Image

നഴ്‌സസ് എക്‌സലന്‍സ് അവാര്‍ഡിനുള്ള നാമനിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നു

Published on 25 March, 2023
 നഴ്‌സസ് എക്‌സലന്‍സ് അവാര്‍ഡിനുള്ള നാമനിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നു

 

ഡബ്ലിന്‍ : ഇന്റര്‍നാഷണല്‍ നഴ്‌സസ് ഡേയുടെ ഭാഗമായി ഒഐസിസി അയര്‍ലന്‍ഡ് മലയാളികളായ ഉന്നത പദവിയില്‍ എത്തിയിരിക്കുന്ന നഴ്‌സുമാരെ FLORENCE NIGHTINGALE ന്റെ നാമധേയത്തിലുള്ള നഴ്‌സസ് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിക്കുന്നതിലേക്കുള്ള നാമനിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നു.

അയര്‍ലന്‍ഡിലെ ഹോസ്പിറ്റലുകള്‍, നഴ്‌സിംഗ് ഹോമുകള്‍, യൂണിവേഴ്‌സിറ്റികള്‍, പിഎച്ച്ഡി ഹോള്‍ഡേഴ്‌സ് തുടങ്ങിയവയില്‍ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയവര്‍ക്ക് സ്വയമായോ, സംഘടനകള്‍ വഴിയോ, മറ്റു വ്യക്തികള്‍ വഴിയോ, ഈ അവാര്‍ഡിലേക്കു പേരുകള്‍ നിര്‍ദേശിക്കാവുന്നതാണ്. 2023 ഏപ്രില്‍ മാസം 10നു മുന്‍പായി നാമനിര്‍ദേശങ്ങള്‍ വാട്‌സാപ്പ് നമ്പരുകളില്‍ സമര്‍പ്പിക്കണ്ടതാണ്. അയര്‍ലണ്ടിലെ മന്ത്രിമാര്‍, അംബാസഡര്‍, വിശിഷ്ട വ്യക്തികള്‍, തുടങ്ങിയവര്‍ പങ്കെടുക്കുന്ന വര്‍ണ്ണശബളമായ പ്രോഗ്രാമില്‍ വച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും.


വിശദ വിവരങ്ങള്‍ക്ക് :
ലിങ്ക് വിന്‍സ്റ്റര്‍ - 085 1667794
സാന്‍ജോ മുളവരിക്കല്‍ - 083 1919038
പി എം ജോര്‍ജ്കുട്ടി - 087 0566531
റോണീ കുരിശിങ്കല്‍പറമ്പില്‍ - 089 9566465
കുരുവിള ജോര്‍ജ് - 089 4381984
ചാള്‍സണ്‍ ചാക്കോ - 089 2131784
സോബിന്‍ മാത്യൂസ് - 089 4000222
വിനു താല - 089 4204210
ലിജു ജേക്കബ് - 089 4500751
ഫ്രാന്‍സിസ് ജേക്കബ് - 089 4000078
ലിജോ കോര്‍ക് - 087 6485031
ബേസില്‍ - 089 4888100
4888100
സാജു കോമ്പാറ - 089 4612089

റോണീ കുരിശിങ്കല്‍പറമ്പില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക