Image

ഫോക്കസ് കുവൈറ്റ് മങ്കഫ് യൂണിറ്റിന് പുതിയ ഭാരവാഹികള്‍

Published on 25 March, 2023
 ഫോക്കസ് കുവൈറ്റ് മങ്കഫ് യൂണിറ്റിന് പുതിയ ഭാരവാഹികള്‍

 

കുവൈറ്റ് സിറ്റി: ഫോറം ഓഫ് കാഡ് യൂസേഴ്‌സ് ഫോക്കസ് കുവൈറ്റ് മങ്കഫ് യൂണിറ്റ് വാര്‍ഷിക യോഗം കണ്‍വീനര്‍ കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. എക്‌സിക്യൂട്ടിവ് അംഗം ബിജോയ് ജോണ്‍ സ്വാഗതവും, വി.കെ. ഷാഹിദ് അനുശോചനമേയവും, ജോ. കണ്‍വീനര്‍ ജോജി മാത്യൂ വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

പ്രസിഡന്റ് സലിം രാജ്, ജനറല്‍ സെക്രട്ടറി ഡാനിയേല്‍ തോമസ് വൈസ് പ്രസിഡന്റ് റെജി കുമാര്‍, ജോ. സെക്രട്ടറി സുനില്‍ ജോര്‍ജ് , അപര്‍ണ ഉണ്ണികൃഷ്ണന്‍ ,അജിന്‍ , തങ്കമ്മ, ബാസില്‍, ബിനു, ടിബു, അജിത് എന്നിവര്‍ സംസാരിച്ചു.

പുതിയ വര്‍ഷത്തെ ഭാരവാഹികളായി ബിജോയ് ജോണ്‍ (കേന്ദ്ര എക്‌സിക്യൂട്ടീവ് ) ജോജി മാത്യൂ (കണ്‍വീനര്‍) അനീഷ് വിജയന്‍(ജോ. കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു. ജോജി മാത്യൂ എം.സി നന്ദി പറഞ്ഞു

സലീം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക