Image

പ്രവാസി മലയാളി ഫെഡറേഷന്‍  ഖത്തര്‍ യൂണിറ്റ് ഔപചാരിക ഉല്‍ഘടനം നിര്‍വഹിച്ചു.

പി പി ചെറിയാന്‍  Published on 30 March, 2023
പ്രവാസി മലയാളി ഫെഡറേഷന്‍  ഖത്തര്‍ യൂണിറ്റ് ഔപചാരിക ഉല്‍ഘടനം നിര്‍വഹിച്ചു.

ഖത്തര്‍ : പ്രവാസി മലയാളി ഫെഡറേഷന്‍ (പി എം എഫ് ) എന്ന ആഗോള മലയാളി സംഘടന ഖത്തറില്‍ പുനഃ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ദോഹയിലെ വിവിധ സാംസ്‌കാരിക സാമൂഹ്യ നേതാക്കന്മാരുടെ സാന്നിധ്യത്തില്‍ പി എം എഫ് ഗ്ലോബല്‍ ചെയര്‍മാന്‍ ഡോക്ടര്‍ ജോസ് കാനാട്ട് ഖത്തര്‍ യൂണിറ്റിന്റെ ഔപചാരിക ഉല്‍ഘടനം ദോഹയിലെ അല്‍ ഓസ്റ ഓഡിറ്റോറിയത്തില്‍ നടത്തി. ഗ്ലോബല്‍ പ്രസിഡണ്ട് എം പീ സലീമിന്റെ അധ്യക്ഷതയില്‍ ആഷിക് മാഹി സ്വാഗത പ്രസംഗം നടത്തിയ ചടങ്ങില്‍ ലോക കേരള സഭ അംഗം ശ്രീ അബ്ദുറഊഫ് കൊണ്ടോട്ടി മുഖ്യ പ്രഭാഷണം നടത്തി.

2017 മാര്‍ച്ച് മാസത്തില്‍ എം പീ സലീമിന്റെ നേതൃത്വത്തില്‍ ആയിരുന്നു ഖത്തറില്‍ യൂണിറ്റ് ആരംഭിച്ചതു കോവിഡുമായി ബന്ധപ്പെട്ടു ഇന്ത്യന്‍ എമ്പസിയുമായി സഹകരിച്ചും, ഖത്തറില്‍ നിന്നും വിമാനം ചാര്‍ട് ചെയ്തതടക്കം ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ ഖത്തറില്‍ നടത്തുകയുണ്ടായി. യുദ്ധ മുഖത്തും, വിദേശ രാജ്യങ്ങളിലെ പ്രവാസി വിഷയങ്ങളില്‍ ഇടപെടുവാനും പി എം എഫിന്റെ networking വളരെ ഉപകാര പ്രദമായെന്നു ഉക്രൈന്‍ വിദ്യാര്‍ത്ഥി ഒഴിപ്പിക്കല്‍ ഹെല്പ് ഡെസ്‌കിനെ മുന്‍ നിര്‍ത്തികൊണ്ട് ഗ്ലോബല്‍ ചെയര്‍മാനും, ഗ്ലോബല്‍ പ്രസിഡന്റും മുഖ്യ പ്രഭാഷകനും മറ്റു പ്രസംഗികരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു.

2023 ജൂണ്‍ മാസത്തില്‍ സൗദി അറേബ്യ, ബഹ്റൈന്‍, യൂ എ ഇ, കുവൈറ്റ്, ഒമാന്‍ എന്നീ ജി സി സി രാജ്യങ്ങളിലും യൂണിറ്റുകള്‍ പുനഃ സ്ഥാപിക്കുമെന്നും ഈ വര്‍ഷാവാസനത്തോടെ യൂറോപ്പ്, ആഫ്രിക്ക, ഫാര്‍ ഈസ്റ്റ് രാജ്യങ്ങളിലും പുതിയ യൂണിറ്റുകള്‍ സ്ഥാപിക്കുമെന്നും എല്ലാവര്ക്കും ഡിജിറ്റല്‍ ഐ ഡി നല്‍കുമെന്നും ഗ്ലോബല്‍ പ്രസിഡണ്ട് പ്രസംഗത്തില്‍ പറഞ്ഞു.

എല്ലാ ഇന്ത്യക്കാരും ഐ സി ബി എഫ് ഇന്‍ഷുറന്‍സ് എടുക്കണമെന്ന് ഇന്ത്യന്‍ എംബസി ഐ സി ബി എഫ് പ്രസിഡണ്ട് ശ്രീ ഷാനവാസ് ബാവ അഭിപ്രായപ്പെട്ടു 2 വര്‍ഷത്തേക്ക് 125 ഖത്തര്‍ റിയാല്‍ (2800 രൂപ) അടച്ചു ഇന്‍ഷുറന്‍സ് എടുത്താല്‍ ഏതു രാജ്യത്തു വെച്ച് മരണപ്പെട്ടാലും 3 ദിവസത്തിനുള്ളില്‍ 1 ലക്ഷം റിയല്‍ (22 ലക്ഷം രൂപ) നോമിനിക്ക് ലഭിക്കും ഇന്ത്യന്‍ എംബസി ഐ സി സി വൈസ് പ്രസിഡണ്ട് ശ്രീ സുബ്രമണ്യ ഹെബ്ബഗുലു, കണ്ണൂര്‍ യുണൈറ്റഡ് ജനറല്‍ സെക്രട്ടറി ശ്രീ വിനോദ്, വോളിഖ് പ്രസിഡണ്ട് ശ്രീ നജീബ്, ഇന്‍കാസ് സ്ഥാപക അംഗം ശ്രീ ജോപ്പച്ചന്‍, 98.6 FM മലയാളം റേഡിയോ മാര്‍ക്കറ്റിംഗ് മാനേജര്‍ ശ്രീ നൗഫല്‍, എം ഇ എസ് സ്‌കൂള്‍ ഡയറക്ടര്‍ ശ്രീ എം സി മുഹമ്മദ്, കെ ബി എഫ് പ്രതിനിധി ശ്രീ അജി കുര്യാക്കോസ്, ക്യൂമാസ്സ് മുന്‍ പ്രസിഡണ്ട് ശ്രീ ഉല്ലാസ് കായക്കണ്ടി ഇന്‍കാസ് കോഴിക്കോട് പ്രതിനിധി ശ്രീ വിപിന്‍ മെപയൂര്‍ എന്നിവര്‍ സംസാരിചു. ക്യൂ മാസ്സ് പ്രസിഡണ്ട് ശ്രീ അബ്ദുല്‍ അഹദ് നന്ദി രേഖപ്പെടുത്തി. ദോഹയില്‍ ബില്‍ഡിംഗ് തകര്‍ന്നു മരണപെട്ടവര്‍ക്കും, പി എം എഫ് മുന്‍ കോഓര്‍ഡിനേറ്റര്‍ പരേതനായ ശ്രീ ജോസ് മാത്യു പനച്ചിക്കലിനും അനുശോചനം രേഖപ്പെടുത്തി. തുടര്‍ന്ന് 15 അംഗ എക്‌സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു കൊണ്ട് ഇഫ്താര്‍ വിരുന്നോടെ പരിപാടി അവസാനിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക