Image

മരിച്ചു പോയ മകളുടെ അമ്മ (കവിത: അശോക് കുമാര്‍. കെ)

അശോക് കുമാര്‍. കെ Published on 24 March, 2023
മരിച്ചു പോയ മകളുടെ അമ്മ (കവിത: അശോക് കുമാര്‍. കെ)

മിഴിപ്പൂക്കളിറ്റിറ്റ്
മണ്ണ് നനയുന്നു
മകളെരിഞ്ഞടങ്ങിയ
മണ്ണ് നനയുന്നു

അമ്മയൊരു 
കരയുന്ന കണ്ണീര്‍പ്പൂവാകുന്നു
മലര്‍വാടിയില്‍
കൊഴിഞ്ഞ പൂക്കള്‍
നിറയുന്നു.

ചിത്രമെഴുതാതെ
പതംഗങ്ങള്‍
മണ്ണടരില്‍ പതിക്കുന്നു

തേനെടുക്കാതെ വണ്ടുകള്‍
തോട് പൊട്ടി തല്ലി കരയുന്നു

ഞൊറിവിരികള്‍
വീശാതെ
മലര്‍ മൊട്ടുകള്‍
കൊഴിഞ്ഞു കരയുന്നു

കാറ്റൊരു ശീല്‍ക്കാരoമൂളി
പുഴയരുകില്‍
കേഴുന്നു .......

ഓരത്തെ തടിനികളില്‍
പുഴ തല്ലി വാര്‍ക്കുന്നു.

പുഴ പുളിനത്തിലൈാരാല്‍ മരെക്കൊമ്പില്‍
കുയിലൊരു
കണ്ണീര്‍ പാട്ട് പാടുന്നു :

അമ്മേ
സര്‍വം സഹയാം
വസുന്ധരേ
നീ ഇതു കൂടി
സഹിക്കുക.....

അശോക് കുമാര്‍. കെ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക