HOTCAKEUSA

'ഫോമാ ക്യാപ്പിറ്റൽ വിശേഷം'  പ്രസിഡന്റ് ഡോ.ജേക്കബ് തോമസ് പ്രകാശനം ചെയ്‌തു 

Published on 25 March, 2023
'ഫോമാ ക്യാപ്പിറ്റൽ വിശേഷം'  പ്രസിഡന്റ് ഡോ.ജേക്കബ് തോമസ് പ്രകാശനം ചെയ്‌തു 

ഫോമാ ക്യാപ്പിറ്റൽ റീജിയൻ   'ഫോമാ ക്യാപിറ്റൽ വിശേഷം' എന്ന പേരിൽ പ്രതിമാസ വാർത്താപത്രിക-ആരംഭിക്കുന്നു. സത്യസന്ധമായ  വാർത്തകൾ ശരിയായ സമയത്ത് ഫോമാ അംഗങ്ങളിലേക്കും അംഗ സംഘടനകളിലേക്കുമടക്കം കൂടുതൽ പേരിലേക്ക്  എത്തിക്കാനുദ്ദേശിച്ചാണ് വാർത്താ പത്രികക്ക് തുടക്കമിടുന്നത് .

ഫോമാ ക്യാപ്പിറ്റൽ  റീജിയൻ  കിക്കോഫ് ചടങ്ങിൽ , പ്രസിഡന്റ് ഡോ.ജേക്കബ് തോമസ്    'ഫോമാ ക്യാപിറ്റൽ വിശേഷം'    ന്യൂസ് ലെറ്ററിന്റെ ആദ്യ വാല്യം ഉദ്ഘാടനം ചെയ്തു.  പ്രതിമാസ പ്രസിദ്ധീകരണം എന്ന നിലയിൽ ആരംഭിക്കുന്ന ന്യൂസ് ലെറ്റർ വാട്സ് ആപ്പ്  ഗ്രൂപ്പുകളിലൂടെയും  സോഷ്യൽ മീഡിയയിലൂടെയും ആളുകളിലെത്തിക്കും .

ബിസിനസുകാർക്കും സ്പോൺസർമാർക്കും പരസ്യങ്ങളിലൂടെയും മറ്റും ഫോമാ കമ്മ്യൂണിറ്റിയിലേക്ക് എത്തിച്ചേരുന്നതിന്  ഫോമാ ക്യാപിറ്റൽ വിശേഷം  സഹായിക്കും. കമ്മ്യൂണിറ്റി സേവനങ്ങളെയും  കുടുംബങ്ങൾക്കും കുട്ടികൾക്കുമായുള്ള  വിവിധ പദ്ധതികളെയും   പിന്തുണയ്ക്കുന്നതിനുള്ള സ്പോൺസർഷിപ്പും ധനസമാഹരണവും വർദ്ധിപ്പിക്കുന്നതിന് ഈ വാർത്താ പത്രിക  സഹായമാകും . ശരിയായ ആശയവിനിമയം ഏതൊരു സംഘടനയുടെയും അംഗങ്ങൾക്കിടയിൽ  പരസ്പര ബന്ധത്തിനും വികസനത്തിനും  സഹായിക്കുന്നു എന്ന ആശയമാണ് വാർത്താ പത്രിക തുടങ്ങുന്നതിന് പിന്നിൽ.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക