Image

കെപിഎസിന് പുതിയ ഭാരവാഹികള്‍

Published on 25 March, 2023
കെപിഎസിന് പുതിയ ഭാരവാഹികള്‍


ജിദ്ദ: ജിദ്ദയിലെ കരുളായി സ്വദേശികളുടെ കൂട്ടായ്മയായ കരുളായി പ്രവാസി സംഘത്തിനു 2023-24 കാലത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെപിഎസിന്റെ 13-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഷറഫിയ ഇംപീരിയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ ബോഡിയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

അബ്‌റാര്‍ പി.കെ (പ്രസിഡന്റ്), മുര്‍ശിദ് പുള്ളിയില്‍ (ജന.സെക്രട്ടറി), റഫീഖ് കരുളായി (ഖജാഞ്ചി ) എന്നിവരെ പ്രധാന ഭാരവാഹികളായി തെരഞ്ഞെടുത്തു. നാസര്‍ മലപ്പുറവന്‍, അമീര്‍ ചുള്ളിയന്‍ എന്നിവര്‍ രക്ഷാധികാരികളായും തെരഞ്ഞെടുക്കപ്പെട്ടു.

 

 

മോയിന്‍കുട്ടി മുണ്ടോടന്‍ ഓര്‍ഗ. സെക്രട്ടറിയായും, റിയാസ് പുള്ളിയില്‍, സൗഫല്‍, സുഹൈല്‍, സാബില്‍ എന്നിവര്‍ സെക്രട്ടറിമാരായും, അബ്ബാസ് എന്‍.കെ, അഫ്‌സാര്‍ മുണ്ടോടന്‍, സഫറലി, സിറാസ് എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരായും തെരഞ്ഞെടുക്കപ്പെട്ടു.

എക്‌സിക്യൂട്ടീവ് മെംബര്‍മാരായി മജീദ് വി.കെ, അബ്ബാസ് പി, അജിഷ്, മുന്‍ഫര്‍, താജാ റിയാസ്, ബാബു, ഹംസ കെ.എം, സമീര്‍ പുള്ളിയില്‍, റിയാസ് കൂടക്കര, ഉസ്മാന്‍ കെ.പി, നാസര്‍ കട്ടക്കാടന്‍ എന്നിവരെയും തെരഞ്ഞെടുത്തു.

നാസര്‍ മലപ്പുറവന്‍ അധ്യക്ഷത വഹിച്ചു. മുര്‍ഷിദ് സ്വാഗതവും മജീദ് നന്ദിയും പറഞ്ഞു.



കെ.ടി മുസ്തഫ പെരുവെള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക