Image

ദാമ്പത്യ ബന്ധത്തിനിടയിലെ അവിഹിതങ്ങൾ( റൂബിയുടെ ലോകം: റൂബി എലിസ )

Published on 30 March, 2023
ദാമ്പത്യ ബന്ധത്തിനിടയിലെ അവിഹിതങ്ങൾ( റൂബിയുടെ ലോകം: റൂബി എലിസ )

ഭാര്യ ഭർത്താക്കന്മാരുടെ ഇടയിലുള്ള അവിഹിതബന്ധം... അതിപ്പോൾ കൂടുതലായി സോഷ്യൽ മീഡിയയിൽ.... കാരണം സ്മാർട്ട്ഫോൺ... വഷളായി ആത്മഹത്യയിൽ വരെ എത്തിനിൽക്കുന്നു..

10 കൊല്ലം മുൻപ് വരെ
ഡൈവേഴ്സ് ആയിരുന്നു കൂടുതലും...
ഇപ്പോൾ അതെല്ലാം മാറി ജീവിതo അവസാനിപ്പിക്കുകയാണ് ചെയ്യുന്നത് 

ഭാര്യ ഭർത്താക്കന്മാരുടെ ഇടയിലുള്ള ഈഗോ.,ചതി വഞ്ചന അത് സഹിക്കാനാവുന്നില്ല...
സ്മാർട്ട്ഫോണിന്റെ വരവോടെ എല്ലാം തകർന്നു.
പുരുഷൻ / സ്ത്രീ തകർന്നു പോകുന്നത് തന്റെ പങ്കാളി വഞ്ചിക്കുമ്പോൾ ആണ്.
വേറെ ഏതു പ്രതിസന്ധിയിലും തളരില്ല.
അതിനെ വാശിയോടെ നേരിട്ട് അതിജീവിക്കും.
എന്നാൽ പങ്കാളിയിൽ നിന്നുള്ള വഞ്ചന താങ്ങാനാവില്ല.
അതു അവരുടെ കഴിവുകേട് കൊണ്ടാണ് എന്നു ലോകം മുഴുവനും വിലയിരുത്തും.

പുരുഷൻ തന്റെ പങ്കാളിയെ തനിച്ചാക്കി വിദേശത്തു പോകുമ്പോൾ പ്രാണൻ പിടയുന്ന വേദന അവന്റെ ഉള്ളിൽ ഉണ്ടാകാറുണ്ട്.
എങ്കിലും അവൻ അതു പുറത്തു പ്രകടിപ്പിക്കില്ല.
അവൻ ചിരിച്ചു കൊണ്ടു എല്ലാവരോടും യാത്ര പറയും.

ആഗ്രഹിച്ച ജോലി നാട്ടിൽ ലഭിക്കാതെ വരുമ്പോൾ ആണ് അയാൾ മറ്റു രാജ്യങ്ങളിൽ ജോലി തേടി പോകുന്നത്.
എന്തിനു വേണ്ടി സ്വന്തം സുഖത്തിനു വേണ്ടി ആണോ?
ഭാര്യയും കുഞ്ഞുങ്ങളും അടങ്ങിയ തന്റെ കുടുംബത്തെ സംരക്ഷിക്കുവാൻ വേണ്ടി മാത്രമാണ് അയാൾ അന്യദേശത്തു പോയി ജോലി ചെയ്യുന്നത്.
നാട്ടിൽ ലഭിക്കുന്ന ശമ്പളം നിത്യവൃത്തിക്ക് തികയില്ല എന്ന് ബോധ്യം വരുമ്പോൾ.
അവളെ നാട്ടിൽ തനിച്ചാക്കി പോകുമ്പോൾ.
പ്രവാസികളുടെ ഭാര്യമാരെ പറ്റി ഒട്ടേറെമോശം വാർത്തകൾ സ്ഥിരം കേൾക്കുമ്പോളും അവർക്ക് അവരുടെ പങ്കാളിയെ ഒരിക്കലും അവിശ്വസിക്കില്ല.

കളങ്കമില്ലാത്ത അവരുടെ മനസ്സിൽ തങ്ങൾ പങ്കാളിയോട് വിശ്വാസ്യത പുലർത്തുന്നത് പോലെ അവരും തങ്ങളെ വഞ്ചിക്കില്ല എന്നു വിശ്വസിക്കുന്നു.

തന്നോട് വിശ്വാസ വഞ്ചന ചെയ്യുന്ന പുരുഷനെ വഞ്ചിക്കുന്ന സ്ത്രീകളെ ഒരിക്കലും കുറ്റപ്പെടുത്താൻ കഴിയില്ല.
പക്ഷേ തന്നോട് നൂറു ശതമാനം നീതി പുലർത്തുന്ന പുരുഷനോട് വിശ്വാസ വഞ്ചന കാണിക്കുന്ന സ്ത്രീകളെ ഒരിക്കലും അംഗീകരിക്കുവാനും കഴിയില്ല.

ഒരു പുരുഷൻ വിചാരിച്ചാൽ മാത്രം ഒരു കുടുംബം നല്ല രീതിയിൽ മുമ്പോട്ട് കൊണ്ടു പോകുവാൻ സാധിക്കില്ല.
ഇന്ന് ഒരു കുടുംബത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം പുരുഷന്റെ ചുമലിൽ ആണ്.

പുരുഷൻ സ്വന്തം സുഖങ്ങൾ ഉപേക്ഷിച്ചു അവൻ കഠിനമായി അധ്വാനിച്ചു തന്റെ കുടുംബത്തെ സംരക്ഷിക്കുവാൻ പാടുപെടുന്നു.
താൻ എത്ര കഷ്ടപ്പെട്ടാലും തന്റെ പങ്കാളി കഷ്ടപ്പെടരുത് എന്നു അവൻ ആഗ്രഹിക്കുന്നു.
അതിനു വേണ്ടി ഭാര്യയെ വീട്ടുചുമതലകൾ ഏൽപ്പിച്ചു കൂടുതൽ അധ്വാനിക്കാൻ തയ്യാറാകുന്നു.

പുരുഷന്റെ ഈ അമിതമായ അർപ്പണബോധം ആണ് മാറേണ്ടത്.
ഒരു കുടുംബം മുമ്പോട്ട് കൊണ്ടു പോകുന്നതിന് സ്ത്രീകൾക്കും തുല്യ പങ്കുണ്ടെന്ന് അവൻ തിരിച്ചറിയണം.
അവളെ എല്ലാ സുഖ സൗകര്യങ്ങളും നൽകി  തൃപ്തി പെടുത്തുമ്പോൾ അവളുടെ ഉള്ളിലെ ലഭിക്കാതെ പോയ സുഖത്തെ ഓർത്തു അസംതൃപ്തയാകുന്നു.
അതു അവളെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.
മനുഷ്യൻ എന്നും അങ്ങനെ ആണ്

എത്ര സുഖസൗകര്യങ്ങൾ ലഭിച്ചാലും ലഭിക്കാതെ പോയ ഒന്നിനെ ഓർത്തു നെടുവീർപ്പിടും.
സ്ത്രീയെ ഒരിക്കലും സംതൃപ്തയാക്കാൻ കഴിയുമെന്ന് ആരും കരുതേണ്ട?
അവളെ സ്വതന്ത്രയാക്കി വിടുക എന്നതാണ് ഏക പോംവഴി.
അവളുടെ യോഗ്യതക്ക് അനുസരിച്ചു ഉള്ള ജോലി ചെയ്തു അവളും കുടുംബത്തെ സംരക്ഷിക്കട്ടെ?

വിദ്യാഭ്യാസം ഉള്ളവർ അതിനനുസരിച്ചും അല്ലാത്തവർ തൊഴിലുറപ്പ് പണിക്കും ഒക്കെ പോട്ടെ.
അവരുടേതായ ആവശ്യങ്ങൾക്ക് അവർ സ്വയം അധ്വാനിച്ചു പണം ഉണ്ടാക്കട്ടെ.
വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ ആണ് അവരുടെ മനസ്സ് കാടു കയറി പോകുന്നത്.

സമയം ചിലവഴിക്കാൻ വേണ്ടി മൊബൈൽ ഫോണിലൂടെ അപരിചിതരുമായി സൗഹൃദം സ്ഥാപിക്കുന്നു.
അവർ ആഗ്രഹിക്കുന്ന രീതിയിൽ നഗ്ന ചിത്രങ്ങൾ കൈമാറുന്നു.
അവർക്ക് വേണ്ടി ഭർത്താവ് അന്യ ദേശത്തു പോയി കഷ്ടപ്പെട്ട് സമ്പാദിച്ച പണം നൽകുന്നു.

സ്ത്രീകൾ ബുദ്ധിശാലികൾ എന്നു നടിക്കുന്നു എന്നു മാത്രമേ ഉളളൂ. അവരെ കബളിപ്പിക്കുവാൻ സൂത്രശാലിയായ ഒരു പുരുഷൻ വിചാരിച്ചാൽ എളുപ്പം സാധിക്കുന്നു.

ഒരു സ്ത്രീയുടെ അനുവാദം ഇല്ലാതെ ഒരു പുരുഷന് അവളുടെ ശരീരത്തിൽ കൈവെക്കുവാൻ എളുപ്പമല്ല.
എന്നിട്ടും ഇത്രയേറെ പീഡനങ്ങൾ ഇവിടെ നടക്കുന്നു എങ്കിൽ എന്താണ് അതിന്റെ അർഥം?

പുരുഷൻ ഒരിക്കലും എല്ലാ കാര്യങ്ങളും അവളെ ഏല്പിക്കരുത്.
താൻ അധ്വാനിച്ചു ഉണ്ടാക്കുന്ന പണം കൈമാറുമ്പോൾ കൃത്യമായ മേൽനോട്ടം അവനു വേണം.
അല്ലെങ്കിൽ ഒരിക്കൽ തന്റെ ചോരയും നീരും വറ്റി പ്രായാധിക്യത്തിൽ ജോലി ചെയ്യാൻ സാധിക്കാതെ വരുമ്പോൾ അവൻ ഉപയോഗ ശൂന്യമായ ഒന്നായി മാറുമ്പോൾ തീർത്തും അവഗണിക്കപ്പെടും.

അതുകൊണ്ട് ഓർക്കുക ഒരു വിവാഹം കഴിച്ചത് കൊണ്ടു മാത്രം നിങ്ങൾ നിങ്ങളുടെ അസ്തിത്വം പണയം വെക്കേണ്ടതില്ല..  പൂർണ്ണ ഉത്തരവാദിത്വം രണ്ടുകൂട്ടർക്കും ഉണ്ടെങ്കിൽ മാത്രമേ ഒരു വിവാഹ ജീവിതത്തിലേക്ക് കടക്കാവൂ...

ഇതിനെ വിധിയെന്ന് പറയാൻ പറ്റില്ല., ഇത് വരുത്തിവെക്കുന്ന വിനയാണ്.

ഏഴല്ല 70 വട്ടം ക്ഷമിക്കണമെന്നാണ് ബൈബിളിൽ പറയുന്നത്.. പിന്നെയും പിന്നെയും ആവർത്തിക്കപ്പെട്ടാൽ വിട്ടുകളയുക..

ഇല്ലെങ്കിൽ അവിഹിതo കണ്ടുപിടിച്ച് മനംനൊന്ത് മരിക്കേണ്ടി വരും... 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക