Image

അഡ്വ. പി. ജോണ്‍ തോമസിനും കുടുംബത്തിനും യാത്രയയപ്പു നല്‍കി

Published on 28 March, 2023
 അഡ്വ. പി. ജോണ്‍ തോമസിനും കുടുംബത്തിനും യാത്രയയപ്പു നല്‍കി


കുവൈറ്റ്: പ്രവാസി ജീവിതത്തിന് താല്‍ക്കാലിക വിട നല്‍കി പോകുന്ന ഇന്ത്യന്‍ ലൗയേഴ്‌സ് ഫോറം അഡൈ്വസറി ബോഡ്‌മെമ്പര്‍ അഡ്വ. ജോണ്‍ തോമസിനും ഭാര്യ ഷാര്‍ലി തോമസിനും ലോയേഴ്‌സ് ഫോറം അബാസിയ ഹൈഡിന് ഹോട്ടല്‍ വച്ചു യാത്രയയപ്പു നല്‍കി.

പ്രസിഡന്റ് അഡ്വ . തോമസ് പണിക്കര്‍ അധ്യക്ഷത വഹിച്ച കൂടിയ മീറ്റിംഗില്‍ ജനറല്‍ സെക്രട്ടറി അഡ്വ. സുരേഷ് പുളിക്കല്‍ എല്ലാവര്‍ക്കും സൗഗതം പറഞ്ഞു. അഡ്വ. ശശിധര പണിക്കര്‍
അഡ്വ. ജോണ്‍ തോമസിനെ പൊന്നാട അണിയിച്ചു ആദരിച്ചു.ജനറല്‍ കണ്‍വീനര്‍ അഡ്വ മുഹമ്മദ് ബഷീര്‍ ജോണ്‍ തോമസിന്റെ കുവൈറ്റിലെ സാമൂഹിക പ്രവര്‍ത്തനത്തെ പറ്റി വിശദീകരിച്ചു.

ഫോറത്തിന്റെ ഉപഹാരം പ്രസിഡന്റ് അഡ്വ. തോമസ് പണിക്കര്‍ അഡ്വ. ജോണ്‍ തോമസിനു നല്‍കി. അഡ്വ .ജോണ്‍ തോമസ് അദ്ദേഹത്തിന്റെ മറുപടി പ്രസംഗത്തില്‍ ലോയേഴ്‌സ് ഫോറം മെമ്പര്‍ ആയതുകൊണ്ട് ഒരുപാട് സാമൂഹിക , സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ നിയമപരമായ സഹായങ്ങള്‍ ഉപയോഗപ്പെടുത്തുവാന്‍ കഴിഞ്ഞുവെന്ന് അദ്ദേഹം അനുസ്മരിച്ചു. അഡ്വ. ലാല്‍ജി, അഡ്വ . റ്റീസ് തോമസ് , അഡ്വ . രാജേഷ് സാഗര്‍, അഡ്വ രത്നകുമാരന്‍, അഡ്വ . പ്രിയ ഹരിദാസ് , അഡ്വ . തോമസ്മ സ്റ്റീഫന്‍, അഡ്വ .ജസീന ബഷീര്‍, അഡ്വ. ഗീത അനില്‍കുമാര്‍, അഡ്വ സ്മിത മനോജ് , അഡ്വ. മെറിന്‍, അഡ്വ . സുബിന്‍ അറക്കല്‍, അഡ്വ. അന പുതിയൊട്ടില്‍, അഡ്വ ജെറാള്‍ ജോസ് തുടങ്ങി മറ്റു എല്ലാ ലോ ഫോറം മെമ്പര്‍മാരും സംസാരിച്ചു

 

സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക