Image

ഫൊക്കാന വിമെന്‍സ് ഫോറം സ്‌കോളര്‍ഷിപ്പു  വിതരണം ഏപ്രില്‍ 1 ന് ഫൊക്കാന കേരളാ കണ്‍വെന്‍ഷനില്‍ വെച്ച്.

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 24 March, 2023
ഫൊക്കാന വിമെന്‍സ് ഫോറം സ്‌കോളര്‍ഷിപ്പു  വിതരണം ഏപ്രില്‍ 1 ന് ഫൊക്കാന കേരളാ കണ്‍വെന്‍ഷനില്‍ വെച്ച്.

അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ സംഘടനായ ഫൊക്കാന കേരളാ കണ്‍വെന്‍ഷനോട്  അനുബന്ധിച്ചു ഏപ്രില്‍ ഒന്നിന്  തിരുവനന്തപുരത്തു  നടത്തുന്ന വിമെന്‍സ് ഫോറം സെമിനാറില്‍ വെച്ച്  10  നഴ്‌സിംഗ് കുട്ടികള്‍ക്ക്  1000  ഡോളര്‍ വീതം  സ്‌കോളര്‍ഷിപ്പു നല്‍കുമെന്ന്  വിമെന്‍സ് ഫോറം ചെയര്‍പേഴ്­സണ്‍ ബ്രിജിറ്റ് ജോര്‍ജ് അറിയിച്ചു.   ജീവിത കാലത്ത്  ഒരു വ്യക്തിക്ക് നല്‍കുവാന്‍ കഴിയുന്ന ഏറ്റവും വലിയ നിക്ഷേപമാണ് വിദ്യാഭ്യാസം. ശരിയായ സമയത്തു ശരിയായ നിക്ഷേപം നടത്തുന്നതാണ് ഭാവിയില്‍ മികച്ച നേട്ടം സ്വന്തമാക്കാന്‍ സാധിക്കുന്നത് . അതിന് അവരെ പ്രാപ്തരാകുന്നതിന് വേണ്ടിയുള്ള ധന സഹായമായാണ് ഫൊക്കാനയുടെ  ഈ  സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം.

സമൂഹത്തിന്റെ ആവശ്യമനുസരിച്ച് വിവിധ തുറകളില്‍ വൈദഗ്ദ്ധ്യം സിദ്ധിച്ചവരെ ഉണ്ടാക്കുന്നതിനായി
 ഫൊക്കാന നല്‍കുന്ന സ്‌കോളര്‍ഷിപ്പ് ആണ് ഇത് . ഫൊക്കാനയുടെ 2022-24 വര്‍ഷത്തേക്കുള്ള  പുതിയ  ഭരണസമിതി  പ്രവര്‍ത്തനമണ്ഡലത്തില്‍  വലിയൊരു നാഴികല്ലായി മാറുന്ന പല ചാരിറ്റിപ്രവര്‍ത്തനങ്ങളാണ് കേരളാ കണ്‍വെന്‍ഷനില്‍  വിഭാവനം ചെയ്തിരിക്കുന്നത്. അതില്‍ ഏറ്റവും പ്രാധാന്യം  ഉള്ള  ഒന്നാണ്  ഈ  സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം എന്ന്  പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ അറിയിച്ചു.  

  കേരളത്തിലെ  സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങളില്‍ നിന്നും10 സമര്‍ദ്ധരായ കുട്ടികളെയാണ്  ഈ സ്‌കോളര്‍ഷിപ്പിന്  തെരഞ്ഞെടുത്തിരിക്കുന്നത്. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന്റെ പഠനച്ചെലവുകള്‍ക്ക് കൈത്താങ്ങായി നല്‍കുന്ന സാമ്പത്തിക സഹായമാണ് സ്‌കോളര്‍ഷിപ്പുകള്‍.  

പണമില്ലാത്തതിന്റെ പേരില്‍ പല വിദ്യാര്‍ഥികള്‍ക്കും  പഠിക്കാനുള്ള അവസരം നഷ്ടപ്പെടുന്നതായി  പലപ്പോഴും  നാം  കാണാറുണ്ട് .  പഠനം സുഗമമാക്കുന്നതിന് സാമ്പത്തിക സഹായം ആവശ്യമായതിനാല്‍ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെ അര്‍ഹമായ സ്‌കോളര്‍ഷിപ്പുകളിലൂടെ  സഹായിക്കുക  എന്നതാണ് ഫൊക്കാനയുടെ യുടെ  ലക്ഷ്യം.

വിദ്യഭ്യസ ജീവിത ചെലവുകള്‍ വര്‍ദ്ധിച്ചു വരുകയാണ്, ഇത് താങ്ങാന്‍ പല രക്ഷിതാക്കളും ബുദ്ധിമുട്ടുന്നത് കാണാം, പലര്‍ക്കും വിദ്യഭ്യസം ഒരു ബാധ്യത ആവുന്നത് കാണാം. ചിന്തിക്കുകയും വലിയ സ്വപ്നങ്ങള്‍ കാണാന്‍  പ്രാപ്തരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോട്  നമ്മുടെ കുട്ടികകക്ക്  ഒരു കൈത്താങ്ങ് നല്‍കാനാണ് ഫൊക്കാന ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ അറിയിച്ചു.

കേരളത്തിനകത്തും പുറത്തും മലയാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഫൊക്കാന. നാം വളരെ അധികം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍  കേരളത്തില്‍  ഈ  കേരളാ കണ്‍വെന്‍ഷനോടെ അനുബന്ധിച്ചു ചെയ്യുന്നുണ്ടെന്ന് പ്രസിഡന്റ്  ഡോ . ബാബു സ്റ്റീഫന്‍, സെക്രട്ടറി ഡോ. കലാ ഷഹി , ട്രഷര്‍ ബിജു ജോണ്‍ ,വിമന്‍സ് ഫോറം ദേശിയ  ചെയര്‍പേഴ്സണ്‍ ഡോ. ബ്രിജിറ്റ് ജോര്‍ജ്  എന്നിവര്‍ അറിയിച്ചു.

ഈ സ്‌കോളര്‍ഷിപ്പിന്റെ വിജത്തിനായി പ്രവര്‍ത്തിച്ച എഡ്യൂക്കേഷന്‍ കമ്മിറ്റി അംഗങ്ങള്‍ ആയ ഡോ. ആനി  എബ്രഹാം, ഡോ. സൂസന്‍ ചാക്കോ, സുനിത ഫ്‌ലവര്‍ഹില്‍, ധനശേഹരണ കമ്മിറ്റി ഡെയ്സി തോമസ്, ഉഷ ചാക്കോ , രേവതി പിള്ള എന്നിവരുടെയും എല്ലാ റീജണല്‍ കോര്‍ഡിനേറ്റേഴ്സിന്റെയും പ്രവര്‍ത്തനത്തില്‍  നന്ദിഅറിയിക്കുന്നതായും  ഡോ. ബ്രിജിറ്റ് ജോര്‍ജ്  എന്നിവര്‍ അറിയിച്ചു.

Fokana Women's Forum Scholarship distribution on 1st April at Phocana Kerala Convention.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക