Image

കേരള സമാജം ഓഫ് ന്യൂജേഴ്സി ലോകവനിതാദിനാഘോഷം ശ്രദ്ധേയമായി

Published on 30 March, 2023
കേരള സമാജം ഓഫ് ന്യൂജേഴ്സി ലോകവനിതാദിനാഘോഷം ശ്രദ്ധേയമായി

ന്യൂജേഴ്സി : കേരള സമാജം ഓഫ് ന്യൂജേഴ്സി വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ന്യൂജേഴ്സിയിലെ പാറ്റേഴ്‌സണ്‍  സൈന്റ്‌റ് ജോര്‍ജ് ദേവാലയ ഓഡിറ്റോറിയത്തില്‍ ലോകവനിതാ ദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ വിജയകരമായി ആഘോഷിച്ചു.

ബിന്ധ്യ  പ്രസാദ് ആലപിച്ച പ്രാര്‍ത്ഥനാഗാനത്തിലൂടെ  തുടക്കം കുറിച്ച പൊതുയോഗത്തില്‍ കേരള സമാജം ഓഫ് ന്യൂജേഴ്സി  പ്രസിഡന്റ് ജിയോ  ജോസഫ് സന്നിഹിതരായ എല്ലാവര്‍ക്കും  സ്വാഗതം ആശംസിച്ചു സംസാരിച്ചു.


റോക്ക് ലാൻഡ് കൗണ്ടി  ലെജിസ്ലേറ്റര്‍ ഡോ ആനി പോള്‍ ചടങ്ങില്‍ മുഖ്യാഥിതിയായിരുന്നു. KSNJ  വനിതാ ഫോറം ചെയർ ആയി തെരെഞ്ഞെടുക്കപ്പെട്ട അജു തരിയന്‍  ലോകവനിതാദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും അതിന്റെ സമകാലീകപ്രസക്തിയേയും  പ്രതിപാദിച്ചു സംസാരിച്ചു. കൂടാതെ ഈ പരിപാടിക്ക് ചുക്കാന്‍ പിടിച്ച മറ്റ് എട്ടു വനിതാ പ്രതിനിധികളെ സദസിനു പരിചയപ്പെടുത്തുകയും ചെയ്തു

തങ്ങളുടെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ മികവ് തെളിയിച്ചു അമേരിക്കന്‍ മലയാളി സമൂഹത്തിനു അഭിമാനമായ ശ്രീമതി വിദ്യ കിഷോര്‍, ഡോ ആനി ജോര്‍ജ് എന്നിവരെ പ്രശംസാ ഫലകം നല്‍കി ആദരിച്ചു. KSNJ വൈസ് പ്രസിഡന്റ്  ഡാലിയ  ചന്ദ്രോത്ത്,  കമ്മിറ്റി മെമ്പര്‍ ജോയിസ് ആല്‍വിന്‍  എന്നിവര്‍ ഇവരെ സദസിനു പരിചയപ്പെടുത്തി.

ഫോമാ ജോയിന്റ് സെക്രട്ടറി ജെയ്മോള്‍ ശ്രീധര്‍, ജോയിന്റ് ട്രഷറര്‍ ജെയിംസ് ജോര്‍ജ് എന്നിവര്‍ വനിതാ ശാക്തീകരണത്തിന് KSNJ നല്‍കുന്ന പ്രാധാന്യത്തെക്കുറിച്ചു എടുത്തു പറയുകയും ,പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച  എല്ലാവരേയും അനുമോദിക്കുകയും ചെയ്തു.

ഫോമയുടെ മുന്‍ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ഫോമാ ഭാരവാഹികളായ ജോസഫ് ഇടിക്കുള, ജോജോ കോട്ടൂര്‍, ബോബി സ്റ്റാന്‍ലി, ഷിനു ജോസഫ് എന്നിവരും പരിപാടിയില്‍ സജീവ സാന്നിധ്യമായിരുന്നു.

പൊതുയോഗത്തിനു ശേഷം വനിതാ ഫോറം സംഘടിപ്പിച്ച ഡിസൈനര്‍ ബാഗ് ബിന്‍ഗോ ശ്രദ്ധേയമായി . ബിന്ധ്യ പ്രസാദും, ദേവിക നായരും ഒരുമിച്ചു അവതരിപ്പിച്ച നൃത്തവും, ക്ലോസ് ഫ്‌ലയേര്‍സ് അവതരിപ്പിച്ച മ്യൂസിക്കല്‍ മേളയും പരിപാടിക്ക്  മാറ്റു  കൂട്ടി.

ഏഷ്യാനെറ്റ്  പ്രതിനിധികളായ ഷിജോ പൗലോസും,അരുണ്‍ കോവാറ്റും ഒരുക്കിയ KSNJ  ആമുഖ വിഡിയോയും, സോബിന്‍ ചാക്കോയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഫോട്ടോ ബൂത്തും പരിപാടിയുടെ മറ്റ് ആകര്‍ഷങ്ങളായി

ജെംസണ്‍ കുര്യാക്കോസ് എംസിയായി തിളങ്ങിയ  പരിപാടിയില്‍ KSNJ  സെക്രട്ടറി നിതീഷ് തോമസ് ഏവര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തി സംസാരിക്കുകയും പരിപാടിയുടെ മുഖ്യ സ്‌പോണ്‍സര്‍മാരായ സെബാസ്റ്റന്‍ ജോസഫിനും, ജോയ് ആലുക്കാസിനും പ്രത്യേക നന്ദിയും രേഖപ്പെടുത്തി.

Kerala Samajam of New Jersey's International Women's Day celebration was remarkable.

Community-verified icon
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക