Image

ചിത (കവിത: വിനീത് വിശ്വദേവ്)

Published on 29 March, 2023
ചിത (കവിത: വിനീത് വിശ്വദേവ്)

വടക്കിനിയിൽ മാമ്പൂപൂത്ത 
വടിവൊത്ത നാട്ടുമാവിന്റെ
ശിഖരമൊന്നു മുറിച്ചവർ
വിറകുകൊള്ളികളാക്കി 

കടയ്ക്കൽ കടപുഴകി വീണവനു
കോടാലികൊണ്ടു കീറിയ
കറയിറ്റു വീഴുന്ന വിറകുകൾകൊണ്ടു 
കിടക്കയൊരുക്കുന്നു മാനവർ.

ചന്ദനമുട്ടികൾ പേരിനുചേർത്ത 
ചിതയിൽ ചേർക്കുന്നു രാമച്ചവും
ചുടലയെറിയുമ്പോൾ ഗമിക്കുന്നു
ചുറ്റുമകിലിൻ ഗന്ധവും.

സമൃദ്ധിയിൽ സുഖിച്ചവന്
സമയമില്ലാതെപോയി
സർവ്വം മറന്നു സന്താപരായിന്നു
സമയത്തുവന്നു കണ്ണീർ വാർക്കുന്നു.

കാലം കർന്നെടുത്ത ജീവൻ
കറുത്തചാരമായി ചിതയിലെരിയുമ്പോൾ
കടലിലൊഴുക്കുന്നു കപാലവും അസ്ഥിയും
പരേതന്റെ നിത്യ ശാന്തിക്കായി.

ചിതയെരിഞ്ഞ മണലിൽ 
മുളയ്ക്കുന്നു പുതു നാമ്പുകൾ.
മറക്കുന്നു മാനവർ ചിതയിലെരിഞ്ഞ ജീവനെയും 
കലാവൈഭവ വീഥികളിൽ എന്നേക്കുമായി.

Join WhatsApp News
Sijo 2023-04-07 19:07:17
നല്ല വരികൾ
Kurian 2023-04-07 19:08:31
Good Poem. All the best
Ebin Francis 2023-04-07 19:10:43
വരും കാലങ്ങളിൽ നിങ്ങളുടെ എഴുത്തുകൾ രേഖപ്പെടുത്തട്ടേ
Dinesh 2023-04-07 19:13:54
Nice Lines,
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക