Image

ഫോമാ കള്‍ച്ചറല്‍ അഫയേഴ്‌സ് കമ്മിറ്റിയുടെ പ്രവര്‍ത്തന ഉദ്ഘാടനം ഗംഭീരമായി  

ജോസഫ് ഇടിക്കുള ( പി ആര്‍ ഓ, ഫോമാ ) Published on 28 March, 2023
ഫോമാ കള്‍ച്ചറല്‍ അഫയേഴ്‌സ് കമ്മിറ്റിയുടെ പ്രവര്‍ത്തന ഉദ്ഘാടനം ഗംഭീരമായി  

ന്യൂയോര്‍ക്ക് : ഫോമാ കള്‍ച്ചറല്‍ അഫയേഴ്‌സ് കമ്മിറ്റിയുടെ പ്രവര്‍ത്തന ഉദ്ഘാടനം ഗംഭീരമായി നടത്തപ്പെട്ടു, മാര്‍ച്ച് 25 ശനിയാഴ്ച വൈകിട്ട്  5:30 ന് വിളിച്ചു ചേര്‍ത്ത ചടങ്ങില്‍  പ്രശസ്ത സിനിമ താരവും മോഡലും ആയ പ്രിയങ്ക നായര്‍ ആയിരുന്നു മുഖ്യ അതിഥിയും ഉദ്ഘാടകയും, ജനഗണമന, ട്വല്‍ത്ത് മാന്‍, കടുവ തുടങ്ങി അനേകം സിനിമകളിലൂടെയും ടി വി സീരിയലുകളിലൂടെയും മലയാളികള്‍ക്ക് സുരിചിതയായ പ്രിയങ്ക 2008 ല്‍ വിലാപങ്ങള്‍ക്കപ്പുറം എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാര്‍ഡും നേടിയിരുന്നു.

ചടങ്ങില്‍ ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ഫോമാ കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍മാനും ഫോമയുടെ കരുത്തനായ നേതാവുമായ  ബിജു തുരുത്തുമാലില്‍ സ്വാഗതം ആശംസിക്കുകകയും കമ്മറ്റിയുടെ മുന്നോട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാവരുടെയും  പിന്തുണയും അഭ്യര്‍ഥിച്ചു,  ഫോമാ ജനറല്‍ സെക്രട്ടറി  ഓജസ്സ് ജോണ്‍ കള്‍ച്ചറല്‍ കമ്മിറ്റി അംഗങ്ങളെ ഓരോരുത്തരെയായി സദസിന് പരിചയപ്പെടുത്തി.
ഫോമാ ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോ. ജയ്‌മോള്‍ ശ്രീധര്‍, ജോയിന്റ് ട്രഷറര്‍ ജെയിംസ് ജോര്‍ജ്, കള്‍ച്ചറല്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ ശ്രീ പോള്‍സണ്‍ കുളങ്ങര, കള്‍ച്ചറല്‍ കമ്മറ്റിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍വ പിന്തുണയുമായി കൂടെയുള്ള  നാഷണല്‍ കമ്മിറ്റി മെമ്പര്‍ ശ്രീ തോമസ് ഉമ്മന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കള്‍ച്ചറല്‍ കമ്മിറ്റി അംഗങ്ങളായ ശ്രീമതി ജെസ്സി ജോര്‍ജ്, ഷീല ഷാജു, അഷിത ശ്രീജിത്ത് എന്നിവരായിരുന്നു ഉദ്ഘാടന ചടങ്ങിന്റെ അവതാരകര്‍.

ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച്  അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രശസ്തരായ ഗായകരുടെ സംഗീതനിശയും ഉണ്ടായിരുന്നു. ദുര്‍ഗ ലക്ഷ്മി, ജെംസണ്‍ കുര്യാക്കോസ്, റിയാന ഡാനിഷ്, കാര്‍ത്തിക് കൃഷ്ണ ജയറാം, ജ്യോസ്ന നാണു, ശബരിനാഥ് നായര്‍, പ്രീത സായുജ്, നിവിന്‍ ഇരിമ്പന്‍ എന്നിവര്‍ ആലപിച്ച ഗാനങ്ങള്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.  നടനും ഒരു മികച്ച ഗായകനുമൊക്കെയായ കള്‍ച്ചറല്‍ കമ്മിറ്റിയുടെ ഊര്‍ജസ്വലനായ സെക്രട്ടറി ഡാനിഷ് തോമസ്  തുടക്കം മുതല്‍ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണയുമായി കൂടെ ഉണ്ടായിരുന്ന എക്‌സികുട്ടീവ്  കമ്മറ്റിക്കും ഈ പരിപാടി ഒരു വന്‍ വിജയമാക്കുവാന്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ച്ച എല്ലാ കമ്മറ്റി അംഗങ്ങള്‍ക്കും കലാകാരന്മാര്‍ക്കും കമ്മറ്റിയുടെ പേരില്‍  നന്ദി പ്രകാശിപ്പിച്ചു.

വാര്‍ത്ത : ജോസഫ് ഇടിക്കുള ( പി ആര്‍ ഓ, ഫോമാ )
( ഫോമാ ഒഫിഷ്യല്‍ ന്യൂസ് )

The inauguration of FOMAA Cultural Affairs Committee was grand.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക