Image

രാഹുല്‍ ഗാന്ധി മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കുന്നു (ലേഖനം: സാം നിലമ്പള്ളില്‍)

Published on 28 March, 2023
രാഹുല്‍ ഗാന്ധി മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കുന്നു (ലേഖനം: സാം നിലമ്പള്ളില്‍)

പപ്പുവെന്ന പേരിന് താന്‍ശരിക്കും അര്‍ഘനാണന്ന് തെളിയിക്കുന്നതാണ് ലോക്‌സഭാംഗത്വം നഷ്ടപ്പെട്ടതിനുശേഷം രാഹുല്‍ ഗാന്ധി പുറപ്പെടുവിച്ച പ്രസ്താവനകള്‍. സ്വയം വരുത്തിവച്ച വിനകള്‍ക്ക് മറ്റുള്ളവരെ പഴിച്ചിട്ട് എന്തുകാര്യം?  മാപ്പുപറയാന്‍ താന്‍ സവര്‍ക്കറല്ല ഗാന്ധിയാണ് എന്നുപറഞ്ഞത് കോണ്‍ഗ്രസ്സിന്റെ മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ ശിവസേനയെ ചൊടിപ്പിച്ചു. സവര്‍ക്കര്‍ ആര് രാഹുല്‍ ഗാന്ധിയാര്? സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതി  അനേകവര്‍ഷം ആന്‍ഡമാനിലെ ജയിലില്‍ കഴിഞ്ഞ ധീരസേനാനിയാണ്. അദ്ദേഹം ജയിലില്‍ കഴിഞ്ഞിരുന്ന മുറി ഇന്നും ഒരു സ്മാരകമായി സൂക്ഷിച്ചിരിക്കുന്നു. രാഹുലോ? ബ്രിട്ടനില്‍പോയി സ്വന്തംരാജ്യത്തിനെതിരെ സംസാരിച്ച വ്യക്തി. ഇനഡ്യന്‍ ജനാധിപത്യത്തെ രക്ഷിക്കാന്‍ തിരികെവരണമെന്ന് ബ്രിട്ടനോട് ആവശ്യപ്പെട്ട വിവരശൂന്യന്‍.  ഇയാള്‍ ആവശ്യപ്പെട്ടാല്‍ ഇന്‍ഡ്യന്‍ ജനാധിപത്യത്തെ രക്ഷിക്കാന്‍ ബ്രിട്ടനോ അമേരിക്കയോ ഓടിയെത്തുമെന്ന് പപ്പു വിചാരിക്കുന്നുണ്ടോ? അവിടുത്തെ ഭരണാധികാരികള്‍ ഇയാളെക്കാള്‍ എത്രയോമടങ്ങ് വിവരമുള്ളവരാണ്.

അന്‍പത്തിരണ്ട് വയസായിട്ടും ബാല്യചേഷ്ടകള്‍ മാറിയിട്ടില്ലാത്ത മണ്ടച്ചാര്. പ്രധാനമന്ത്രിയുടെ കണ്ണില്‍ ഭയംകണ്ടെന്നാണ് ഇയാള്‍ പറയുന്നത്. ഇയാളാര് കണ്ണുരോഗ വൈദ്യനോ? അദാനിയും മോദിയും തമ്മിലുള്ള ബന്ധത്തിന് രാഹുലിന്റെ കയ്യിലുള്ള തെളിവ് രണ്ടുപേരും ചേര്‍ന്നുള്ള ഫോട്ടോയാണ്. പിന്നെ രണ്ടുപേരും ഒന്നിച്ച് പ്‌ളെയിനില്‍ യാത്രചെയ്‌തെന്നും. പ്രധാനമന്ത്രി വിദേശങ്ങളിലേക്ക് പോകുമ്പോള്‍  ഇന്‍ഡ്യന്‍ വ്യവസായികളെയും കൂടെകൂട്ടാറുണ്ട്. ഇന്‍ഡ്യയില്‍ വ്യവസായം തുടങ്ങാന്‍ വിദേശസംരഭകരെ ക്ഷണിക്കുകയെന്നുള്ളത് പ്രധാനമനന്ത്രിയുടെ കടമയാണ്. അതിനുള്ള എല്ലാ പ്രോത്സാഹനവും മോദി ചെയ്തുകൊടുക്കുന്നുണ്ട്. 

രാഹുല്‍ 20000 കോടിയുടെ കഥപറയുന്നു. അതെന്താണന്നോ എവിടെനിന്ന് വന്നുവെന്നോ പാര്‍ലമെന്റില്‍ അല്ലാതെ വെളിയില്‍ പറയുന്നില്ല. പാര്‍ലമന്റില്‍ ആരോപണം ഉന്നയിച്ചാല്‍ അപകീര്‍ത്തികേസ് കൊടുക്കാനാകില്ല. വെളിയില്‍ പറഞ്ഞാല്‍ കോടതി കയറേണ്ടിവരും. പിന്നെ ഒരു പത്തുവര്‍ഷംകൂടി ജയിലില്‍ കിടക്കേണടിവരും. അത് സവര്‍ക്കര്‍ കിടന്നതുപോലെ മഹീയമെന്ന് ചരിത്രം വാഴ്ത്തത്തില്ല. ഒരു തിരുമണ്ടന്‍ കിടന്ന മുറിയെന്ന് ചിലര്‍ പറഞ്ഞേക്കും. ഇറ്റലിയിലെ അമ്മാവന്‍ (സോണിയയുടെ ആങ്ങള) രാജീവി ഗാന്ധി പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ സ്വീഡനില്‍നിന്ന് ബോഫോര്‍സ് പീരങ്കികള്‍ വാങ്ങിയവകയില്‍ അടിച്ചുമാറ്റിയ കോടികളുടെകഥ ഇന്‍ഡ്യാക്കാര്‍ മറന്നി ട്ടില്ല.

അദാനിയെ പിടിക്കുന്നതിനുമുന്‍പ് അമ്പാനിയെയാണ് രാഹുല്‍ ആക്ഷേപിച്ചുകൊണ്ടിരുന്നത്. ഫ്രാന്‍സില്‍നിന്ന് റാഫേല്‍ വിമാനങ്ങള്‍ വാങ്ങിയപ്പോള്‍ ഉണ്ടാക്കിയ ബഹളങ്ങള്‍ സുപ്രീംകോടതി കണ്ണുരുട്ടിയപ്പോളാണ് നിറുത്തിയത്. പിന്നീടാണ് അദാനിയെ പിടികൂടുന്നത്. വ്യവസായികളാണ് രാജ്യത്തിന്റെ നട്ടെല്ല്. പിണറായി ലോകംമൊത്തം നടന്ന് വ്യവസായികളെ ക്ഷണിക്കുന്നത് കണ്ടില്ലേ. രാഹുല്‍ പ്രധാനമന്ത്രി ആയാല്‍ അമ്പാനിയും അദാനിയും ടാറ്റയും രാജ്യംവിടേണ്ടിവരും. അവര്‍ ചൈനയിലേക്ക് തങ്ങളുടെ വ്യവസായങ്ങള്‍ പറിച്ചുനടേണ്ടിവരും. വല്ലയപ്പൂപ്പന്റെ സോഷ്യലിസം നടപ്പാക്കാനാണ് രാഹുല്‍ സ്വപ്നം കാണുന്നത്.

രാഹുലിനെ പുറത്താക്കിയതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായിട്ട് എതിര്‍ക്കുകയാണ്. അതൊക്കെ അവരുടെ രാഷ്ട്രീയ തന്ത്രം. അവര്‍ പാര്‍ലമെന്റില്‍ ബഹളം വെയ്ക്കുന്നു. ചിലര്‍ കറുത്ത വസ്ത്രംധരിച്ച് പ്രതിക്ഷേധിക്കുന്നു. കറുത്തനിറത്തെ വെറുക്കുന്ന പിണറായിയുടെ ഒരേയൊരു പാര്‍ലമെന്റംഗമായ ആരിഫ് കറുത്തവസ്ത്രം ധിരിച്ചിരുന്നോ എന്നറിയില്ല. മമതയുടെ ആള്‍ക്കാര്‍ കറുത്ത ബാഡ്ജാണ് ധരിച്ചിരുന്നതെന്ന് പത്രത്തില്‍ വായിച്ചു. മമതയുടെ മറ്റൊരു തന്ത്രം.

സൂറത്ത് കോടതിയുടെ വിധിവന്നനിമിഷം മുതല്‍ രാഹുല്‍ അയോഗ്യനായി തീര്‍ന്നുവെന്നാണ് നിയമം അറിയാവുന്ന അഭിഭാഷകര്‍ പറയുന്നത്. ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ നോട്ടീസ് വെറും ഔപചാരികം മാത്രമാണ്. വേണമെങ്കില്‍ ഒന്നോരണ്ടോ ദിവസത്തേക്ക് മാറ്റിവെയ്ക്കാന്‍ സാധിക്കുമായിരുന്നു. ഉടനടി പുറത്താക്കല്‍ നോട്ടീസ് കൊടുത്തത് രാഹുല്‍ രാവിലെതന്നെ സഭയില്‍ പ്രവേശിക്കാന്‍ വന്നതുകൊണ്ടാണ്. സഭാംഗത്വം നഷ്ടമായ വ്യക്തിയെങ്ങനെ പാര്‍ലമെന്റില്‍ പ്രവേശിക്കും. ഇതുപോലും അറിയാത്ത മണ്ടച്ചാരാണ് രാഹുല്‍.

ഇനി നിയമത്തിന്റെ മുന്നോട്ടുള്ള പോക്കെങ്ങനെയെന്നാണ് കാണേണ്ടത്. കീഴ്‌ക്കോടതിയുടെ വിധി റദ്ദാക്കണമെന്ന് അപേക്ഷിച്ച് രാഹുലിന് സെഷന്‍സ് കോടതിയെ സമീപിക്കാം. അതിനുള്ള സമയം മജിസ്രേട്ട് അനുവദിച്ചിട്ടുണ്ട്. രണ്ടുവര്‍ഷത്തെ ജയില്‍ശിക്ഷ ഒരുവര്‍ഷമായോ ആറുമാസമായോ സെഷന്‍സ് കോടതി ചുരുക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. രാഹുല്‍ ചെയ്തകുറ്റം റദ്ദാക്കപ്പെടില്ല. ഒ ബി സി വിഭാഗത്തില്‍പെട്ട ഒരുജനതയെ മൊത്തത്തില്‍ ആക്ഷേപിച്ചു എന്നത് ഇന്‍ഡ്യന്‍ പീനല്‍കോഡ് അനുസരിച്ച് കുറ്റകരമാണ്. ഒരു ജനപ്രതിനിധി ഇങ്ങനെയൊരു തെറ്റുചെയ്യുമ്പോള്‍ കടുത്തശിക്ഷ കൊടുക്കാതിരിക്കാന്‍ സാധിക്കില്ലെന്നാണ് കോടതി പറഞ്ഞത്.

ശിക്ഷ രാഹുല്‍തന്നെ വരുത്തിവെച്ചതാണെന്നതാണ് രസകരം. മലയാളി അഭിഭഷകയായ ലില്ലി തോമസ് സുപ്രീംകോടതിയില്‍ വാദിച്ച് നേടിയെടുത്ത വിധയാണ് ജനപ്രതിനിധികള്‍ക്ക് രണ്ടോ അതിലധികമോ വര്‍ഷം ജയില്‍ശിക്ഷ കിട്ടിയാല്‍ സഭാംഗത്വം നഷ്ടപ്പെടുമെന്നുള്ളത്. ഈ വിധിയെ മറികടക്കാന്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങ് കൊണ്ടുവന്ന ഓര്‍ഡിനന്‍സ് അദ്ദേഹത്തിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ് രാഹുല്‍ വീരനാകാന്‍ ശ്രമിച്ചത് വാര്‍ത്തയായിരുന്നു. അന്നത്തെ ഓര്‍ഡിനന്‍സ് നിലനിന്നിരുന്നെങ്കില്‍ രാഹുലിന് എം പി സ്ഥാനം നഷ്ടപ്പെടുകയില്ലായിരുന്നു. ഇതും പപ്പുവിന്റെ മണ്ടത്തരങ്ങളില്‍ ഒന്ന്. പാവം സിങ്ങ് ഗാന്ധികുടുംബത്തിന്റെ ആട്ടുംതപ്പുമേറ്റാണ് പത്തുവര്‍ഷം രാജ്യംഭരിച്ചത്. രാജിവെച്ച് പോകാഞ്ഞത് അദ്ദേഹത്തിന്റെ മാന്യത.

samnilampallil@gmail.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക