ഹൂസ്റ്റണ്‍ : ഇന്ത്യയിലെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടികള്‍ക്കെതിരെ എഐസിസിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രതിഷേധ സമരങ്ങളോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി യുഎസ്എ) പ്രതിഷേധം ശക്തമാക്കുന്നു.കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. യെ അയോഗ്യനാക്കിയ ജനാധിപത്യ വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ചാണ് യോഗങ്ങള്‍.
മാര്‍ച്ച് 26നു ഞായറാഴ്ച വൈകുന്നേരം 4 മണിയ്ക്ക് സ്റ്റാഫോര്‍ഡിലുള്ള അപ്ന ബസാര്‍ റെസ്റ്റോറന്റില്‍ വച്ച് നടന്ന ഹൂസ്റ്റണ്‍ സമ്മേളനം വ്യത്യസ്തമായ പ്രതിഷേധ പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി.
ഹൂസ്റ്റണിലെ യോഗത്തില്‍ പങ്കെടുക്കുത്തവര്‍ കറുത്ത തുണി കൊണ്ട് വായ് മൂടി കെട്ടിയാണ് പ്രതിഷേധിച്ചത്.
ഇന്ത്യന്‍ ജനാധിപത്യം വിഭാവന ചെയ്യുന്ന അമൂല്യമായ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് ഓരോ ഇന്ത്യന്‍ പൗരന്റെയും അവകാശമാണ്. ആ അമൂല്യമായ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ ഏതറ്റം വരെയും പോരാടുമെന്ന് അംഗങ്ങള്‍ പ്രതിജ്ഞ ചെയ്തു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അനിഷ്യേധ്യ നേതാവ് രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്കു ശക്തി പകരുവാന്‍ ഒഐസിസിയുഎസ്എ ഉറച്ചു നില്‍ക്കുമെന്ന് ഒഐസിസി പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുത്തു.
നാഷണല്‍ ജനറല്‍ സെക്രട്ടറി ജീമോന്‍ റാന്നി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം നാഷണല്‍ ചെയര്‍മാന്‍ ജെയിംസ് കൂടല്‍ ഉത്ഘാടനം ചെയ്തു. നാഷണല്‍ പ്രസിഡണ്ട് ബേബി മണക്കുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളിലും കൂടുതല്‍ റീജിയനുകളെയും ചാപ്റ്ററുകളെയും പങ്കെടുപ്പിച്ചു വിവിധ നഗരങ്ങളില്‍ പ്രതിഷേധ യോഗങ്ങളും സമ്മേളനങ്ങളും സംഘടിപ്പിക്കുമെന്ന് ഇവര്‍ അറിയിച്ചു.
ഇന്ന് ഫ്‌ളോറിഡായിലെ ഡേവിയില്‍ ഗാന്ധി സ്‌ക്വയറില്‍ ഫ്‌ലോറിഡ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് മുമ്പില്‍ പ്രവര്‍ത്തകര്‍ ഉപവാസം നടത്തുന്നുണ്ടെന്നും അറിയിച്ചു.
ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡണ്ട് വാവച്ചന്‍ മത്തായി സ്വാഗതമാശംസിച്ചു. ഹൂസ്റ്റണ്‍ ചാപ്റ്റര്‍ സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചു.
സ്റ്റാഫോര്‍ഡ് സിറ്റി കൌണ്‍സില്‍മാനും മേയര്‍ സ്ഥാനാര്‍ത്ഥിയുമായ കെന്‍ മാത്യു, ഒഐസിസി സതേണ്‍ റീജിയണല്‍ ഭാരവാഹികളായ ട്രഷറര്‍ സഖറിയ കോശി, വൈസ് പ്രസിഡന്റുമാരായ പൊന്നു പിള്ള, ജോജി ജേക്കബ്, സെക്രട്ടറി ബിബി പാറയില്‍ ഹൂസ്റ്റണ്‍ ചാപ്റ്റര്‍ വൈസ് പ്രസിഡന്റുമാരായ ടോം വിരിപ്പന്‍, റോയ് വെട്ടുകുഴി, സെക്രട്ടറിമാരായ ഫിന്നി രാജു ഹൂസ്റ്റണ്‍, ബാബു ചാക്കോ, ബിനോയ് ലുക്കോസ് തത്തംകുളം (സോഷ്യല്‍ മീഡിയ ചെയര്‍) എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോയ് എന്‍.ശാമുവേല്‍, ജോര്‍ജ് കൊച്ചുമ്മന്‍, തോമസ് കൊരട്ടിയില്‍, വര്‍ഗീസ് രാജേഷ് മാത്യു, ഡാനിയേല്‍ ചാക്കോ,രാജീവ് റോള്‍ഡന്‍ തുടങ്ങിയവര്‍ സമ്മേളത്തിന് നേതൃത്വം നല്‍കി.
ജനാധിപത്യ ഇന്ത്യയെ അന്ധകാരത്തിലേക്ക് തള്ളിയിടാനുള്ള ബിജെപി ഫാസിസ്റ്റ് ശക്തികളുടെ ശ്രമങ്ങളെ ശക്തിയോടെ എതിര്‍ക്കും. രാഹുലിനെയോ കോണ്‍ഗ്രെസ്സിനെയോ നിശ്ശബ്ദരാക്കാവുവാന്‍ ബിജെപിയ്ക്ക് കഴിയില്ല. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോയുടെ ഉജ്ജ്വല വിജയത്തില്‍ വിറളി പൂണ്ട ബിജെപി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറന്തള്ളണം. ഇന്ത്യയുടെ മതേതരത്വ കാഴ്ചപ്പാടുകള്‍ നിലനില്‍ക്കണം, അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. പങ്കെടുത്തവര്‍ എല്ലാവരും ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു
16 വര്‍ഷം തുടര്‍ച്ചയായി സ്റ്റാഫോര്‍ഡ് സിറ്റി കൌണ്‍സില്‍ അംഗമായി പ്രവര്‍ത്തിയ്ക്കുന്ന, ഇപ്പോള്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഹൂസ്റ്റണ്‍ മലയാളികളുടെ അഭിമാനമായ കെന്‍ മാത്യുവിന് യോഗം പൂര്‍ണ പിന്തുണയും വിജയാശംസയും നേര്‍ന്നു.
ചാപ്റ്റര്‍ സെക്രട്ടറി ബിജു ചാലയ്ക്കല്‍ നന്ദി പ്രകാശിപ്പിച്ചു.
പി.പി.ചെറിയാന്‍ (ഒഐസിസി മീഡിയ ചെയര്‍മാന്‍)