HOTCAKEUSA

2022 ലെ 'ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാര'ത്തിന്  കേരളസര്‍വ്വകലാശാലയിലെ  പ്രവീണ്‍ രാജ് ആര്‍. എല്‍. തയ്യാറാക്കിയ ഗവേഷണപ്രബന്ധം അര്‍ഹമായി.

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 27 March, 2023
2022 ലെ 'ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാര'ത്തിന്  കേരളസര്‍വ്വകലാശാലയിലെ  പ്രവീണ്‍ രാജ് ആര്‍. എല്‍. തയ്യാറാക്കിയ ഗവേഷണപ്രബന്ധം അര്‍ഹമായി.

കേരളസര്‍വ്വകലാശാല,  അമേരിക്കന്‍ മലയാളി സംഘടനകളുടെ കൂട്ടായ്മയായ 'ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക' (ഫൊക്കന)യുമായി ചേര്‍ന്ന് ഏര്‍പ്പെടുത്തിയിട്ടുളള 2022 ലെ 'ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാരത്തിന്', കേരളസര്‍വ്വകലാശാല മലയാളവിഭാഗം കേന്ദ്രീകരിച്ച് പ്രവീണ്‍ രാജ് ആര്‍. എല്‍. നടത്തിയ  'മലയാളവിമര്‍ശനത്തിലെ സര്‍ഗ്ഗാത്മകത: തിരഞ്ഞെടുത്ത വിമര്‍ശകരുടെ കൃതികളെ മുന്‍നിര്‍ത്തി ഒരു പഠനം' എന്ന ഗവേഷണപ്രബന്ധം അര്‍ഹമായി. 50,000 (അന്‍പതിനായിരം) രൂപയും പ്രശസ്തിപത്രവും ശില്പവും  അടങ്ങുന്നതാണ് പുരസ്‌കാരം.  പ്രബന്ധം സര്‍വ്വകലാശാല പ്രകാശനവിഭാഗം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കും.

കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളില്‍ നിന്നും അയച്ചുകിട്ടിയ മലയാളഭാഷയേയും  സാഹിത്യത്തെയും സംബന്ധിച്ച  ഗവേഷണ പ്രബന്ധങ്ങളില്‍ നിന്നാണ് പുരസ്‌കാരം കിട്ടിയ പ്രബന്ധം തെരഞ്ഞെടുത്തത്. കാസര്‍ഗോഡ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. (ഡോ.) വി. രാജീവ്, മഹാത്മാഗാന്ധി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലെ പ്രൊഫ. (ഡോ.) പി. എസ്. രാധാകൃഷ്ണന്‍,  ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ പ്രൊഫ. ഡോ. എ. ഷീലാകുമാരി  എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാരനിര്‍ണ്ണയം നടത്തിയത്.

 2023 മാര്‍ച്ച് 31 ന്   തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍  'ഫൊക്കാന' സംഘടിപ്പി ക്കുന്ന ഫൊക്കാന കേരളാ  കോണ്‍വെന്‍ഷനില്‍ വെച്ച്  ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവും, പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി ശ്രീ. വി. ശിവന്‍കുട്ടിയും ചേര്‍ന്ന്  പുരസ്‌കാരം വിതരണം ചെയ്യുമെന്ന് ട്രസ്റ്റീ  ബോര്‍ഡ് ചെയര്‍മാന്‍ സജി പോത്തനും മുന്‍ പ്രസിഡന്റും ഭാഷയ്‌ക്കൊരു ഡോളര്‍ കോര്‍ഡിനേറ്ററുമായ  ജോര്‍ജി വര്‍ഗീസും അറിയിച്ചു.
 
ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാര'ത്തിന്  അര്‍ഹനായ  പ്രവീണ്‍ രാജ് ആര്‍ ന്  ആശംസകള്‍ നേര്‍ന്നുകൊണ്ട്  ഫൊക്കാന  പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, സെക്രട്ടറി ഡോ. കല ഷഹി, ട്രഷര്‍ ബിജു ജോണ്‍ , എക്‌സിക്യൂട്ടീവ് കമ്മിറ്റി  എന്നനിവര്‍ അറിയിച്ചു.

കേരളാ യൂണിവേഴ്‌സിറ്റി  ആണ് ഫോക്കാനയ്ക്കുവേണ്ടി ഈ പദ്ധതിയുടെ ചുക്കാന്‍ പിടിക്കുന്നത്.  ഒരു സര്‍ക്കാര്‍ സംവിധാനം  ഒരു പ്രവാസി സംഘടനയ്ക്ക് വേണ്ടി ഒരു  വലിയ പദ്ധതി  ഏറ്റെടുത്തു ചെയ്യുന്നത് കേരളത്തില്‍ ആദ്യമായിട്ടാണ്. ഇന്നും ഇത്  മുടങ്ങാതെ കേരളാ  യൂണിവേഴ്‌സിറ്റി ചെയ്യുന്നതായി  ട്രസ്റ്റീ  ബോര്‍ഡ് ചെയര്‍മാന്‍ സജി പോത്തന്‍  ഭാഷക്കൊരു ഡോളര്‍ കോര്‍ഡിനേറ്റര്‍  ജോര്‍ജി വര്‍ഗീസ് , ട്രസ്റ്റീ ബോര്‍ഡ് വൈസ് ചെയര്‍  സണ്ണി  മറ്റമന,  ട്രസ്റ്റീ സെക്രട്ടറി എബ്രഹാം ഈപ്പന്‍,  ട്രസ്റ്റീ ബോര്‍ഡ് മെംബേര്‍സ് ആയ പോള്‍ കറുകപ്പള്ളില്‍, മാധവന്‍ നായര്‍, സജിമോന്‍ ആന്റണി ,ജോജി തോമസ് , ടോണി കല്ലുകവുംകാന്‍ എന്നിവര്‍ അറിയിച്ചു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക