Image

മലയാളി ഐ.ടി. മാനേജർ അടിയന്തരമായി  ഒരു വൃക്ക ദാതാവിനെ തിരയുന്നു 

Published on 27 March, 2023
മലയാളി ഐ.ടി. മാനേജർ അടിയന്തരമായി  ഒരു വൃക്ക ദാതാവിനെ തിരയുന്നു 

ന്യു യോർക്ക്: 41 വയസ്സുള്ള മലയാളി ഐ.ടി. മാനേജർ അടിയന്തരമായി  ഒരു വൃക്ക ദാതാവിനെ തിരയുന്നു. ഡോക്ടറായ ഭാര്യ വൃക്ക നൽകാൻ തയ്യാറാണെങ്കിലും അത് മാച്ച് ആകുന്നില്ല. ഈ സാഹചര്യത്തിലാണ് സന്മനസുള്ളവരോട് ഒരു കുട്ടിയുടെ അച്ഛനായ ഈ   യുവാവിന്റെ ജീവന് തുണയാകാൻ അഭ്യര്ഥിക്കുന്നത്.

കഴിഞ്ഞ 12 വർഷമായി യുഎസിൽ താമസിക്കുന്ന രാഖേഷ്  ശിവദാസനു വൃക്കരോഗം (Ig A nephropathy) ഉണ്ടെന്ന് കണ്ടെത്തിയത് 2014 -ൽ ആണ്. ഏഷ്യാക്കാരിലാണ്   ഇത് കൂടുതലായി കാണപ്പെടുന്നത്.  വളരെ ചുരുക്കം ചിലർക്ക്   അത് ഗുരുതരമാകും.

കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ രാകേഷിനു രോഗം  കൂടുതൽ വഷളാകാൻ തുടങ്ങി.  മൂന്നിലൊന്നു കേസുകളിൽ ഇത് സംഭവിക്കുന്നു). നിലവിൽ,   10%-ൽ താഴെ GFR ഉള്ള  വൃക്ക രോഗത്തിന്റെ അവസാന ഘട്ടത്തിലാണ് (അതായത് വൃക്കകളുടെ പ്രവർത്തനം 10%-ൽ താഴെ മാത്രമേ ശേഷിക്കുന്നുള്ളൂ) 

ഇപ്പോൾ ഡയാലിസിസ് ആരംഭിക്കുന്നതിന്റെ വക്കിലാണ്.   കിഡ്‌നിയുടെ പ്രവർത്തനം നിലനിർത്താനും ഡയാലിസിസ് ഒഴിവാക്കാനും  ഭക്ഷണരീതികൾ കർക്കശമായി നിയന്ത്രിക്കുന്നു.

തിരുവനന്തപുരം സ്വദേശികളാണ് രാഖേഷും കുടുംബവും . നാട്ടിൽ പോയി മാറ്റാമെന്ന് വച്ചാൽ വിസ സംബന്ധമായ  പ്രശ്നങ്ങളുണ്ട്. രാഖേഷിന്റെ  രക്തഗ്രൂപ് ഓ പോസിറ്റീവും ഭാര്യയുടേത് എ നെഗറ്റീവുമാണ്. എ നെഗറ്റീവ് ഗ്രൂപ്പിൽ പെട്ട ആർക്കെങ്കിലും തന്റെ കിഡ്‌നി നൽകി, അവരുടെ ഓ പോസിറ്റീവ് കിഡ്നി രാഖേഷിനു  നൽകാൻ കഴിയുമെങ്കിൽ അതിനും തയ്യാറാണെന്ന് ഭാര്യ പറഞ്ഞു. അതും ഇത് വരെ ഫലവത്തായിട്ടില്ല. 

ന്യു യോർക്കിലെ സിറക്യൂസിൽ ആണ്  rakheshum കുടുംബവും  ഇപ്പോൾ താമസം. മകൻ ഒൻപതാം ക്ലാസ് വിദ്യാർത്ഥി. അപ്‌സ്‌റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റി ട്രാൻസ്‌പ്ലാന്റ് പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്, കൂടാതെ ട്രാൻസ്‌പ്ലാൻറ് ലിസ്റ്റിൽ സജീവമാണ്.

അടുത്തയിടക്ക്   മരണപ്പെട്ട രണ്ട് മാസം ഉള്ള കുട്ടിയുടെ കിഡ്‌നി മാറ്റിവയ്ക്കുകയുണ്ടായി. കൊച്ചുകുട്ടിയുടെ കിഡ്‌നി ആകുമ്പോൾ അതിന്റെ രക്തക്കുഴലുകൾ ചെറുതായിരിക്കുമെന്നതിനാൽ അപകട  സാധ്യത കൂടുതലാണെന്നറിയാമായിട്ടും അത് സ്വീകരിക്കുകയായിരുന്നു. എന്നാൽ അത് ഫലവത്തായില്ല. കിഡ്‌നി മാറ്റിവച്ച് ദിവസങ്ങൾക്കകം അത് മാറ്റേണ്ടി വന്നു. ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് ശസ്ത്രക്രിയകൾ കൂടി നടത്തേണ്ടി വന്നു. തുടർന്ന് പത്തു ദിവസത്തോളം ഐ.സി.യു.വിൽ  കിടന്നു. ഇതോടെ ശരീരം  കൂടുതൽ ദുർബലമായി.

ശസ്ത്രക്രിയ കഴിഞ്ഞ് 2 മാസമായി. പതുക്കെ സുഖം പ്രാപിക്കുന്നു. ഈ ശസ്ത്രക്രിയകളാൽ നിലവിലുള്ള  വൃക്കകൾ കൂടുതൽ  തകരാറിലായി. അതോടെ ട്രാൻസ്പ്ലാൻറ് ടീം ജീവനുള്ള ഒരു ദാതാവിനെ അന്വേഷിക്കാൻ നിർദേശിച്ചു.  ഇപ്പോഴത്തെ സ്ഥിതി മെച്ചപ്പെട്ടാലുടൻ രണ്ട്-മൂന്നു മാസത്തിനുള്ളിൽ  വീണ്ടും ട്രാൻസ്പ്ലാൻറ് ചെയ്യാനാണ്   അവരുടെ നിർദേശം.

ലഭ്യമായ എല്ലാ സാധ്യതകളും  ഞങ്ങൾ തിരയുകയാണ്. ഒട്ടേറെ കാര്യങ്ങൾ  ചെയ്യാനും കാണാനും  ഇനിയും ആഗ്രഹിക്കുന്നു. എന്റെ സാന്നിധ്യം  ഉണ്ടായിരിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. 

എനിക്ക് ഒരു പുതിയ ജീവിതം നൽകാൻ തയ്യാറുള്ള കാരുണ്യവാനായ  ഒരാളെ  കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു ദാതാവാകാൻ ആർക്കെങ്കിലും താൽപ്പര്യമുണ്ടെങ്കിൽ രാഖേഷിനെ   ബന്ധപ്പെടുക: 
Rakhesh Sivadasan - rash4444@gmail.com; 
ടെലിഫോൺ +1 607 288 2718

അല്ലെങ്കിൽ ലിവിംഗ് ഡോണർ കോ-ഓർഡിനേറ്ററുമായി ബന്ധപ്പെടുക. ആർക്കെങ്കിലും താൽപ്പര്യമുണ്ടെങ്കിൽ, രാഖേഷ്  ശിവദാസനുവേണ്ടി കിഡ്‌നി  നൽകാൻ താൽപ്പര്യമുണ്ടെന്നും കൂടുതൽ വിശദാംശങ്ങൾ അറിയാൻ താൽപ്പര്യമുണ്ടെന്നും സൂചിപ്പിച്ചുകൊണ്ട് അവർക്ക് ഒരു ഇമെയിൽ അയയ്ക്കാവുന്നതാണ്. (നിങ്ങൾ എനിക്ക് തികച്ചും അനുയോജ്യനല്ലെങ്കിലും,  കിഡ്‌നി എക്‌സ്‌ചേഞ്ച് പ്രോഗ്രാമിലൂടെ എനിക്ക് ഇപ്പോഴും ജീവനുള്ള ദാതാവിന്റെ വൃക്ക ലഭിക്കും.)

Riverag@upstate.edu; 
ടെലിഫോൺ  315 464-5413

#KIDNEY_PAITENT_WANTED_KIDNEY

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക