Image

ഫോമാ കേരളാ കൺവൻഷൻ തീയതി പ്രഖ്യാപിച്ചു, വിപുലമായ പരിപാടികൾ

Published on 25 March, 2023
ഫോമാ കേരളാ കൺവൻഷൻ തീയതി പ്രഖ്യാപിച്ചു, വിപുലമായ പരിപാടികൾ

ന്യൂ യോർക്ക് :  ഫോമയുടെ 2023 കേരളാ കൺവൻഷനോടനുബന്ധിച്ചുള്ള പരിപാടികളുടെ  തീയതി പ്രഖ്യാപിച്ചു, ജൂൺ മൂന്നിന് കേരളം കൺവെൻഷൻ പൊതുയോഗം കൊല്ലത്തു വച്ച് നടത്തും, പിറ്റേന്ന് അതിഥികളുമായി ബോട്ട് യാത്ര. തുടർന്ന്  ഒരു മാസത്തിലധികം  നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ  ജൂലൈ രണ്ടു മുതൽ നാല് വരെ നടത്തപ്പെടുന്ന, അമേരിക്കൻ മലയാളികളുടെ യുവ തലമുറയെ കേരളവുമായി പരിചയപ്പെടുത്തുന്ന "Summer To  Kerala" പ്രോഗ്രാമോടു  കൂടി സമാപനം. കേരളത്തിലെ മിക്ക  ജില്ലകളിലും ഫോമയുടെയും ഫോമാ വനിതാ ഫോറത്തിന്റെയും ഫോമാ ചാരിറ്റി ആൻഡ് സോഷ്യൽ വിങ്ങിന്റെയും പരിപാടികൾ, പ്രധാന പൊതു പരിപാടികൾ  തിരുവനന്തപുരം, കൊല്ലം,എറണാകുളം തുടങ്ങിയ ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ  സംഘടിപ്പിക്കും,

ജൂൺ  3 ശനി 3 PM - കേരള കൺവെൻഷൻ പൊതുയോഗം കൊല്ലം ജില്ലയിലെ ഓർക്കിഡ് ബീച്ച് ഹോട്ടലിൽ  
ജൂൺ 3  ശനി 5 PM - ഫോമാ വനിതാ ഫോറം "വിദ്യാവാഹിനി" സ്‌കോളർഷിപ്പ് വിതരണം (കൊല്ലം)
ജൂൺ 4 ഞായർ 11 AM- ബോട്ട് സവാരി (കൊല്ലം)

ജൂൺ 30 വെള്ളി 10 AM - ഫോമാ ഭവന പദ്ധതി ഉദ്ഘാടനം (എറണാകുളം)
ജൂലൈ 1 ശനി 6 PM - പൊതുയോഗം എറണാകുളം ജില്ലയിൽ
ജൂലൈ 1 ശനി 6 PM - സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണം
ജൂലൈ 2, 3, 4 ഞായർ, തിങ്കൾ, ചൊവ്വാഴ്ച - തിരുവനന്തപുരത്തും  കേന്ദ്രീകരിച്ച് " സമ്മർ റ്റു കേരള " പ്രോഗ്രാം.

ജൂണിൽ മെഡിക്കൽ ക്യാമ്പുകളും ഹെൽത്ത് അവയർനസ്സ് ക്യാമ്പും ഫോമാ വനിതാ ഫോറത്തിന്റെ സുപ്രധാനമായ  രണ്ട്  പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. വിശദാംശങ്ങൾ വഴിയേ അറിയിക്കുമെന്ന് കേരളാ കൺവെൻഷൻ ചെയർമാൻ ശ്രീ തോമസ് ഓലിയാൻകുന്നേൽ, ഫോമയുടെ പ്രസിഡന്റ്  ഡോക്ടർ ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോക്ടർ ജെയ്‌മോൾ ശ്രീധർ, ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ് എന്നിവർ പത്രക്കുറിപ്പിൽ പറഞ്ഞു.

വാർത്ത : ജോസഫ് ഇടിക്കുള പി ആർ ഓ, ഫോമാ. 

#Fomaa_kerala_convention

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക