Image

ഭാര്യ ഭർത്താവ്  ബന്ധത്തിൽ ആത്മഹത്യ പ്രവണത കൂടി വരുന്നു ( റൂബിയുടെ ലോകം: റൂബി എലിസ )

Published on 27 March, 2023
ഭാര്യ ഭർത്താവ്  ബന്ധത്തിൽ ആത്മഹത്യ പ്രവണത കൂടി വരുന്നു ( റൂബിയുടെ ലോകം: റൂബി എലിസ )

ആത്മ സമീപനം പാലിക്കണം..  മനസമാധാനം അത് കുടുംബജീവിതത്തിൽ ഉണ്ടാകണം ...!! ഭാര്യ ഭർത്താവ്  ബന്ധത്തിൽ ആത്മഹത്യ പ്രവണത കൂടി വരുന്നു.
നമ്മൾ നമ്മളെ തന്നെ സൂക്ഷിക്കുക ...
അത്യാവശ്യം  ഇന്റർനെറ്റ് ഉപയോഗം .. കൂടുതൽ  സമയം  വീട്ടിലെ ആവശ്യങ്ങൾക്കുവേണ്ടി സമയം ചെലവഴിക്കാൻ ശ്രമിക്കുക. കൂടാതെ കുടുംബത്തിന് വേണ്ടി മാത്രം  ചിന്തിക്കുകയും മറ്റൊരു ചിന്തകളും   യാതൊരു  കാരണവശാലും  ഉണ്ടാകാൻ പാടില്ല എന്നുറപ്പിച്ചു ജീവിച്ചു നോക്കുക ...!!

സത്യത്തിൽ  സംഭവം  അത്ര  എളുപ്പമല്ല.. എങ്കിലും നിയന്ത്രിച്ച് നോക്കണം ...!!
 
ഇതൊരു  നേട്ടമാണ് .. നഷ്ടപെട്ട  ആരോഗ്യം... ചിട്ടകൾ... മാനസീകനിലവാരം,.. സന്തോഷം... സ്വസ്ഥത.. എല്ലാം തിരികെ ജീവിതത്തിൽ  എത്തി ചേരും
...!!

ഞാനിതിപ്പോ ഇവിടെ പറയാൻ  കാരണം  നിയന്ത്രിക്കുക എന്നത് അത്ര എളുപ്പമല്ല എങ്കിലും നമ്മളെ  നിയന്ത്രിക്കാൻ നമുക്ക് കഴിഞ്ഞാൽ... മറ്റൊരാൾക്ക് നമ്മളെ  നിയന്ത്രിക്കുവാനോ തകർക്കുവാനോ സാധിക്കില്ല...!!

സോഷ്യൽ മീഡിയയിൽ നമ്മളെ  സപ്പോർട്ട് ചെയുന്നവരെ  മാത്രം നിലനിർത്തുക ബാക്കിയുള്ളവ ഒഴിവാകുന്നത്  ഒരുപരിധി  വരെ എല്ലാവർക്കും ഗുണം  ചെയ്യും...!! ചോറുണ്ടോ ചായ കുടിച്ചോ മുത്തേ ചോദിക്കുന്ന ചോദ്യം സ്വന്തം വീട്ടിലെ ഒന്ന് ചോദിച്ചു നോക്കൂ... ഒളിച്ചിരുന്ന് കിന്നാരം പറയുക.. വേണ്ടാത്ത കൂട്ടുകെട്ട് രാകപ്പെടാതെ ഇരിക്കുക നമ്മുടെ വീട്ടുകാരോടൊപ്പം കുറച്ചു സമയം ചിലവഴിക്കുക... സംഭവം രൂക്ഷമായാൽ ആത്മഹത്യ ചെയ്യാതെ മനോധൈര്യം  വീണ്ടെടുക്കുക.. ദുർബല നിമിഷത്തിൽ തെറ്റിലേക്ക് പോയാൽ.. നല്ലൊരു സുഹൃത്തിനോട് കൗൺസിലരോടോ ചോദിച്ചു അതിനു പരിഹാരം വേണം. .. അല്ലാതെ ഒരു ജീവിതം നശിപ്പിക്കാനുള്ള alla.  സാധിക്കുന്നില്ല എങ്കിൽ വിട്ടുകള.... പോണാൽ പോണട്ടും പോടാ എന്ന മനോഭാവത്തോടെ....

NB:
 ഇത്രയും  മാറ്റങ്ങൾ കഠിനമായ  പരിശ്രമങ്ങൾക്കും നിയന്ത്രങ്ങൾക്കും  നൽകാൻ  കഴിഞ്ഞ  നേട്ടം തന്നെയാണ്...!

മനസമാധാനം  തന്നെ  ഈ  ലോകത്തു എന്തിനെക്കാളും വലുത്... അത് തകർക്കാൻ  നാം  ആരെയും അനുവദിക്കരുത്..!
എത്ര  പ്രിയപ്പെട്ടതായാലും ഒഴിവാക്കിയേക്കണം...!!
ഉയരങ്ങളിൽ  എത്താൻ വേണ്ടിയല്ല നശിക്കാതിരിക്കാൻ...!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക