Image

നീയില്ലാതായപ്പോൾ( കവിത: തങ്കച്ചൻ പതിയാമൂല )

Published on 30 March, 2023
നീയില്ലാതായപ്പോൾ( കവിത: തങ്കച്ചൻ പതിയാമൂല )

നീയില്ലാതായപ്പോൾ സ്വപ്നം തകർന്നത്
എന്റേതു മാത്രമാണ്.

നീയില്ലാതായപ്പോൾ മൗനം കടന്നത്
എന്നിൽ മാത്രമാണ്.

 വിത്തുകൾ മുളയ്ക്കാത്തത് 
 എന്റെ മണ്ണിൽ മാത്രമാണ്

പൂവുകൾ വാടിയത് എന്റെ
പുന്തോട്ടത്തിൽ മാത്രമാണ്

 ഫലങ്ങൾ പൊഴിഞ്ഞത് എന്റെ
 കൃഷിയിടത്തിൽ മാത്രമാണ്

നീയില്ലാതായപ്പോൾ ലോകം മാറിയത്
എന്റേതു മാത്രമാണ്.

നീയില്ലാതായപ്പോൾ ജീവിതം നിലച്ചത്
എനിക്ക് മാത്രമാണ്.

നീയില്ലാതായപ്പോൾ ഇല്ലാതെയായത്
ഈ ഞാൻ മാത്രമാണ്…

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക