Image

 ഗ്രീഷ്മ സന്ധ്യകൾ..(കവിത:നൈന മണ്ണഞ്ചേരി)

Published on 26 March, 2023
 ഗ്രീഷ്മ സന്ധ്യകൾ..(കവിത:നൈന മണ്ണഞ്ചേരി)

ഓർമ്മയിൽ വന്നൊരാ ഗ്രീഷ്മ സന്ധ്യകൾ
ഓമന സ്മരണകൾ ചേക്കേറുന്ന സന്ധ്യകൾ
ഓരോ നിമിഷവും മനസ്സിൽ തരളമായ്
ജീവിത കാലം മറക്കാത്ത സ്മരണകൾ

ശിശിരവും ഗ്രീഷ്മവും ഓരോ ഋതുക്കളും
പിന്നണി പാടുവാൻ വന്നൊരാ നാളുകൾ
വർണ്ണാഭമായ് വന്നു നിന്നൊരാ നാളുകൾ
വാകമരം സാക്ഷിയായ് നിന്ന നാളുകൾ


ഗ്രീഷ്മങ്ങളെത്ര കഴിഞ്ഞുപോയെങ്കിലും
ജീവിത പാതയിൽ വേർപിരിഞ്ഞെങ്കിലും
കാലം മനസ്സിൽ നിറച്ചു വെക്കുന്നൊരാ
കാതരമാകുന്ന നിത്യ സ്മരണകൾ..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക