റിയാദ്: ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തൊഴിലാളിവര്‍ഗ പ്രസ്ഥാനവും കെട്ടിപ്പടുക്കാന്‍ മഹത്തായ സംഭാവന നല്‍കിയ ഇ.എം.എസ്.നമ്പൂതിരിപ്പാടിന്റെയും എ.കെ.ഗോപാലന്റെയും ചരമദിനം കേളി സമുചിതമായി ആചരിച്ചു.
കേളി സുലൈ ഏരിയ സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ രക്ഷാധികാരി അംഗം കൃഷ്ണന്‍ കുട്ടി ആമുഖ പ്രഭാഷണം നടത്തി. കണ്‍വീനര്‍ അനിരുദ്ധന്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഹാഷിം കുന്നുതറ സ്വാഗതവും രക്ഷാധികാരി അംഗം ബലരാമന്‍ അനുസ്മരണ പ്രമേയവും അവതരിപ്പിച്ചു.
കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം ടി ആര്‍ സുബ്രഹ്മണ്യന്‍ മുഖ്യപ്രഭാഷണം നടത്തി. കേരളത്തിന്റെ പുരോഗതിക്കായി ഇഎംഎസും എകെജിയും ദീര്‍ഘ വീക്ഷണത്തോടെ കണ്ട ആശയങ്ങളാണ് പിണറായി വിജയന്‍ നവകേരള സൃഷ്ടിക്കായി ആവിഷ്‌കരിച്ചു നടപ്പാക്കുന്നത്.
കേന്ദ്രം കേരളത്തോട് കാണിക്കുന്ന കടുത്ത അവഗണനയ്ക്കിടയിലും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു മുന്നോട്ട് പോകുന്ന ഇടതുപക്ഷ സര്‍ക്കാരിന് കരുത്തു പകരാന്‍ ഇഎംഎസിന്റെയും എകെജിയുടെയും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജമായിട്ടുണ്ടെന്നും അനുസ്മരണ പ്രഭാഷണത്തില്‍ ടി.ആര്‍. സുബ്രഹ്മണ്യന്‍ പറഞ്ഞു.
കേളി മുഖ്യ രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ്, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, കേളി കേന്ദ്ര സെക്രട്ടറിയേറ്റ് മെമ്പര്‍ കാഹിം ചേളാരി, സുലൈ രക്ഷാധികാരി അംഗങ്ങളായ സുനില്‍, ഇസ്ഹാഖ്, ഏരിയ കമ്മിറ്റി ഭാരവാഹികളായ ഗോപിനാഥ്, ഷറഫുദ്ദീന്‍, നവാസ്, ഇസ്മായില്‍, റീജേഷ് രയരോത്ത്, അയൂബ് ഖാന്‍, സത്യപ്രമോദ്, എന്നിവര്‍ സംസാരിച്ചു. ഏരിയ പ്രസിഡന്റ് ജോര്‍ജ്ജ് അനുസ്മരണ യോഗത്തില്‍ നന്ദി പറഞ്ഞു.