Image

ഫോമാ ക്യാപിറ്റൽ റീജിയൻ യൂത്ത് ആൻഡ് ജൂനിയർ ഫോറം കോളേജ് പ്ലാനിംഗ് പ്രോഗ്രാം ഏപ്രിൽ 8 ന്

സിൽജി ജെ ടോം Published on 29 March, 2023
ഫോമാ ക്യാപിറ്റൽ റീജിയൻ യൂത്ത് ആൻഡ് ജൂനിയർ ഫോറം കോളേജ് പ്ലാനിംഗ് പ്രോഗ്രാം ഏപ്രിൽ 8 ന്


ഫോമാ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കാസ് )ക്യാപിറ്റൽ റീജിയന്റെ  യൂത്ത്, ജൂനിയർ ഫോറങ്ങൾ കോളേജ് പ്ലാനിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഏപ്രിൽ 8 ന് വൈകുന്നേരം 7 (PM, EST) മണിക്കാണ് പ്രോഗ്രാം . ക്യാപിറ്റൽ റീജിയന്റെ പ്രഥമ   യൂത്ത് ആൻഡ് ജൂനിയർ ഫോറം പ്രോഗ്രാമാണിത് .
 
കോളേജ് പ്രവേശനവുമായി മുന്നോട്ട് പോകുമ്പോൾ  പല കുടുംബങ്ങൾക്കും അത്   വളരെ ചലഞ്ചിങ് ആയി  തോന്നാറുണ്ട്, പലപ്പോഴും അവർ അതിൽ  പരാജയപ്പെട്ട്  പോകുന്ന സാഹചര്യമുണ്ടാകാറുണ്ട് .മിഡിൽ, ഹൈസ്കൂൾ ലെവലിൽ ഇഷ്ടപ്പെട്ട ടോപ് കോളേജുകളിൽ പ്രവേശനം ലഭിക്കുന്നതിന് കോളേജ് പ്ലാനിങ്  പ്രധാനമാണ്. മികച്ച  പ്രൊഫൈൽ ,അഡ്മിഷൻ സ്ട്രാറ്റജിയുടെ വിശദാംശങ്ങൾ, സ്കോളർഷിപ്  സാധ്യതകൾ  തുടങ്ങിയവയെക്കുറിച്ച് അവബോധമുണ്ടായിരിക്കേണ്ടത്  ആവശ്യമാണ് .

ടോപ് കോളേജുകൾ ആപ്ലിക്കേഷനുകൾ അവലോകനം ചെയ്യുമ്പോൾ, നിങ്ങൾ നിങ്ങളെക്കുറിച്ച് നൽകുന്ന എസേയിലൂടെ അവർക്ക്  നിങ്ങളുടെ പേര് , നിങ്ങൾ എവിടെ നിന്ന് വരുന്നു, നിങ്ങളുടെ സാമൂഹിക സാമ്പത്തിക പശ്ചാത്തലം, ഹൈസ്കൂൾ റാങ്ക്, പ്രവർത്തനങ്ങൾ, അപേക്ഷിച്ച കോഴ്സ്  തുടങ്ങിയവയെകുറിച്ച്   വിവരം ലഭിക്കുന്നു . ഇത് കൂടാതെ നിങ്ങളുടെ വ്യക്തിത്വം, സ്വഭാവ സവിശേഷതകൾ, ടാലന്റ് എന്നിവയും അവർക്ക് വിശകലനം ചെയ്യാനാവും . നിങ്ങൾ തയ്യാറാക്കുന്ന  എസേ   അവരുടെചോദ്യങ്ങൾക്ക് ഉത്തരം നല്കുന്നുവെങ്കിൽ, നിങ്ങൾ പ്രവേശന പ്രക്രിയയുടെ  അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കുന്നു.

അഡ്മിഷന്റെ  അടുത്ത ഘട്ടത്തിലേക്ക് നിങ്ങളെ പ്രവേശിപ്പിക്കുന്നതിന് ആവശ്യമായ  വിവരങ്ങളും ഡാറ്റാ പോയിന്റുകളും നൽകുക എന്നതിലായിരിക്കണം നിങ്ങളുടെ പ്രാഥമിക പരിഗണന.

 ഒരു അപേക്ഷയെ വിലയിരുത്താൻ  3-8 മിനിറ്റ് വരെയാണ് യൂണിവേഴ്സിറ്റി ടീം  ചെലവഴിക്കുക . അതുകൊണ്ട്  ഓരോ സ്റ്റെപ്പിലും അവരെ ഇമ്പ്രെസ് ചെയ്യാൻ ശ്രദ്ധിക്കുക .നിങ്ങളുടെ ആപ്ലിക്കേഷനിലൂടെ അവരിൽ  എങ്ങനെ മതിപ്പുളവാക്കാൻ സാധിക്കുമെന്ന് ശ്രദ്ധിക്കുക .നിങ്ങളുടെ ലോകം നിങ്ങളുടെ  ദൈനം ദിനപ്രവർത്തനങ്ങളാലും  അനുഭവങ്ങളാലും നിർമിക്കപ്പെട്ടതാണ് . അനുഭവങ്ങൾ എന്നത്  ഒരു നല്ല കഥ പോലെയാണ് . ആളുകൾ എപ്പോഴും  നല്ല ജീവിതാനുഭവങ്ങൾ  ഇഷ്ടപ്പെടുന്നു . ടെസ്റ്റ് സ്കോറുകളും  കോഴ്സുകളും  GPA യും കൂടി ഇതിനൊപ്പം  കൂട്ടിചേർക്കുക. അല്ലാതെ  ടോപ്   കോളജുകളിൽ പ്രവേശനം നേടുന്നതിന് നിശ്ചിത ഫോർമുലയൊന്നുമില്ല . 
നിങ്ങൾ  ചെയ്തകാര്യങ്ങൾ, നിങ്ങളുടെ പ്രൊഫൈൽ എങ്ങനെ നിർമിച്ചു, അത് നിങ്ങൾ എങ്ങനെ പ്രസന്റ് ചെയ്യുന്നു എന്നതൊക്കെയാണ് പ്രധാനം  .ഹൈസ്കൂൾ കോഴ്സ് പ്ലാനിംഗ് ,പ്രൊഫൈൽ തയ്യാറാക്കൽ , ടെസ്റ്റ് തയ്യാറെടുപ്പ്, ടൈംലൈൻ, കോളേജ് തിരഞ്ഞെടുപ്പ്, എസേയുടെ  ആശയം, എഡിറ്റിംഗ്, സാമ്പത്തിക സഹായം , സ്കോളർഷിപ്പ്  എല്ലാം ഒരുപോലെ പ്രധാനമാണ്. അഡ്മിഷൻ ടീമിന് മതിപ്പുളവാക്കുന്ന വേർഷൻ  അവതരിപ്പിക്കണം. നിങ്ങളെകുറിച്ച ആധികാരിക വിവരങ്ങൾ അവതരിപ്പിച്ച്  മികച്ചൊരു വേർഷൻ നിങ്ങൾക്ക്  തയ്യാറാക്കാൻ കഴിയും.
 


സ്വപ്നം കണ്ട മികച്ച  കോളേജുകളിൽ നിരവധി  കുട്ടികൾക്ക് അഡ്മിഷൻ നേടാൻ  അവസരമൊരുക്കിയ കോളജ് അഡ്മിഷൻ ഏക്സ്‌പെർട്  രഘുറാം സുകുമാർ ഫോമാ കോളേജ് പ്ലാനിംഗ് പ്രോഗ്രാം  പരിപാടിയുടെ അവതാരകൻ ആയിരിക്കും. HappySchools.com സ്ഥാപകനായ  സുകുമാർ മുഴുവൻ സമയ കോളേജ്, കരിയർ കോച്ച്, ഉന്നത വിദ്യാഭ്യാസ ബ്ലോഗർ / സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ എന്നീ നിലകളിലും പ്രശസ്തനാണ് . ടെക്സസ്  സ്കൂളിൽ നിന്ന് ഗ്രാജുവേറ്റ് ചെയ്ത ശേഷം ഒരു പതിറ്റാണ്ടിലേറെ  സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലി ചെയ്തു.   3500ലേറെ  ബ്ലോഗ് പോസ്റ്റുകൾ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന് 300,000 ത്തിലധികം സോഷ്യൽ ഫോളോവേഴ്സ് ഉണ്ട്.  
ഡേറ്റ അധിഷ്ഠിത കോളേജ് പ്രവേശന സ്ട്രാറ്റജി , മികച്ച  വിദ്യാർത്ഥി പ്രൊഫൈലുകൾ തയ്യാറാക്കൽ, സ്കോളർഷിപ്പുകൾ, കേസ് സ്റ്റഡീസ്, അഡ്മിഷൻ ടൈംലൈൻ, വിദേശികൾക്കുള്ള പ്രവേശനം, എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റിസ് ,  മാതാപിതാക്കൾക്കുള്ള  ഉപദേശം, സാമ്പത്തിക സഹായം തുടങ്ങിയ കാര്യങ്ങളിൽ അദ്ദേഹം വിദഗ്ധനാണ് .
 
പ്രോഗ്രാമിൽ പങ്കെടുക്കാൻ  ദയവായി ഈ ലിങ്കിൽ  രജിസ്റ്റർ ചെയ്യുക
 https://us02web.zoom.us/webinar/register/WN_bTozWJ8nQVK8s72_3ZvNbA അല്ലെങ്കിൽ ക്യുആർ കോഡ് സ്കാൻ ചെയ്യുക  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക