Image

എന്തിനായിരുന്നു നോട്ട് നിരോധനം?: എസ്. ബിനുരാജ്

Published on 26 March, 2023
എന്തിനായിരുന്നു നോട്ട് നിരോധനം?: എസ്. ബിനുരാജ്

നോട്ട് നിരോധനത്തിന് മുമ്പും ശേഷവും ഉള്ള ബിജെപി യെയും കോൺഗ്രസിനെയും ശ്രദ്ധിച്ചാൽ ഇത് മനസിലാവും. രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾക്ക് കള്ളപ്പണം ലഭിക്കുന്നുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. ബിജെപിയും കോൺഗ്രസും മറ്റു പല പാർട്ടികളും കള്ളപ്പണ ഫണ്ട് വാങ്ങുന്നുണ്ട്. 
തങ്ങളുടെ കള്ളപ്പണ സ്രോതസ്സ് സുരക്ഷിതമാക്കി പ്രതിപക്ഷ പാർട്ടികളുടെ കള്ളപ്പണ സ്രോതസ്സ് അടച്ച് അവരെ സാമ്പത്തികമായി തകർക്കുക എന്നത് ആയിരുന്നു ബിജെപി യുടെ ആദ്യ തന്ത്രങ്ങളിൽ ഒന്ന്. രണ്ടാമതായി വൻ തുക കൊടുത്ത് കോൺഗ്രസ് ഉൾപ്പടെ ഉള്ള കക്ഷികളിലെ എം എൽ എ മാരെ വിലയ്ക്ക് വാങ്ങി ജനാധിപത്യത്തെ അട്ടിമറിക്കുക.

സാമ്പത്തികമായി ദുർബലമായ പ്രതിപക്ഷത്തെ നേരിടാൻ എളുപ്പമാണ്. ഒപ്പം ബിജെപി യുടെ സമ്പത്ത് വർദ്ധിപ്പിക്കുക കൂടി ചെയ്യുക. കേന്ദ്രത്തിലും പല സംസ്ഥാനങ്ങളിലും അധികാരം ഉണ്ടെങ്കിൽ ഇത് എളുപ്പമാണ്. 

അദാനി ഇതിനുള്ള ഒരു വഴി മാത്രം.

അദാനിയുടെ ഷെൽ കമ്പനികളിൽ 20,000 കോടി രൂപ നിക്ഷേപിച്ചത് ആരാണ്? 
മോഡിയും അദാനിയും തമ്മിൽ എന്താണ് ബന്ധം?

ഈ രണ്ട് ചോദ്യങ്ങളാണ് പ്രധാനമായും രാഹുൽ ഗാന്ധി ഇന്നത്തെ വാർത്താ സമ്മേളനത്തിൽ ചോദിച്ചത്. പാർലമെൻ്റിലും ഇതേ ചോദ്യത്തിന് ഉത്തരം കിട്ടിയില്ല. ഇത് അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്.

പക്ഷേ രാഹുൽ ഗാന്ധി ഇന്ന് നടത്തിയത് പോലെ ഒരു വാർത്താ സമ്മേളനം നടത്താൻ പ്രധാനമന്ത്രിക്ക് ധൈര്യമുണ്ടോ?

മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ പോലും ധൈര്യമില്ലാത്ത ഒരു പ്രധാനമന്ത്രി ആണ് ഇന്ന് രാജ്യം ഭരിക്കുന്നത്. 

കോൺഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അദാനി നിക്ഷേപം നടത്തിയിട്ടുണ്ടല്ലോ എന്ന് 
രാഹുലിനോട്  ചോദിച്ച മാധ്യമ പ്രവർത്തകരാരും പ്രധാനമന്ത്രിയോട് താങ്കൾ എന്ത് കൊണ്ടാണ് മാധ്യമങ്ങളെ അഭിമുഖീകരിക്കാത്തത് എന്ന് ചോദിക്കുന്നില്ല. പല കാരണങ്ങളാലും അവരും ഭീരുക്കൾ ആയിരിക്കുന്നു. ഇതാണ് നിർഭാഗ്യവശാൽ ഇന്ന് എൻ്റെ രാജ്യത്തിൻ്റെ അവസ്ഥ.

എന്തൊക്കെ വിയോജിപ്പുകൾ ഉണ്ടെങ്കിലും ചോദ്യങ്ങൾക്ക് മറുപടി പറയാൻ ധൈര്യമുള്ള രാഹുലിനോട് പൂർണ്ണ ഐക്യദാർഢ്യം. അതാണ് ജനാധിപത്യത്തിൻ്റെ സത്ത.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക