവർ ഇത്തരം ഇടങ്ങളുടെ നടത്തിപ്പുകാരായി പുരോഹിത വേഷങ്ങളിൽരംഗത്തെത്തുകയും ചെയ്തു

 

തങ്ങൾക്കും കൂടി ജീവിക്കാനുള്ള വഹ ആചാരങ്ങളിലൂടെ സാധാരണ ജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത അവർ ആവീതം കൊടുക്കാത്തവരുടെ കൃഷികൾ ജീവിതം ) അവരുടെ ആരാധന മൂർത്തികൾ തന്നെ കുളമാക്കിക്കളയുംഎന്നൊരു ധാരണ അവർക്കിടയിൽ മുളപ്പിച്ചെടുക്കുകയായിരുന്നുഗോത്ര സംസ്ക്കാരത്തിന്റെ ആചാരസംഹിതകൾ സംഘടിത മതങ്ങൾ കയ്യേൽക്കുകയും കാലികമായ പരിഷ്‌കാരങ്ങളോടെ നമ്മുടെഇന്നുകളിൽപ്പോലും നില നിർത്തി നടപ്പിലാക്കുകയും ചെയ്തു കൊണ്ടേയിരിക്കുന്നു

 

ഇങ്ങനെ ഒരു സംതിങ് ബിഹൈൻഡ് തങ്ങളും കൂടി ഉൾപ്പെട്ടു നിൽക്കുന് വർത്തമാന പ്രപഞ്ചവസ്ഥക്ക്ഉണ്ടായിരിക്കണം എന്ന സാമാന്യ ബുദ്ധി ബോദ്ധ്യം കൊണ്ട് തന്നെയാണ്  അതെന്ത് എന്നുള്ള  അന്വേഷണമാരംഭിക്കുന്നതിന് അവനെ പ്രേരിപ്പിച്ചത്അതിലൂടെ സർവ്വ പ്രപഞ്ചത്തിന്റെയും ശക്തിസൗന്ദര്യങ്ങളായി വർത്തിക്കുന്ന ഒരു  നിറ സാന്നിദ്ധ്യം തങ്ങൾക്ക് വേണ്ടി ഉണ്ട്‌ എന്ന് സ്വയംബോദ്ധ്യപ്പെടുന്നതിന്‌  ഇടയാക്കുകയുംഅസുലഭ സൗഭാഗ്യമായ  ജീവിതം ആസ്വദിക്കുന്നതിനുള്ളഅവസരങ്ങൾ അങ്ങിനെ സൃഷ്ടിക്കപ്പെട്ടതാണെന്ന് തിരിച്ചറിയുകയും ചെയ്തതോടെ  സംവിധാനത്തോടുള്ളനിറ നന്ദിയോടെ അതിനെ ആരാധിക്കാൻ  തുടങ്ങുകയായിരുന്നു മനുഷ്യർ.  കാലാ കാലങ്ങളിൽനിലവിലുണ്ടായിരുന്ന സാമൂഹ്യ സാംസ്കാരിക വസ്ഥയ്ക്ക് അനുയോജ്യമായ കളറുകൾ നൽകിക്കൊണ്ട്തങ്ങൾക്കാവും വിധം അതിനെ അടയാളപ്പെടുത്തിയപ്പോളാണ് പരബ്രഹ്മവും,  യഹോവയുംഅല്ലാഹുവുംഒക്കെആയി മത ഗ്രന്ഥങ്ങളി അത് പരാമർശിക്കപ്പെട്ടത്

 

സംതിങ് ബിഹൈൻഡ് എന്ന നിലയിൽ അംഗീകരിക്കപ്പെട്ടതും അതുകൊണ്ടു ന്നെ ആദരിക്കപ്പെടേണ്ടതുമായനിത് സത്യം തന്നെയാണ് പ്രപഞ്ചാത്മാവായ ദൈവം എന്ന് യുക്തി ബോധമുള്ള ആർക്കും അംഗീകരിക്കേണ്ടിവരുന്ന സാഹചര്യം ഇതാകുന്നുഎങ്കിലും നിസ്സാരനായ മനുഷ്യന്റെ നിസ്സാര ബുദ്ധിയിൽ ഉരുത്തിരിയുന്നനിസ്സാ ഭാവനകൾക്ക് മഹാ പ്രപഞ്ച പ്രചോദനമായ ദൈവിക സാന്നിധ്യത്തെ അളന്നെടുക്കുവാനോആവിഷ്‌ക്കരിക്കുവാനോ അസാദ്ധ്യമായിരിക്കും എന്നുള്ളതിന് സത്യസന്ധമായ തെളിവുകളായി നിൽക്കുന്നു മതഗ്രന്ഥങ്ങളിൽ അവർ വരച്ചു വച്ച ദൈവ രൂപങ്ങൾ

 

ഇത്തരം ദൈവ രൂപ സങ്കല്പങ്ങളിലെല്ലാം തന്നെ മനുഷ്യ ഭാവനയുടെ മഹാ വിളയാട്ടം മുഴച്ചു നിൽക്കുന്നതായികണ്ടെത്താവുന്നതാണ്രാജാവും,  സൈന്യവുംശത്രുവും,  യുദ്ധവുംരതിയുംവാഴ്ചയും എല്ലാം കടന്നു വന്നത്,  അത് മനുഷ്യ ചിന്തകൾ രൂപപ്പെടുത്തിയത് കൊണ്ട് തന്നെയാണ്സ്വാഭാവികമായും മാനുഷികമായഅപൂർണ്ണതകൾ അതിൽ ഉൾച്ചേർന്നിരുന്നു എന്നതിനാൽ തന്നെ പിന്നീടുള്ള കാല ഘട്ടങ്ങളിൽ വന്നവരുടെഏതൊരു സമൂഹത്തിനും ചരിത്രത്തിലെയും സങ്കൽപ്പത്തിലേയും മാത്രമല്ലാഎഴുത്തുകാർ സൃഷ്ടിച്ചകഥാപാത്രങ്ങളിൽ നിന്നു പോലും  ദൈവങ്ങളേയോദൈവ പ്രതീകങ്ങളേയോ വീണ്ടും സൃഷ്ടിക്കേണ്ടി വന്നു. ( മനുഷ്യ ഭാവന രൂപപ്പെടുത്തി എന്നത് കൊണ്ട് തന്നെ  ദൈവ പ്രതീകങ്ങളിൽ മാനുഷിക പോരായ്മകൾ വന്നു  പോയിട്ടുണ്ടാവാംഅത്തരം പോരായ്മകളുടെ പൂക്കറി നുണഞ്ഞ് കൊണ്ടുംതങ്ങളുടെ ശാസ്ത്രബോധത്തിന്റെപൊട്ടക്കിണറ്റിൽ തുളിച്ചു കൊണ്ടുമാണ് യുക്തിവാദത്തിന്റെ മുത്തൻ തവളകൾ ക്രോംക്രോം (  ദൈവം ഇല്ദൈവം ഇല്ല ) എന്ന് കരഞ്ഞ് കൊണ്ടിരിക്കുന്നത് !. ) 

 

 ദൈവ സങ്കൽപ്പങ്ങളും ആരാധനാ രീതികളും രൂപപ്പെട്ട് വന്നതിന്റെ യഥാർത്ഥ പ്രചോദനം താൻനിസ്സഹായനാ  ഒരു  സാധു ജീവി ആണെന്നുള്ള നുഷ്യന്റെ സ്വയം കണ്ടെത്തലാണ്. ( താൻ പ്രപഞ്ചംകീഴടക്കിയവനാണ് ന്ന് സ്വയം ഞെളിയുന്ന ശാസ്ത്ര ജീനിയസ്സുകൾ ഇത് പക്ഷേ സമ്മതിച്ചേക്കില്ല ) നിസ്സാരനുംനിരാവലംബനുമായ തനിക്ക് തന്നെക്കാൾ ശ്രേഷ്ഠമായ ഒന്നിന്റെ താങ്ങൽ അഥവാ കരുതൽഅനിവാര്യമാണെന്നുള്ള സ്വയംബോധം അവനെ വിധേയനാക്കി തല കുനിയിച്ചു നിർത്തിഅവനറിഞ്ഞതുംഅവന് ബോധ്യപ്പെട്ടതുമായ ദൈവീക അവബോധങ്ങളിൽ നിന്ന് അവനേറ്റു വാങ്ങി ആശ്വാസത്തിന്റെകുളിർജലം സ്വന്തം വേദനകളിൽ അമൃത ബിന്ദുക്കളായി അവൻ അനുഭവിക്കുന്നത് കൊണ്ടാണ് മതങ്ങളുടെയോഇസ്സങ്ങളുടെയോ സംവിധാനങ്ങൾ ഉയർത്തുന്ന വിഗ്രഹങ്ങളി അവൻ അടിയറവ് പറയുന്നത്.

 

ലോകത്താകമാനം നിലവിലുള്ള ദൈവ പ്രതീകങ്ങളുടെ കണക്കെടുപ്പ് പോലും സാധ്യമാകാത്ത തരത്തിൽ അവഅത്രയധികമുണ്ട്ഒന്ന് മറ്റൊന്നിനേക്കാൾ മെച്ചമോ മോശമോ എന്ന  തരം  തിരിവിന് ഇവിടെ ഒരുപ്രസക്തിയുമില്ലഅറിയപ്പെടുന്ന പ്രപഞ്ചത്തിലെ അത്യുൽകൃഷ്ട ജീവിയായ മനുഷ്യൻ തന്നിൽ നിറഞ്ഞിരിക്കുന്നതാനാകുന്ന ആത്മാവിനെ സ്വയമറിഞ്ഞ് സ്വയം താഴ്ന്ന് എവിടെയെങ്കിലും സമർപ്പിക്കുന്നുണ്ടെങ്കിൽ അവിടമാണ്താൻ എന്ന ബാറ്ററിയിൽ ചാർജ് നിറക്കാൻ പര്യാപ്തമായ പ്രപഞ്ചാത്മാവ് എന്ന പരമമായ ശാക്തിക റിസോഴ്സസ്എന്ന് അവനെങ്കിലും അറിഞ്ഞ് അനുഭവിക്കുന്നുണ്ട്.  ഹിന്ദുവുംക്രിസ്ത്യാനിയുംമുസൽമാനും മാത്രമല്ലാ ലോകസമൂഹങ്ങളിലെ മുഴുവൻ ജന പഥങ്ങളും വ്യത്യസ്ത അടയാളങ്ങൾ നൽകി ഏകമായ  സത്യത്തെതിരിച്ചറിയുന്നു എന്നേയുള്ളുകുറെ കഴുതകൾ ഇതിന്റെ പേരിൽ പരസ്പരം അടി വയ്ക്കുന്നുണ്ടെങ്കിൽ അത് ആകഴുതകളുടെ വിവര ദോഷം.?

 

ശാസ്ത്രീയ സങ്കലനങ്ങൾ എങ്ങിനെ യിരുന്നാലും മനുഷ്യാവസ്ഥയുടെ ചിന്താ സഞ്ചാര സരണികളിൽഅനാഥമായി വശേഷിച്ച നിതാന്ത ശൂന്യതയുടെ നിർജ്ജീവ അറകളെ പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയുംതേനറകളാക്കി മാറ്റിയെടുക്കുന്നതിൽ മത സംവിധാനങ്ങൾ വഹിച്ച മഹത്തായ പങ്ക് ഏതൊരുകാലഘട്ടത്തിലെയും ചരിത്രത്തിന്റെ ഭാഗം തന്നെയായി നില നിൽക്കുന്നുണ്ട്.  ഏതെങ്കിലും സംവിധാനങ്ങളിൽമനുഷ്യത്വത്തിന്‌ നിരക്കാത്ത സിദ്ധാന്തങ്ങളോ ആചാരങ്ങളോ നിലവിൽ ഉണ്ടെങ്കിൽ അത് തിരുത്തിക്കുവാനുള്ളചുമതല നിങ്ങളുടെയും കൂടിയാണ്നിങ്ങൾക്ക്‌ നിരക്കാത്ത ആചാരങ്ങൾ ഉണ്ടെങ്കിൽ അത് നിരാകരിക്കേണ്ടത്നിങ്ങളാണ്ആരാധനാലയങ്ങളിൽ ചാട്ടവാറുകൾ പ്രയോഗിച്ച വിപ്ലവകാരികൾ നിങ്ങൾക്ക് മുമ്പേ നടന്നിട്ടുള്ളത്നിങ്ങളും പാഠമാക്കേണ്ടതുണ്ട്

 

നിങ്ങൾ  അദ്ധ്വാനിച്ചുണ്ടാക്കുന്ന ധനം തട്ടിയെടുക്കുവാൻ വരുന്നവരെ അകറ്റി നിർത്തേണ്ടതും നിങ്ങളാണ്അതിനുള്ള സാമാന്യബോധം പോലും നിങ്ങൾക്കില്ലെങ്കിൽ നിങ്ങളാരെയാണ് കുറ്റപ്പെടുത്തുന്നത് ? പ്രപഞ്ചാത്മാവായ ദൈവത്തിന് നിങ്ങളുടെ പണമോ പാലോ പഴമോ നെയ്യോ നാളികേരമോ കോഴിയോകുർബാനപ്പണമോ ന്നുമാവശ്യമില്ലകഴിയുമെങ്കിൽ നിങ്ങളുടെ ഹൃദയം കൊടുക്കൂമനസ്സ് കൊടുക്കൂആത്മാവിനെ  കൊടുക്കൂസ്വീകരിച്ചേക്കാം.

 

ഇതൊക്കെ ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തതുംയുക്തി ബോധത്തിന് നിരക്കാത്തതുമാകാംശാസ്ത്രബോധത്തിന്റെ സ്വയം ചികിത്സയിൽ ആശ്രയിച്ച് അവനെത്ര ശ്രമിച്ചിട്ടും അവന്റെ ജീവിത വേദനകൾ മാറുന്നില്ലഎന്ന് കണ്ടെത്തിയത് കൊണ്ട് കൂടിയാണ് അവനു വിശ്വാസമുള്ള ഒരു ഡോക്ടറുടെ മുന്നിൽ അവൻതന്നെത്തന്നെ സമർപ്പിക്കുന്നത്ഏതെങ്കിലും യുക്തിയുടെയും ശാസ്ത്രത്തിന്റെയും വക്താക്കൾ വിറ്റഴിക്കുന്നവാചക ഉൽപ്പന്നങ്ങൾ വാങ്ങാൻ  ഇപ്പോ അവനു നേരമില്ലഅക്കൂട്ടർ തുറക്കുന്ന കഞ്ഞിവീഴ്ത്ത്കേന്ദ്രങ്ങളുണ്ടെങ്കിൽ ഒരു വേള അവൻ അവിടെ പ്രത്യക്ഷപ്പെട്ടേക്കാംഇതറിഞ്ഞിട്ടാണ് “ വിജ്ഞനാവുമ്പോൾമനുഷ്യൻ തന്നെ വിഗ്രഹങ്ങൾ തകർത്ത് കൊളളും “  എന്ന് ആദി ശങ്കരൻ പണ്ടേ പറഞ്ഞു വച്ചത്

 

ഇറാനിലെ കടുംതൂക്കായ പാറക്കെട്ടുകളിലൂടെ  പതഞ്ഞൊഴുകുന്ന നദിക്കരയിലെ പാറ വിടവിലൂടെ അതിസാഹസികമായി യാത്ര ചെയ്ത് പുതിയ വാസസ്ഥലം കണ്ടെത്തുന്ന രണ്ടു കുടുംബങ്ങളുടെ ഒരു വീഡിയോകാണുകയുണ്ടായിപർവതാരോഹകരെ പോലും അതിശയിപ്പിക്കുന്ന  യാത്രയിൽ രണ്ടു പുരുഷൻമാരുംഅവരുടെ ഭാര്യമാരും ഓരോ കുട്ടികളുമാണുള്ളത്കുട്ടികളെ ഓരോ സഞ്ചികളിലാക്കി പുറത്ത് ഞാത്തിയിട്ട്കൊണ്ടാണ് അവരുടെ യാത്ഇരുന്നുംനിരങ്ങിയും ഇഴഞ്ഞും ഉരുണ്ടും ചാടിക്കടന്നും അള്ളിപ്പിടിച്ചുമുള്ള ആയാത്രയിൽ താഴെ അഗാധമായ കൊക്കയിലൂടെ കുതിച്ചൊഴുകുന്ന നദിയുടെ ഭീകരമായ അലർച്ച അവർക്കു മരണഭയം ഉളവാക്കുന്നതാണ്എന്നാൽ പിതാക്കന്മാരുടെ പുറത്തെ സഞ്ചിയിൽ അള്ളിപ്പിടിച്ചിരിക്കുന്ന  അഞ്ചുവയസുകാർ ഭയപ്പെടുന്നേയില്ല.. അവരുടെ അമ്മമാർ പലപ്പോഴും പേടിച്ചു വിറയ്ക്കുമ്പോളും  കുട്ടികളുടെമുഖത്ത് യം നിഴലിക്കുന്നില്ലതങ്ങളുടെ സ്വന്തം പിതാക്കന്മാരുടെ പുറത്തെ സഞ്ചിയിലാണ് തങ്ങൾ ഇരിക്കുന്നത്എന്ന ബോധ്യവുംഏതു ആപത്തിൽ നിന്നും അവർ തങ്ങളെ സംരക്ഷിച്ചു കൊള്ളും എന്ന വിശ്വാസവുമാണ്കുട്ടികളെ നിര്ഭയരാക്കുന്നത്ദൈവാശ്രയത്തിൽ സമർപ്പണ ജീവിതം നയിക്കുന്ന വ്യക്തികൾ ഇത്തരം ഒരുസുരക്ഷിത ബോധത്തിന്റെ ആനന്ദമാണ് നുഭവിച്ചു കൊണ്ടിരിക്കുന്നത്

 

ഒരിക്കൽ ആദർശ പരതയിലൂടെ ആകർഷണീയങ്ങളായിരുന്നു  എന്നത് കൊണ്ടാണ് ലോക ജനസംഖ്യയിലെമഹാ ഭൂരിപക്ഷവും മതങ്ങളുടെയുംഇസങ്ങളുടെയും കൂട്ടായ്മകളിൽ ഒട്ടിച്ചേർന്നു നിന്ന് പോയത്അത്തരംആദർശ പരതകളുടെ അത്താണിക്കല്ലുകളിൽ തങ്ങളുടെ ജീവിത ഭാരം ഇറക്കി വയ്ക്കാം എന്ന അനുയായികളുടെആത്മദാഹം ആദ്യകാലങ്ങളിൽ അവനു അനുഭവേദ്യമായിരുന്നുപിൽക്കാലത്ത് മതത്തിലും രാഷ്ട്രീയത്തിലുംഅധികാരത്തിൽ എത്തിയ സ്വാർത്ഥമതികളുടെ കച്ചവട താൽപ്പര്യങ്ങൾ നടപ്പിലാക്കുന്നതിനുള്ള ഇടങ്ങളായി ഈസംവിധാനങ്ങളെ അവർ മാറ്റിയെടുത്തപ്പോൾ പ്രതികരണ ശേഷിയുടെ വരിയുടച്ച കാളകളെപ്പോലെ  സാമൂഹ്യയജമാനന്മാരുടെ ഴവ് നുകങ്ങൾ അവർക്ക് ചുമലിൽ ഏറ്റു വാങ്ങേണ്ടി വന്നു എന്നേയുള്ളു

 

അതുകൊണ്ടു തന്നെ  സംവിധാനങ്ങളുടെ വർത്തമാന പ്രസക്തി എന്നേ നഷ്ടപ്പെട്ടു കഴിഞ്ഞു.  സേവനമേഖലകളായി അറിയപ്പെട്ടിരുന്ന മത - രാഷ്ട്രീയ സംവിധാനങ്ങൾ നടത്തിപ്പുകാരുടെ തൊഴിലിടങ്ങളായി ഇന്ന്രൂപം മാറിയിരിക്കുന്നുഎങ്കിലും മത നശീകരണത്തിലൂടെയുള്ള ഒരു പൊളിച്ചെഴുത്ത് സാമൂഹ്യാവസ്ഥയിൽനടപ്പിലാക്കണം എന്ന് വാദിക്കുന്നതിൽ അർത്ഥമില്ലഅത് ജനാധിപത്യ മര്യാദകൾക്ക് യോജിച്ചതേയല്അടുത്തകടക്കാരന്റെ പീടികയിൽ കളത്തൂക്കമാണെങ്കിൽ അയാളുടെ കട ഇടിച്ചു നിരത്താൻ നിങ്ങൾ പോകേണ്ടതില്ലനിങ്ങൾക്ക് അവിടെ നിന്നുള്ള ഷോപ്പിംഗ് അവസാനിപ്പിക്കാം

 

അനേകരും ഇത് മനസ്സിലാക്കുകയും നിങ്ങളെപ്പോലെ പ്രവർത്തിക്കുകയും ചെയ്യുമ്പോൾ  കട സ്വയംപൂട്ടിപ്പോയ്ക്കൊള്ളുമല്ലോ ? അതാണ് ജനാധിപത്യ പരവും സമാധാന പരവുമായ നിരാസംനശീകരണത്തിലൂടെയുള്ള രക്തച്ചൊരിച്ചിൽ ഒഴിവാക്കിക്കൊണ്ട് നിരാസത്തിലൂടെ നിങ്ങളുടെ വിപ്ലവംനടപ്പിലാക്കാംഅത് കൊണ്ട് ന്നെ ആദർശങ്ങളെ അപ്പത്തിനുള്ള പാധിയാക്കുന്ന മത സംവിധാനങ്ങളിൽ നിന്ന്സ്വന്തം നട്ടെല്ല് നിവർത്തിപ്പിടിച്ച് നിങ്ങൾക്ക് പുറത്തു പോരാംഫ്രാൻസീസ് പാപ്പയുടെ വാക്കുകളിൽ ഒരു നല്ലമനുഷ്യനായി ജീവിക്കാൻ നിങ്ങൾക്ക് മതം ആവശ്യമേയില്ല

 

 

അവലംബം : റവഫാദർ ഡോക്ടർ എബ്രഹാം മുളമൂട്ടിൽ രചിച്ച ’ മതം രു സ്വകാര്യത ‘ എന്ന ഗ്രന്ഥംറ്റവുംനല്ലത് ? 

Join WhatsApp News
നിരീശ്വരൻ 2023-03-24 04:15:15
സർവ്വ വികാരവിചാരങ്ങളും ഉൾച്ചേർന്ന മനുഷ്യൻ ദൈവത്തിന്റ സൃഷ്‌ടി മാത്രം എന്ന് നിങ്ങൾക്ക് എങ്ങനെ അവകാശപ്പെടാൻ കഴിയും ? സ്നേഹം എന്ന ഒരു ഭാവം മാത്രമേ ദൈവത്തിനുള്ളു ? കോപം കാമം ക്രോധം ഇങ്ങനെയുള്ള വികാരങ്ങൾ നിങ്ങൾക്ക് ഇല്ല എന്ന് പറയാൻ കഴിയുമോ ? ഇല്ല എന്ന് നിങ്ങൾക്ക് മാത്രമല്ല ആർക്കും പറയാൻ കഴിയില്ല ? ഇവയെല്ലാം സമൂഹം കൽപ്പിച്ചു കൊടുത്തിരിക്കുന്ന ഒരാൾ ഉണ്ട് അതാണ് ചെകുത്താൻ . അപ്പോൾ ചെകുത്താൻ നിങ്ങളെ രൂപാന്തരപ്പെടുത്തുന്നതിൽ ഒരു പങ്കില്ലേ ? ഒരിക്കലും നിങ്ങൾ ദൈവത്തിന്റെ സൃഷ്ടി മാത്രമല്ല . നിങ്ങളുടെമേൽ ചെകുത്താനും അവകാശം ഉണ്ടെന്ന് മനസിലാക്കിക്കൊള്ളൂ . നിങ്ങളിലും എന്നിലും ഇത് രണ്ടും ചേർന്ന ഒരു ശക്തി വിശേഷം കുടികൊള്ളുന്നു എന്നത് ഒരു സത്യമാണ് . പക്ഷെ അത് മനുഷ്യൻ രൂപകൽപ്പന നൽകിയ ദൈവം എന്ന രൂപ ഭാവങ്ങൾ ഇല്ലാത്ത എന്തോ അന്നാണ് , അല്ലെങ്കിൽ അത് രാമനാണ് , ക്രിസ്തുവാണ് , കൃഷ്‌ണനാണ് അല്ലെങ്കിൽ അള്ളായാണ് എന്നൊക്കെ പറയുന്നത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭോഷത്വമാണ് . ഞാൻ നിങ്ങളെ നിരാകരിക്കുന്നില്ല . പക്ഷെ നിങ്ങൾ പറയുന്ന ഈശ്വരനെ തള്ളി കളയുന്നു - അതാണ് ഒരു നിരീശ്വരവാദി. ഈ ഭൂമിയിൽ ജീവിക്കുന്നതിന് ഒരു ഈശ്വരന്മാരുടെയും സഹായം വേണ്ട . ഭീരുക്കളാണ് ദൈവത്തെ പിന്തുടരുന്നത് . ഏറ്റവും വലിയ ഭൗതികവാദികളാണ് ദൈവത്തെ തേടുന്നത് . ഈ മനോഹരഭൂമിയിൽ മരണം ഇല്ലാതെ ജീവിക്കാൻ കൊതിക്കുന്ന, സനാതന സത്യമായ മരണത്തെ ഭയപ്പെടുന്ന ഭീരുക്കളാണ് ദൈവങ്ങളെ സൃഷ്ടിക്കുന്നതും അതിന്റെ കാവൽനായ്ക്കളായ പുരോഹിത വർഗ്ഗത്തെ പോറ്റിപുലർത്തുന്നതും . ഒരു വശത്ത് നിങ്ങൾ നിരീശ്വരന്മാരെ ആരാധിക്കുമ്പോൾ മറുവശത്ത് അവരെ തള്ളിപറയുന്നു . നിങ്ങളിലെ ചെകുത്താനും ദൈവവും നിങ്ങളെ അവരുടെ തടങ്കലിൽ നിന്നും രക്ഷപ്പെടാൻ അനുവദിക്കില്ല . കാരണം അവർ കാലാകാലങ്ങളായി നിങ്ങളുടെ തലമണ്ടയിൽ പോയിസൺ അടിച്ചു കെട്ടിയിരിക്കുകയാണ് . എന്തോ ശാപം കിട്ടിയവരെപ്പോലെ ഇടയ്ക്കിടെ എന്തൊക്കൊയോ പുലമ്പുന്നു . ഇത് നിങ്ങളുടെ മാത്രം പ്രശ്നമല്ല . ശതകോടികൾ മതത്തിന്റെ കൽത്തുറുങ്കിൽ മോചനംമില്ലാതെ ഇതുപോലെ പിച്ചും പേയും വിളിച്ചു പറഞ്ഞ് രക്ഷപ്പെടാൻ ഭിത്തികളിൽ പിടിച്ചു കയറാൻ നോക്കുന്നു . . ഇരുട്ടിൽ നിന്ന് പുറത്തു വരിക സ്നേഹിത . തമസ്സോ മാ ജ്യോതിർഗമയ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക