Image

മര്‍ത്ത്യജന്മം ഒരു നീര്‍ക്കുമിള (മേരി മാത്യു മുട്ടത്ത്)

Published on 29 March, 2023
മര്‍ത്ത്യജന്മം ഒരു നീര്‍ക്കുമിള (മേരി മാത്യു മുട്ടത്ത്)

മരണം മുന്നില്‍ കാണുമ്പോള്‍,
പെട്ടിക്കുള്ളില്‍ കാണുമ്പോള്‍
ബോഡി എന്നു വിളിക്കുമ്പോള്‍
കദനം തെല്ലും നോവുന്നു
ഓടിനടക്കും കാലത്ത്,
സമയം തെല്ലും കാണില്ലാ
ബോഡിക്കുണ്ടോ നേരംനോക്കല്‍,
അങ്ങനെയങ്ങു കിടക്കുന്നു
കണ്ടു മടങ്ങാന്‍ കൊതിയായി
നേരം നോക്കി വരവായ് കാണാന്‍,
ഒരു നോക്കു കണ്ടു മടങ്ങാന്‍
പോകും നാമും ഒരുനാളില്‍
ഓര്‍ക്കുക മര്‍ത്ത്യാ , ഓര്‍ക്കുക മര്‍ത്ത്യാ
വെട്ടിപ്പിടിക്കാന്‍ നോക്കല്ലേ!
ചെയ്തികളെല്ലാം വെടിപ്പാക്കൂ
നല്ലതു മാത്രം ചിന്തിക്കൂ
തെല്ലും അലസത കൂടാതെ
കുന്നോളം കൂട്ടിയാലും
ഒന്നും കൈയ്യിലെടുക്കില്ലാ!
ആറടി മണ്ണേ അര്‍ഹിക്കൂ
ഇതു തന്‍ ലോക നിയമവും,
ഇതു തന്‍ ലോക നിശ്ചയവും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക