Image

ഫൊക്കാന കേരള കണ്‍വന്‍ഷന്‍ മാര്‍ച്ച് 31,ഏപ്രില്‍ 1: സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകന്‍ Published on 29 March, 2023
ഫൊക്കാന കേരള കണ്‍വന്‍ഷന്‍ മാര്‍ച്ച് 31,ഏപ്രില്‍ 1:  സ്പീക്കര്‍  എ.എന്‍.ഷംസീര്‍ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയുടെ കേരള കണ്‍വന്‍ഷന്‍ മാര്‍ച്ച് 31,ഏപ്രില്‍ ഒന്ന് തിയതികളിലായി തിരുവനന്തപുരം ഹയാത്ത് റീജന്‍സി ഹോട്ടലില്‍ നടക്കും. സമ്മേളനം 31 നു വൈകിട്ട് ആറു മണിക്ക് ബഹു:കേരള നിയമസഭാ സ്പീക്കര്‍ ശ്രീ.എ.എന്‍.ഷംസീര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫന്‍,ജനറല്‍ സെക്രട്ടറി ഡോ.കലാഷാഹി, കേരളീയം വര്‍ക്കിംഗ് ചെയര്‍മാന്‍ ഡോ.ജി.രാജ് മോഹന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

 കണ്‍വന്‍ഷനിലെ വിവിധ പരിപാടികളില്‍ ആദരണീയരായ ഗോവ ഗവര്‍ണര്‍ ശ്രീ.അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള, ബംഗാള്‍ ഗവര്‍ണര്‍ ശ്രീ.ഡോ.സി.വി.ആനന്ദബോസ്, സംസ്ഥാന മന്ത്രിമാരായ ശ്രീ.പി.എ.മുഹമ്മദ് റിയാസ്, ശ്രീ.വി.ശിവന്‍കുട്ടി, ശ്രീമതി ഡോ.ആര്‍.ബിന്ദു, ശ്രീ ജി.ആര്‍.അനില്‍, ശ്രീ.അഡ്വ.ആന്റണിരാജു, എം.പിമാരായ ഡോ.ശ്രീ.ശശിതരൂര്‍, ശ്രീ.പി.വി.അബ്ദുള്‍വഹാബ്, ശ്രീ.ജോണ്‍ബ്രിട്ടാസ്, മുന്‍ അംബാസിഡര്‍ ഡോ.ടി.പി.ശ്രീനിവാസന്‍, വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ.ശ്രീമതി പി.സതീദേവി, ശ്രീ.എം.എ.ബേബി, ഡോ.എസ്.എസ്.ലാല്‍, ശ്രീ.ജെ.കെ.മേനോന്‍, ശ്രീമതി ഇ.എം.രാധ എന്നിവരടക്കം വിശിഷ്ടാതിഥികള്‍ പങ്കെടുക്കും.

കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ അമേരിക്കയില്‍ നിന്നും ഫൊക്കാനയുടെ പ്രതിനിധികള്‍ എത്തിച്ചേര്‍ന്നതായി ഡോ.ബാബു സ്റ്റീഫന്‍ അറിയിച്ചു. കേരളത്തിന്റെ വികസനത്തിലും പുരോഗതിയിലും ഫൊക്കാന വഹിക്കുന്ന സുപ്രധാന പങ്കിനെക്കുറിച്ച് കണ്‍വന്‍ഷന്‍ ചര്‍ച്ച ചെയ്യും.മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സര്‍വകലാശാലയുമായി ചേര്‍ന്ന് വര്‍ഷങ്ങളായി ഫൊക്കാന നടത്തിവരുന്ന ഭാഷയ്‌ക്കൊരു ഡോളര്‍ പദ്ധതിയുടെ വിതരണം മന്ത്രി ഡോ.ആര്‍.ബിന്ദു നിര്‍വഹിക്കും.

കണ്‍വന്‍ഷനോടനുബന്ധിച്ചുള്ള പ്രവാസി സമ്മേളനം ഏപ്രില്‍ ഒന്നിന് രാവിലെ 11 മണിക്ക് ഗോവ ഗവര്‍ണര്‍ അഡ്വ.ശ്രീ പി.എസ്.ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യും .തദവസരത്തില്‍ പ്രമുഖ കഥാകൃത്ത് സതീഷ് ബാബുവിന്റെ സ്മരണയ്ക്കായ് ഏര്‍പ്പെടുത്തിയ സതീഷ്ബാബു സ്മാരക പ്രവാസി സാഹിത്യ അവാര്‍ഡ് പ്രവാസി എഴുത്തുകാരനായ മണ്‍സൂര്‍ പള്ളൂരിനും,ഫൊക്കാന സാഹിത്യ അവാര്‍ഡ് പ്രമുഖ എഴുത്തുകാരന്‍ വി.ജെ.ജയിംസിനും, കവി രാജന്‍ കൈലാസിനും ഗോവ ഗവര്‍ണര്‍ സമ്മാനിക്കും. ചടങ്ങില്‍ ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫന്‍ അദ്ധ്യക്ഷത വഹിക്കും.

കണ്‍വന്‍ഷന്റെ ഭാഗമായി നടക്കുന്ന വനിതാ ഫോറത്തില്‍ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ.പി.സതീദേവി മുഖ്യാതിഥിയായിരിക്കും. അകാലത്തില്‍ വിടപറഞ്ഞ പ്രമുഖ മാദ്ധ്യമപ്രവര്‍ത്തകന്‍ ശ്രീ.ജി.ശേഖരന്‍നായരെ അനുസ്മരിക്കുന്ന മാധ്യമ സമ്മേളനം ഏപ്രില്‍ ഒന്നിന് വൈകിട്ട് 4.30 ന് മന്ത്രി ജി.ആര്‍.അനില്‍ ഉദ്ഘാടനം ചെയ്യും.

ബിസിനസ് സെഷന്‍ തുടങ്ങി വിവിധ സെമിനാറുകളില്‍ പ്രമുഖ വ്യവസായികളും ഉദ്യോഗസ്ഥപ്രമുഖരും ഫൊക്കാന പ്രതിനിധികളും പങ്കെടുക്കും.ഒന്നിന് വൈകിട്ട് ഏഴുമണിക്ക് ചേരുന്ന സമാപന സമ്മേളനം ബംഗാള്‍ ഗവര്‍ണര്‍ ഡോ.ശ്രീ.സി.വി.ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. ഡോ.ബാബുസ്റ്റീഫന്‍ അദ്ധ്യക്ഷത വഹിക്കും.സംസ്ഥാനത്തെ ഏറ്റവും മികച്ച മന്ത്രിക്കുള്ള ഫൊക്കാന അവാര്‍ഡ് ടൂറിസം,പൊതുമരാമത്ത് വകുപ്പു മന്ത്രി ശ്രീ.പി.എ.മുഹമ്മദ് റിയാസിന് ബംഗാള്‍ ഗവര്‍ണര്‍ സമ്മാനിക്കും. ഖത്തറിലെ ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍സ് കൗണ്‍സിലിന്റ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട പ്രമുഖ വ്യവസായി ജെ.കെ.മേനോനെ ആദരിക്കും .ഡോ.ശശിതരൂര്‍ എം.പി മുഖ്യപ്രഭാഷണം നടത്തും.

Fokana Kerala Convention.

Join WhatsApp News
കേരളീയൻ 2023-03-29 14:42:38
കേരളീയം എന്ന ഒരു സംഘടന എന്തിനു ഫൊക്കാന സമ്മേളനം ഹോസ്റ്റ് ചെയ്യുന്നു? എന്താണവരുടെ ലക്‌ഷ്യം? കൂടുതൽ പേരെ അമേരിക്കയിൽ കൊണ്ടുവരാനാണോ? വെറുതെ അവർ കാശു മുടക്കുമോ? ഫൊക്കാന ഈ വെട്ടിൽ ചെന്ന് ചാടിയത് ശരിയായില്ല. സ്വന്തമായി കൺവൻഷൻ നടത്താൻ കഴിവില്ലെങ്കിൽ അത് വേണ്ടെന്നു വയ്ക്കുകയായിരുന്നു വേണ്ടത്. അത് പോലെ ഫൊക്കാന പ്രസിഡന്റ് ഫോൺ എടുക്കാൻ പഠിക്കണം. ഫോൺ പോലും എടുക്കാത്ത നേതാക്കളെകൊണ്ട് അമേരിക്കൻ മലയാളിക്ക് എന്ത് ഗുണം?
Mr Pranchy 2023-03-30 01:27:33
It’s an American Pranchies show for cheap photo opportunities and spending on useless politicians.
എ. സി. ജോർജ് 2023-03-30 02:57:25
നാട്ടിൽ പോയ fokana നടത്തുന്നത് ഒരു പരിധി വരെ കൊള്ളാം. പക്ഷേ ജനങ്ങൾക്ക് കാര്യമായ ഒരു ഗുണവും ചെയ്യാത്ത രാഷ്ട്രീയ നേതാക്കളെയും മന്ത്രിമാരെയും ഭരണപക്ഷം ആയാലും പ്രതിപക്ഷം ആയാലും അവരെ നാട്ടിലും പിന്നെ അമേരിക്കയിലും തോളിലേറ്റി ചുമ്മിക്കൊണ്ടു നടക്കുന്നത് അത്ര നല്ലതായി തോന്നുന്നില്ല. അതിനൊക്കെ ചെലവാക്കുന്ന തുക പാവങ്ങൾക്ക് കൊടുക്കൂ. ജനപക്ഷത്തു നിന്ന് സംസാരിക്കാനും ജനപക്ഷത്തിനായി എന്തെങ്കിലും ചെയ്യാനും രാഷ്ട്രീയക്കാരോട് നിങ്ങൾ ആവശ്യപ്പെടുമോ? അല്ലാതെ അവരെ പൊക്കി തോളിലേറ്റി അവരുടെ അപ്പ്രൂവൽ റേറ്റിംഗ് കൂട്ടാൻ അല്ല നിങ്ങൾ ശ്രമിക്കേണ്ടത്? നാട്ടിലെ ഇവരുടെ പെർഫോമൻസ് നിങ്ങൾ കാണുന്നില്ലേ? അഴിമതിയും ഒരു അസംബ്ലി പോലും നേരായി നടക്കുന്നില്ല. പ്രവാസികളുടെ എന്തെല്ലാം പ്രശ്നങ്ങൾ പരിഹരിക്കാതെ കിടക്കുന്നു. അതെല്ലാം ഒന്ന് പരിഹരിക്കാൻ നിങ്ങൾ ശ്രമം നടത്തി കൂടെ. നിങ്ങൾ ചുംബിക്കൊണ്ടു നടക്കുന്ന രാഷ്ട്രീയക്കാരെ മത നേതാക്കളെ ഒരു പരിധി എങ്കിലും നേരെയാക്കാൻ നിങ്ങൾ ശ്രമിക്കണം. അല്ലാതെ ചുമ്മാ കൂടെ നിന്ന് ഫോട്ടോയെടുത്ത് പരസ്പരം പൊക്കി ചൊറിഞ്ഞ് ആളു കളിച്ചത് കൊണ്ട് എന്ത് പ്രയോജനം. സത്യങ്ങൾ തുറന്നു എഴുതുന്നതുകൊണ്ട് നിങ്ങൾ പരിഭവിക്കരുത്. എന്നോട് ദേഷ്യം തോന്നരുത്. എന്റെ പ്രകൃതം എന്നും ഇങ്ങനെയൊക്കെ തന്നെയായിരിക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക