Image

ഫോമ സണ്‍ഷൈന്‍ റീജിയന്‍ വുമന്‍സ് ഫോറം പ്രവര്‍ത്തന ഉദ്ഘാടനവും അന്താരാഷ്ട്ര വനിതാ ദിനവും നടത്തപ്പെട്ടു 

Published on 28 March, 2023
ഫോമ സണ്‍ഷൈന്‍ റീജിയന്‍ വുമന്‍സ് ഫോറം പ്രവര്‍ത്തന ഉദ്ഘാടനവും അന്താരാഷ്ട്ര വനിതാ ദിനവും നടത്തപ്പെട്ടു 

ഫ്ലോറിഡ: ഫോമ സണ്‍ഷൈന്‍ റീജിയന്‍ വുമന്‍സ് ഫോറം പ്രവര്‍ത്തന ഉദ്ഘാടനവും അന്താരാഷ്ട്ര വനിതാ ദിനവും മാര്‍ച്ച് 18 ശനിയാഴ്ച ടാമ്പയിലെ കേരള സെന്ററില്‍ വെച്ച് ഫോമ റീജിയനല്‍ നേതാക്കളുടെയും ഫോമാ സണ്‍ഷൈന്‍ റീജിയനല്‍ വിമന്‍സ് ഫോറം  നേതാക്കളുടെയും സാന്നിധ്യത്തില്‍ അതിഗംഭീരമായി നടത്തപ്പെട്ടു.   സുനിത മേനോനും,   നീനു വിഷ്ണു പ്രതാപും അവതാരകരായ ചടങ്ങ് മായ അരങ്ങത്തിന്റെയും മാളവിക പ്രശാന്തിന്റെയും  മനോഹരമായ പ്രാര്‍ത്ഥനാ ഗാനത്തിലൂടെ ആരംഭിച്ചു. 

തുടർന്ന്  ഫോമാ സണ്‍ഷൈന്‍ റീജിയന്‍  വൈസ് ചെയര്‍   സ്വപ്ന നായര്‍ ടീം അംഗങ്ങളെ പരിചയപ്പെടുത്തി. മുന്‍ ഫോമാ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍ സ്ത്രീകള്‍ ഫോമയുടെ ദേശീയ നേതൃത്വത്തിൽ  വരേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വിവരിച്ചു. സണ്‍ഷൈന്‍ റീജിയന്‍ യൂത്ത് റെപ്പ്   എബിന്‍, മറ്റു നേതാക്കൾ എന്നിവർ എല്ലാവിധ പിന്തുണയും  സഹായ വാഗ്ദാനങ്ങളും നൽകി .  

സണ്‍ഷൈന്‍ റീജിയന്‍ ആര്‍.വി.പി ചാക്കോച്ചന്‍ ജോസഫ്, സണ്‍ഷൈന്‍ റീജിയന്‍ വുമന്‍സ് ഫോറം റീജനല്‍ ചെയര്‍   സ്വപ്ന നായര്‍,  സെക്രട്ടറി സുനിതാ മേനോന്‍, വൈസ് ചെയര്‍ ഷീലാ ഷാജു, ജോയിന്റ് സെക്രട്ടറി നീനു വിഷ്ണു പ്രതാപ്, കമ്മിറ്റി അംഗങ്ങളായ രഖിത ജെയിംസ്, ഡോ. റാണി എബ്രഹാം, കംപ്ലെയ്ൻസ് കൗൺസിൽ സെക്രട്ടറി  ഡോ. ജഗതി നായര്‍ എന്നിവര്‍ ഭദ്രദീപം തെളിയിച്ചു പ്രവര്‍ത്തന ഉദ്ഘാടനം  നിര്‍വഹിച്ചു. 

വിവിധ  മലയാളി സംഘടനകളുടെയും ഭാരവാഹികളായ വനിതാ നേതാക്കളുടെ സാന്നിധ്യം അരങ്ങിന് മോടികൂട്ടി. വിശിഷ്ടാതിഥികളായി എത്തിയ ഡോ. വേദശ്രീ സ്ത്രീകളുടെ കഴിവുകളെ കുറിച്ച് വാചാലയായി. സിമി പോത്തന്റെ 'power of vulnerability'എന്ന വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ച എല്ലാ സ്ത്രീകളിലും   പ്രത്യേക ഉണര്‍വ്വുണ്ടാക്കി. 

വേദികയുടെയും  റിയയുടെയും    നൃത്തം ചടങ്ങിന് മോടികൂട്ടി. സ്മിതാ  ദീപക്കിന്റെയും  ദിവ്യ എഡ്വാര്‍ഡിന്റെയും മാളവിക പ്രശാന്തിന്റെയും ഗാനാലാപനം കാതിനു  കുളിര്‍മ നല്‍കി. 

ചടങ്ങിന്റെ കാതൽ  വുമണ്‍സ് ഫോറം നടത്തിയ പാനല്‍ ഡിസ്‌കഷന്‍ തന്നെയായിരുന്നു.  സ്ത്രീകള്‍ സ്ത്രീകളെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നത്  നമുക്ക് നഷ്ടമാകുന്ന ഒരു കലയാണോ  എന്നതായിരുന്നു ചര്‍ച്ചാ വിഷയം. സദസ്സിനെ ചിന്തിപ്പിച്ച ആ ചര്ചച്ചക്ക്   നേതൃത്വം നല്‍കിയത്  സുനിതാ  മേനോനും,   നീനു വിഷ്ണു പ്രതാപുമായിരുന്നു. ഡോ. ജയന്തി നായര്‍, സിനിലാ മേനോന്‍, മാറ്റ് പ്രസിഡന്റ് സുനിത ഫ്‌ലവര്‍ഹില്‍, ആരണ്യ, സര്‍ട്ടിഫൈഡ് യോഗ ഇന്‍സ്ട്രക്ടര്‍ സിമി പോത്തന്‍, എന്നിവർ   ചർച്ചയിൽ  പങ്കുചേര്‍ന്നു. 

മയൂഖം മത്സരത്തിലെ ഫസ്റ്റ് റണ്ണറപ്പ്    രഞ്ജുഷാ മണികണ്ഠന്‍   പ്രത്യേകമായി തയ്യാറാക്കിയ കേക്ക് വുമന്‍സ് ഫോറം അംഗങ്ങള്‍ കട്ട് ചെയ്തു സദസ്സിന് കൊടുത്തത് പരിപാടികളുടെ മധുരം  വര്‍ദ്ധിപ്പിച്ചു. 

വിമന്‍സ് ഫോറം വൈസ് ചെയര്‍ ഷീലാ ഷാജു നന്ദി പറഞ്ഞു. മായാ അരങ്ങത്തിന്റെയും മാളവിക പ്രശാന്തിന്റെയും  ദേശീയഗാന ആലാപനത്തിലൂടെ പരിപാടികള്‍ക്ക് സമാപനമായി 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക