Image

ഫൊക്കാന ഇന്റര്‍നാഷനല്‍ ചാപ്റ്ററിന്റെ ഭാഗമായാ മുംബൈ ചാപ്റ്ററിന്റെ ഉല്‍ഘാടനം പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു.

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 28 March, 2023
ഫൊക്കാന ഇന്റര്‍നാഷനല്‍ ചാപ്റ്ററിന്റെ ഭാഗമായാ മുംബൈ ചാപ്റ്ററിന്റെ ഉല്‍ഘാടനം പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു.

ഫൊക്കാന അന്തര്‍ദേശീയ തലത്തില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഫൊക്കാന ഇന്റര്‍നാഷനല്‍ ചാപ്റ്ററിന്റെ രൂപീകരണം മുംബൈ റമദാ ഹോട്ടലില്‍ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ  അദ്ധ്യക്ഷതയില്‍  കൂടിയ യോഗത്തില്‍ നോര്‍ക്ക രുട്ട്‌സ് റസിഡന്റ് വൈസ് ചെയറും  മുന്‍ സ്പീക്കറുമായ പി. ശ്രീരാമകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു.

ഫൊക്കാന സെക്രട്ടറി ഡോ. കല ഷഹി, ട്രഷര്‍ ബിജു ജോണ്‍, ഫൊക്കാന മുന്‍ പ്രസിഡന്റ് പോള്‍ കറുകപ്പള്ളില്‍ കേരളീയം ഭാരവാഹികള്‍ മുംബയിലെ വിവിധ സംഘടനാ ഭാരവാഹികള്‍ തുടങ്ങിവര്‍ പങ്കെടുത്തു.

ഫൊക്കാനയും കേരളീയം കേന്ദ്ര സംഘടനയും സംയുക്തമായി  സംഘടിപ്പിച്ച മീറ്റിങ്ങില്‍   മുംബയിലെ വിവിധ മലയാളീ സംഘടനകള്‍  പങ്കെടുത്തു. അമേരിക്കയിലെയും കാനഡയിലെയും സംഘടനകളുടെ സംഘടനായ ഫൊക്കാന ഇന്ന്  അതിന്റെ പ്രവര്‍ത്തനം ലോകം എമ്പാടുമുള്ള മലയാളികളിലേക്കു  വ്യാപിപ്പിക്കുക  എന്ന ലക്ഷ്യത്തോട് കൂടിയാണ് ലോകത്തിന്റെ പല ഭാഗങ്ങളിലും യൂണിറ്റുകള്‍ സ്ഥാപിക്കുന്നത്. ഫൊക്കാനയുടെ പ്രവര്‍ത്തനം ലോകത്തിലുള്ള ഓരോ മലയാളികളിലേക്കും എത്തിക്കുക  എന്നതാണ് ഫൊക്കാനയുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ തന്റെ അദ്ധ്യക്ഷപ്രസംഗത്തില്‍  പറഞ്ഞു.

ഫൊക്കാന സെക്രട്ടറി ഡോ. കല ഷഹി, ട്രഷര്‍ ബിജു ജോണ്‍, ഫൊക്കാന മുന്‍ പ്രസിഡന്റ് പോള്‍ കറുകപ്പള്ളില്‍, ടി.എന്‍. ഹരിഹരന്‍, മാത്യു തോമസ്, ശ്രീകുമാര്‍ റ്റി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

മുബൈ ചാപ്റ്ററിന്റെ ഭാരവാഹികള്‍ ആയി  പ്രസിഡന്റ് ടി.എന്‍ . ഹരിഹരന്‍, സെക്രട്ടറി മാത്യു തോമസ്, ട്രഷര്‍ ശ്രീകുമാര്‍  ടി  എന്നിവര്‍രെ തെരഞ്ഞെടുത്തു.

ഫ്‌ലോറിഡയില്‍ നിന്നുള്ള കെ. കെ  രാജു മീറ്റിങ്ങില്‍ ഫൊക്കാനയുടെ സഹായം അഭ്യര്‍ത്ഥിച്ചു, അദ്ദേഹത്തിന്റെ മകന്‍ അശ്വിന്‍ ഒരു ആക്സിഡന്റില്‍ ഹോസ്പിറ്റലില്‍ ആവുകയും അമേരിക്കയിലെ ചികിത്സ ചെലവ് വഹിക്കുവാന്‍ കഴിയുന്നതില്‍ അധികമായതിനാല്‍  മുംബൈയിലെ ഹോസ്പിറ്റലിലേക്ക് മാറ്റുവാന്‍ തയാര്‍ എടുക്കുകയാണ്, സാമ്പത്തികം ബുദ്ധിമുട്ട്  ഉള്ളതിനാല്‍  ഗവണ്‍ന്മേന്റ് സഹായം അഭ്യര്‍ഥിച്ചു , പക്ഷേ കാലതാമസം എടുക്കുന്നതിനാല്‍ ചികിത്സക്ക് ബുദ്ധിമുട്ടുന്ന കാര്യം  ഫൊക്കാന  പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ ശ്രദ്ധയില്‍ പെടുത്തി, അദ്ദേഹം $ 10, 000.00 സഹായം ഉടനടി നല്‍കുകയും ചെയ്തു.

മുംബയിലെ മിക്ക മലയാളീ സംഘടനകള്‍ ഈ  മീറ്റിങ്ങില്‍ പങ്കെടുത്തു. അടുത്ത വര്‍ഷം വാഷിങ്ങ്ടണ്‍ ഡി .സി യില്‍ നടക്കുന്ന ഫൊക്കാന കണ്‍വെന്‍ഷനിലേക്കു മിക്കവരും പങ്കെടുക്കാനുള്ള  താല്പര്യവും അവര്‍ ഫൊക്കാന  ഭാരവാഹികളുമായി പങ്കുവെച്ചു.  ചെന്നൈയിലും ഡല്‍ഹിയിലും  കമ്മിറ്റികള്‍ ഇതിനോടകം പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.

Sri Ramakrishnan inaugurated the Mumbai Chapter as part of Fokana International Chapter.
Join WhatsApp News
Thomaskutty 2023-03-28 14:03:42
@ Fokana Lover :മുംബയിലെ മലയാളികളുടെ കൂടെയുള്ള പടം വന്നില്ലേ !. അമേരിക്കൻ സംഘടന ഇന്ത്യയിൽ ചാപ്റ്റർ ഉണ്ടാക്കി പോലും . കഷ്ടം എന്നല്ലാതെ എന്തോ പറയാനാ.
Fokana lover 2023-03-28 12:39:35
ഫൊക്കാനക്ക് വേറെ പണി ഇല്ലേ? ഇത് കഷ്‍ടം. ഡൽഹിയിലും മുംബൈയിലും ചാപ്റ്റർ ഉണ്ടാക്കിയിട്ട് അവർക്ക് എന്ത് ഗുണം? നമുക്ക് എന്ത് ഗുണം? ഇവിടെ വല്ലതും ചെയ്യാനാണ് ഫൊക്കാന. അവിടെയും ഇവിടെയും പോയി ആള് കളിക്കാനല്ല. ഈ ചാപ്റ്റർ പരിപാടി ശക്തമായി എതിർക്കണം
Mary mathew 2023-03-29 08:52:09
Don’t blame any sangadana .We have lot of people with money .let them do some charity .We cannot take money with us when we die .Alukali ennokke paranju kaliyakkunnapani oru standard kuravu thonnunnu . Nallavimarsanangal swagatharham thanne.
Mathai 2023-03-31 15:50:29
ഉള്ളവർ കൊടുക്കട്ടെ . നല്ല കാര്യം അല്ലെ .പണം കൊടുക്കുമ്പോൾ ഫോട്ടോ വരുന്നതു കാണുമ്പോൾ അവർക്കു വീണ്ടും വീണ്ടും കൊടുക്കാനുള്ള മനസുണ്ടാകും നൂറ്റിഇരുപതു ഡോളർ കൊടുക്കുമ്പോൾ പതിനായിരം രൂപയല്ലേ നാട്ടിൽ . ഇവിടെ നൂറ്റിരുപതു ഡോളർ കൊടുത്താൽ വലിയ സംഭവമായി പത്രത്തിൽ വരുമോ ? പണം പരീശന്റെ ആയാലും വിധവയുടെ ആയാലും പണം പണം അല്ലെ .ആര ഇന്ന് പണത്തിനു വേണ്ടി കടിപിടി കൂടാത്തത് . ഒരുസെന്റ് സ്ഥലമില്ലാത്ത സഹോദരന്റെ പിതൃസ്വത്തിനുവേണ്ടി ലക്ഷങ്ങൾ മുടക്കി നാട്ടിൽ കേസ് നടത്തുന്ന കോടീശരയായ മലയാളികളുമുണ്ട് ഇക്കൂട്ടത്തിൽ . ഈശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ കലികാലം അല്ലാതെന്തു പറയാൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക