HOTCAKEUSA

ശാസ്ത്രമേള ഏപ്രില്‍ 28ന്; വൈശാഖന്‍ തമ്പി മുഖ്യാതിഥി

Published on 28 March, 2023
 ശാസ്ത്രമേള ഏപ്രില്‍ 28ന്; വൈശാഖന്‍ തമ്പി മുഖ്യാതിഥി


കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ കല കുവൈറ്റും ബാലവേദി കുവൈറ്റും സംയുക്തമായി കുവൈറ്റിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സയന്‍സ് ഫെസ്റ്റ് 'GOSCORE SCIENTIA - 2023' ലേക്കുള്ള രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു.

സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലായി സയന്‍സ് ഫെയര്‍, മാത്തമാറ്റിക്സ് ഫെയര്‍, സോഷ്യല്‍ സയന്‍സ് ഫെയര്‍, വര്‍ക്ക് എക്‌സ്പീരിയന്‍സ് ഫെയര്‍, ഐടി ഫെയര്‍ എന്നിങ്ങനെ വ്യത്യസ്തങ്ങളായ ഇനങ്ങളിലായിരിക്കും മത്സരങ്ങള്‍ സംഘടിപ്പിക്കുക.

ഏപ്രില്‍ 28 വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ ഖൈത്താന്‍ കാര്‍മല്‍ സ്‌കൂളിലാണ് സയന്‍ഷ്യ 2023 സംഘടിപ്പിക്കുന്നത്. ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സയന്‍സ് സെമിനാറില്‍ എംജി കോളജ് അസിസ്റ്റന്റ് പ്രഫസറും ശാസ്ത്ര സംവാദ രംഗത്തെ പ്രമുഖനുമായ ഡോക്ടര്‍ വൈശാഖന്‍ തമ്പി മുഖ്യാതിഥിയായി പങ്കെടുക്കും. 


SCIENTIA -2023 സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷനുമായി കലയുടെ https://kalakuwait.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കായി 97482916, 66698116, 51714124, 50855101 എന്നീ നമ്പറുകളിലും രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 9493 3192 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ് .
രജിസ്ട്രേഷന്‍ അവസാനിക്കുന്ന തീയതി 20/04/23

 

സലീം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക