Image

 ബിഷപ്പും ജനാധിപത്യവും (ലേഖനം: സാം നിലമ്പള്ളില്‍)

Published on 24 March, 2023
 ബിഷപ്പും ജനാധിപത്യവും (ലേഖനം: സാം നിലമ്പള്ളില്‍)

താമരശ്ശേരി ബിഷപ്പിന്റെ ഒരു പ്രസ്താവന കേരളത്തിലെ ഇടതുവലത് മുന്നണി ക്യാമ്പുകളില്‍ ഇടിത്തീയായിട്ടാണ് വന്നുപതിച്ചത്. തങ്ങളുടെ കാലിന്‍ചുവട്ടില്‍നിന്നും ഭൂമി താഴ്ന്നുപോകുന്നതുപോലെയാണ് അവര്‍ക്ക് തോന്നിയത്. ഇത്രനാളും തങ്ങളുടെ വോട്ടുബാങ്കായിരുന്ന ക്രിസ്ത്യന്‍ സമൂഹം മറ്റൊരു പാളയത്തിലേക്ക് നീങ്ങുന്നുണ്ടോ എന്ന സംശയം കുറെനാളുകളായി അവരെ അലട്ടുന്നുണ്ടായിരുന്നു. അതിന് ബലംനല്‍കുന്നതായിരുന്നു ബിഷപ്പ് പുറപ്പെടുവിച്ച് പ്രസ്താവന. രണ്ട് മുന്നണികളും സടകുടഞ്ഞ് എഴുന്നേറ്റ് ബിഷപ്പിനെതിരെ വാളോങ്ങുന്നതാണ് പിന്നീട് കണ്ടത്. ബിഷപ്പിന്റെ കഴുത്തിനുമുകളില്‍ തലകാണില്ല എന്നുവരെ ചില നേതാക്കന്മാര്‍ പറഞ്ഞു. രാജ്യത്തെ ഏതൊരു പൗരനെപ്പോലെയും പുരോഹിതന്മാര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നുള്ള വസ്തുത മറന്നുകൊണ്ടാണ് മുന്നണനേതാക്കന്മാര്‍ പ്രതികരിച്ചത്.

രാജ്യംഭരിക്കുന്ന പാര്‍ട്ടിയെയും അതിന്റെ നേതാവിനെയും പിന്തുണക്കുന്നത് മഹാപരാധമാണന്നാണ്  കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടിക്കാര്‍  പ്രചരിപ്പിക്കുന്നത്. ഇത് ഏറ്റുപാടാന്‍ അമേരിക്കയിലുമുണ്ട് അവരുടെ അനുയായികള്‍. കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റും  മാറിമാറി അറുപതുവര്‍ഷങ്ങളോളം ഭരിച്ചിട്ടും കേരളം ഇന്നും രാജ്യം സ്വാതന്ത്ര്യംപ്രാപിച്ച കാലഘട്ടത്തില്‍നിന്നും ഒരിഞ്ചുപോലും പുരോഗമിച്ചിട്ടില്ല. അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ ഗല്‍ഫ്‌നാടുകളില്‍പോയി ചോരനീരാക്കി നാട്ടിലേക്ക് അയച്ച പണത്തിന്റെ കൊഴുപ്പുമാത്രമേ കേരളത്തില്‍ കാണാനുള്ളു. ഇതെല്ലാം തങ്ങളുടെ ഭരണനേട്ടമാണന്ന് വീമ്പടിക്കുന്ന ഇടതുവലത് പാര്‍ട്ടികളെ തിരസ്‌കരിക്കാന്‍ ജനങ്ങള്‍ തയാറാകാത്തത് അവര്‍ക്ക് മറ്റൊരുചോയിസ് ഇല്ലാത്തതുകൊണ്ടാണ്. 

ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ആറുവരിപാതയും തങ്ങളുടെ നേട്ടമാണന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടികൊണ്ടിരിക്കുന്ന പിണറായി സര്‍ക്കാറിന്റെ കള്ളത്തരങ്ങള്‍ അവര്‍ മനസിലാക്കിതുടങ്ങി. ബിഷപ്പ് പറഞ്ഞില്ലെങ്കിലും ബി ജെ പി കേരളത്തില്‍ രണ്ടോമൂന്നോ പാര്‍ലമെന്റ് സീറ്റുകള്‍ അടുത്ത ഇലക്ഷനില്‍ നേടുമെന്നുള്ളതില്‍ സംശയമില്ല.

രണ്ട് മുന്നണികളും മാറിമാറി കബളിപ്പിച്ചിട്ടും  അവര്‍ക്കുതന്നെ വോട്ടുചെയ്തുകൊണ്ടിരുന്ന ജനങ്ങള്‍ ഒരുമറ്റത്തപറ്റി ചിന്തിക്കുന്നതില്‍ എന്താണ് തെറ്റ്? കേന്ദ്രസര്‍ക്കാര്‍ കൊടുത്ത റേഷനരി സി പി എമ്മിന്റെ സഞ്ചികളിലാക്കി കിറ്റുകൊടുത്ത് വോട്ടുവാങ്ങിജയിച്ച പിണറായിയുടെ കപടത എന്നും വിലപ്പോകില്ലന്ന് മനസിലാക്കുന്നത് നന്ന്. 

ദൈവത്തിന്റെ സ്വന്തംനാട് ഇപ്പോള്‍ നരകമായി മാറിയിരിക്കയാണ്. സര്‍ക്കാര്‍ ഓഫീസുകള്‍ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കേന്ദ്രങ്ങളാണ്. റൗഡികള്‍ തെരുവില്‍ വിളയാടുന്നു. , വാദിയെ പ്രതിയാക്കി പോലീസ് കേസെടുക്കുന്നു., സ്ത്രീകള്‍ക്ക് പകല്‍പോലും റോഡിലൂടെ സശ്ചരിക്കാന്‍ ഭയം., വഴിനീളെ മാലിന്യകൂമ്പാരങ്ങള്‍., ബ്രഫ്മപുരം കത്തിച്ച വിഷപ്പുക കൊച്ചിനിവാസകളെ നിത്യരോഗികളാക്കി മാറ്റുന്നു., അങ്ങനെ എന്തെല്ലാം ഭരണപരിഷ്‌കാരങ്ങള്‍. 

കേരളത്തിലെ റോഡുകള്‍ ന്യുയോര്‍ക്ക് നഗരത്തേതിനേക്കാള്‍ നല്ലതാണെന്ന് ഒരു വിദ്വാന്‍ പിണറായിയോട് പറഞ്ഞത്രെ.   ഒരുപക്ഷേ, ഇപ്പോള്‍ പണിനടന്നുകൊണ്ടിരിക്കുന്ന ഹൈവേ 66 കണ്ടിട്ടായിരിക്കും അങ്ങനെ പറഞ്ഞത്. അതിന്റെ നൂറുശതമാനം ക്രെഡിറ്റും മോദി സര്‍ക്കരിന് ഉള്ളതാണ്. ഹൈവേക്കുവേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിന്റെ 25 ശതമാനംതുക കേരളം വഹിച്ചോളാമെന്ന വ്യവസ്ഥ പിണറായി സര്‍ക്കാര്‍ പാലിച്ചില്ലെന്ന് നിതിന്‍ ഗാഡ്ഗിരി പാര്‍ലമെന്റില്‍ പറഞ്ഞു. 2020 ല്‍ പണിതീരുമായിരുന്ന റോഡ് ഇത്രയും നീട്ടിക്കൊണ്ടുപോയതാണ് കേരളഗവണ്മെന്റിന്റെ ക്രെഡിറ്റ്.  60 മീറ്റര്‍വീതിയില്‍ പണിയേണ്ടിയിരുന്ന പാത 30 മീറ്ററില്‍ മതിയെന്ന് ഇടതുവലതു പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി വാശിപിടിച്ചതാണ് പണി നീണ്ടുപോകാന്‍ ഇടയാക്കിയത്.  

ന്യുയോര്‍ക്കിലെ ഒരു ഇടവഴിയുടെ വീതിയുള്ള രണ്ടുവരി പാതയിലൂടെയാണ് ദിവസവും ആയിക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്നതും പത്തും ഇരുപതും ജീവനുകള്‍ നിത്യേന പൊലിയുന്നതും. കേന്ദ്ര ഗവണ്മെന്റ് വച്ചുനീട്ടിയ 60 വരിപ്പാത വേണ്ടന്നുപറഞ്ഞ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളെ തിരസ്‌കരിക്കേണ്ട സമയം എപ്പോഴേ കഴിഞ്ഞിരിക്കുന്നു. എം സി റോഡിന് പാരലല്‍ ആയിട്ട് പണിയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന നാലുവരി പാത വേണ്ടന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി കേന്ദ്ര ഗതാഗതവകുപ്പുമന്ത്രിയെകണ്ട് പറഞ്ഞതായിട്ടാണ് അവസാനത്തെ വാര്‍ത്ത. ഇങ്ങനെയുള്ളവനെയൊക്കെ വോട്ടുനല്‍കി വിജയിപ്പിച്ച ജനങ്ങള്‍ തന്നെയല്ലെ കുറ്റക്കാര്‍.

രാഹുല്‍ ഗാന്ധിയെന്ന പൊട്ടന്‍.

കന്യാകുമാരിമുതല്‍ കാഷ്മീരുവരെ നടന്നാല്‍ പ്രധാനമന്ത്രിപദം കിട്ടുമെന്ന് മോഹിച്ച രാഹുല്‍ ഗാന്ധി അവസാനം തിഹാര്‍ ജയിലില്‍ കിടക്കേണ്ടിവരുമോ? അങ്ങനെ ജനങ്ങളുടെ സഹതാപം നേടാമെന്ന് രാഹുല്‍ മോഹിച്ചാലും ബുദ്ധിമാനായ മോദി അതിനിടയാക്കത്തില്ല. അദ്ദേഹംതന്നെ പ്രതിപക്ഷത്തെ നയിക്കണമെന്നാണ് മോദി ആഗ്രഹിക്കുന്നത്.  പക്ഷേ, പ്രതിപക്ഷകക്ഷികള്‍ക്കുപോലും രാഹുലിനെ വേണ്ടന്നാണ് കേള്‍ക്കുന്നത്. അദ്ദേഹത്തെ കൂടെക്കൂട്ടിയാല്‍ തങ്ങള്‍ക്ക് കിട്ടേണ്ട വോട്ടുകള്‍കൂടി നഷ്ടപ്പെടുമെന്ന് അവര്‍ ഭയപ്പെടുന്നു. വിവരക്കേടുകള്‍ വിളമ്പിനടക്കുന്ന രാഹുല്‍ നിലമ്പൂരില്‍നിന്ന് വിജയിച്ചാല്‍ ഭാഗ്യം. അമേഠിയില്‍ ഒരിക്കല്‍കൂടി മത്സക്കാനുള്ള തന്റേടം അദ്ദേഹത്തിനുണ്ടോ.

ഇന്‍ഡ്യന്‍ ജനാധിപത്യം അപകടത്തിലാണന്ന് ലണ്ടനില്‍പോയി പറഞ്ഞ രാഹുല്‍ ചരിത്രം അറിയാത്തവനാണ്. അദ്ദേഹത്തിന്റെ വല്യമ്മച്ചിയല്ലേ ഇന്‍ഡ്യന്‍ ജനാധിപത്യത്തെ പിച്ചിചീന്തിയത്. ഇയാള്‍ പ്രധാനമന്തിയായാല്‍ രാജ്യം പാകിസ്ഥാനിലേതിനേക്കാള്‍ പിന്നോക്കാവസ്ഥയിലാകും. അങ്ങനെ സംഭവിക്കാതിരിക്കട്ടെ.

samnilampallil@gmail.com

Join WhatsApp News
ഇത്താപ്പിരി 2023-03-24 04:55:08
ഒരു ആറുമാസം മുമ്പ് വരെ താങ്കൾ ഏതാണ്ട് കുറച്ചു സെൻസിബിൾ ആയിട്ടുള്ള ലേഖനങ്ങളാണ് എഴുതിയിരുന്നത്. എന്നാൽ കുറച്ചുകാലമായി താങ്കൾ അപ്പാടെ മാറിയിരിക്കുന്നു. യാതൊരു സെൻസും ഇല്ലാത്ത നീതികരണവും ഇല്ലാത്ത തത്വവും ഇല്ലാത്ത വാദഗതികളാണ് ഇപ്പോൾ താങ്കൾ എഴുതിക്കൊണ്ടിരിക്കുന്നത്. താങ്കളുടെ അഭിപ്രായങ്ങളോട് ഘടകവിരുദ്ധമായ അഭിപ്രായങ്ങളാണ് എനിക്കുള്ളത്. ക്ഷമിക്കണം കേട്ടോ? താങ്കളെ ഒരു സമാധാനപരമായ ഫ്രണ്ട്ലി ഡിബേറ്റിന് ഞാൻ വെല്ലുവിളിക്കുകയാണ്. താങ്കളുടെ ബുദ്ധിയും വിവരവും ചിലർക്ക് ഇപ്പോൾ അടിയറവ് വെച്ചിരിക്കുകയാണ്. താങ്കൾ താമസിയാതെ ഉയർത്തെഴുന്നേൽക്കും നീതിയുടെ സത്യത്തിന്റെ കൂടെ നിൽക്കും പഴയ മാതിരി നേരായ സത്യമായ അഭിപ്രായങ്ങൾ എഴുതും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.,
Mary Mathew 2023-03-24 07:54:54
When I read all these together .have a feeling of asking athazhapattinikkar undo ividevidenkilum . India is in the hands of some foolish strong people We ,St Thomas baptize the Hindu Brahmins ,where we going to go .Para paranjutha rashtreeyam kondu kalikkunna emanmare .
Mary Mathew 2023-03-24 08:23:00
Aruvari nuruvari patha undakki varumpol nadakkan aru Kaumo God only knows 😢
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക