കുവൈറ്റ് സിറ്റി: സ്ത്രീകളുടെ നേട്ടങ്ങള്‍ ആഘോഷിക്കുന്നതിനും അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് അവരെ പ്രേരിപ്പിക്കുന്നതിനും വേണ്ടി ആചരിക്കുന്ന അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു മലയാളി മംസ് മിഡില്‍ ഈസ്റ്റ് കുവൈറ്റ് യൂണിറ്റും ബിഡികെ കുവൈറ്റ് ചാപ്റ്ററും ചേര്‍ന്ന് രക്തദാന ക്യാമ്പ് നടത്തി.
2023 മാര്‍ച്ച് 11 നു വൈകുന്നേരം മൂന്ന് മുതല്‍ ജാബ്രിയ സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ ആയിരുന്നു രക്തദാന ക്യാമ്പ് നടത്തിയത്. സാമൂഹിക സാമ്പത്തിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ സ്ത്രീ മുന്നേറ്റം ലക്ഷ്യമാക്കി എംഎംഎം ഇ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 'എംബ്രേസ് ഇക്വിറ്റി എന്ന മുദ്രാവാക്യത്തിന്റെ ആശയം ഉള്‍ക്കൊണ്ടാണ് വനിതാദിനം രക്തദാനത്തിലൂടെ ആഘോഷിക്കാന്‍ തീരുമാനിച്ചത് എന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.
സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്നുള്ള ആളുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു ക്യാമ്പ്. ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം എംഎംഎംഇ അഡ്മിന് മാരായ അമ്പിളി, അമീറ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ആര്യ, രൂപ, പൂജ, രാജന് തോട്ടത്തില്‍ എന്നിവര്‍ എന്നിവര്‍ രക്തദാതാക്കള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കും രക്തദാന ക്യാമ്പിന്റെ സംഘാടക മികവിനുമുള്ള അംഗീകാരമായി ബിഡികെയുടെ ഉപഹാരം ലിനി ജോയി യില്‍ നിന്നും എംഎംഎംഇ ഭാരവാഹികള്‍ ഏറ്റുവാങ്ങി .എംഎംഎംഇയുടെയും ബിഡികെ യുടെയും പ്രവര്‍ത്തകര്‍ ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി സന്നദ്ധ സേവനം നടത്തി.
കുവൈറ്റില്‍ രക്തദാന ക്യാമ്പുകള്‍, രക്തദാന ബോധവല്‍ക്കരണ ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കുവാന്‍ താല്പര്യപ്പെടുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ബി ഡി കെ കുവൈറ്റ് ഹെല്‍പ്പ് ലൈന്‍ നമ്പരായ 9981 1972 / 6999 7588 എന്നിവയില്‍ ബന്ധപ്പെടാവുന്നതാണ്.
സലീം കോട്ടയില്‍