Image

സൗദി - ഇറാന്‍ സമാധാന സന്ധി ഇസ്രായേലിന്റെ അസ്വസ്ഥത വര്‍ദ്ധിപ്പിക്കുന്നു(കോര ചെറിയാന്‍)

കോര ചെറിയാന്‍ Published on 30 March, 2023
സൗദി - ഇറാന്‍ സമാധാന സന്ധി ഇസ്രായേലിന്റെ അസ്വസ്ഥത വര്‍ദ്ധിപ്പിക്കുന്നു(കോര ചെറിയാന്‍)

ഫിലാഡല്‍ഫിയാ, യു.എസ്.എ.: മിഡില്‍ ഈസ്റ്റ് മേഖലയില്‍ ആധിപത്യം സ്ഥാപിക്കുവാന്‍വേണ്ടി സൗദി അറേബ്യയും ഇറാനും 1979-ല്‍ ആരംഭിച്ച മാനസീക പൊരുത്തപ്പെടായ്മയ്ക്കും ശീതസമരത്തിനും നേരിയ വിരാമമിട്ടുകൊണ്ട് സമാധാന സന്ധിയില്‍ എത്തിയിതില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സംഭ്രാന്തി വര്‍ദ്ധിയ്ക്കുന്നു.

ഏറ്റവും ക്രൂരമായി രാഷ്ട്രീയ തടവുകാരെ പീഡിപ്പിച്ച ടെഹ്‌റാനിലെ കുപ്രസിദ്ധമായ എവിന്‍ പ്രിസണ്‍

രണ്ടുമാസത്തിനുള്ളിലായി നിത്യസമാധാന സംരക്ഷണത്തിനായി ഇരുരാജ്യങ്ങളുടെയും എംബസ്സികള്‍ പൂര്‍ണ്ണ പ്രവര്‍ത്തനത്തില്‍ എത്തിചേരുമെന്നുള്ള വാഗ്ദാനവും കൂട്ടായ്മയും ശാശ്വതമോ നശ്വരമോ എന്നുള്ള പ്രബലമായ നൈരാശ്യ ചിന്താക്കുഴപ്പം പല ലോക രാഷ്ട്രങ്ങള്‍ക്കും ഉണ്ട്. മിഡില്‍ ഈസ്റ്റ് മേഖലയിലും മുസ്ലീം രാജ്യങ്ങളിലും ഇറാനും സൗദിയ്ക്കും സ്വന്തമായ ആധിപത്യവും സ്വാധീനവും വേണമെന്നുള്ള ചിന്താഗതി 50-തില്‍ അധികം വര്‍ഷങ്ങളായി ഉണ്ട്.

   1979 നവംബര്‍ 4-ന് തികച്ചും നിര്‍ദ്ദോഷികളായ 52 അമേരിയ്ക്കന്‍ രാജ്യതന്ത്ര പ്രതിനിധികളെ ഇറാന്‍ ബലമായി പിടിച്ചു 444 ദിവസം ജയിലഴികള്‍ക്കുള്ളില്‍ അടച്ചതിനുശേഷമാണ് ഇറാനെ ഒരു ശക്തിയായി ചില രാജ്യങ്ങള്‍ അംഗീകരിച്ചത്. ഇറാനിയന്‍ രാജപദവിയില്‍ ഉണ്ടായിരുന്ന മൊഹമ്മദ് ഷാ ക്യാന്‍സര്‍ ട്രീറ്റ്‌മെന്റിനുവേണ്ടി അമേരിയ്ക്കയില്‍ എത്തിയശേഷം ഇറാനിയന്‍ തീവ്രവാദികളുടെ സഹായത്തോടെ അയറ്റൊള്ള ഹോമേനി ഇറാന്‍ ഭരണം ഏറ്റെടുക്കുന്നത്.


    ഒരു വര്‍ഷത്തിലധികമായി ഇറാനിയന്‍ തലസ്ഥാനമായ ബാഗ്ദാദില്‍വെച്ചും അടുത്ത നാളുകളില്‍ ചൈനയില്‍ പ്രസിഡന്റ് തശ ചിന്‍പിംഗിന്റെ സാന്നിദ്ധ്യത്തില്‍ സൗദി - ഇറാന്‍ രാജ്യതന്ത്രജ്ഞ പ്രതിനിധികളും ചേര്‍ന്നുനടത്തിയ സന്ധിസംഭാഷണത്തില്‍കൂടെയാണ് ഇരു രാജ്യങ്ങളുമായി സൗഹൃദത്തില്‍ എത്തുവാനുള്ള തീരുമാനം പ്രബലമായത്. സുന്നി മുസ്ലീംസും ഷിഹാ മുസ്ലീംസും കൂടുതലുള്ള യമന്‍, സിറിയ അടക്കമുള്ള പല ഗള്‍ഫ് രാജ്യങ്ങളിലും സമാധാന സന്ധിയിന്മേലുള്ള ശുഭപ്രതീക്ഷ സംശയാസ്പദമായാണ്.

   അമേരിക്ക ഇടനിലക്കാരനായി ഇസ്രായേലും ബെഹ്‌റിനും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും ആയിട്ടുള്ള 2020-ലെ സമാധാന ഉടമ്പടിയിലെ മുഖ്യ കണ്ണിയായ നെതന്യാഹുവിന് ലഭിച്ച അംഗീകാരത്തിനും അനുമോദനത്തിനും സൗദി-ഇറാന്‍ സന്ധി നേരിയ മങ്ങല്‍ ഏല്പ്പിച്ചിട്ടുണ്ട്. ഇസ്രായേല്‍ ജനതയ്ക്കും നേരിയ നിരാശയും അസ്വസ്ഥതയും ഉള്ളതായി അസ്സോസിയേറ്റ്‌സ് പ്രസ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. നേതന്യാഹു മാത്രമാണ് ഇറാന്റെ അതിവേഗം വളരുന്ന ന്യൂക്ലിയര്‍ വിളയാട്ടത്തില്‍നിന്നും ഭീഷണിയില്‍ നിന്നുമുള്ള ഏക സംരക്ഷകന്‍ എന്നുള്ള സ്വയമായ അഹങ്കാരവും ആത്മാഭിമാനവും അദ്ദേഹത്തിനുള്ളതായി എ. പി. റിപ്പോര്‍ട്ടില്‍ വീണ്ടും ഉദ്ധരിക്കുന്നു.

      സമ്പല്‍സമൃദ്ധമായ സൗദി അറേബ്യയും ആയിട്ടുള്ള ഇസ്രായേല്‍ ബന്ധം ബലപ്പെടുത്തി സാധാരണ ഗതിയിലേക്കു എത്തുവാന്‍ വേണ്ടിയുള്ള നെതന്യാഹുവിന്റെ ഉദ്യമം ഒരു പരിധിവരെ വിജയിക്കുവാന്‍ രാഷ്ട്രീയ നിലപാടുതന്നെ പുനരാവിഷ്‌ക്കരിച്ചു സമാധാന ആഗ്രഹികളായ ലോകരാജ്യങ്ങളുടെ നിരയില്‍ എത്തണം. 2005-ല്‍ ഇസ്രായേലില്‍ നിന്നുമുള്ള ഇറക്കുമതി സൗദി അറേബ്യ ആരംഭിച്ചതിനോടനുബന്ധിച്ചു തന്നെ ഇസ്രായേല്‍-സൗദി പിന്‍വാതില്‍ ബന്ധം ശക്തമായി.

    2022 ഡിസംബര്‍ 29 ന് നെതന്യാഹു പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ എടുത്തശേഷമുള്ള പരസ്യപ്രസ്താവനയില്‍ ഇസ്രായേലും പാലസ്തീനിയനും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കുവാനുള്ള നടപടികള്‍ ആരംഭിക്കുമെന്നുള്ള ഉറപ്പു നല്കി. സമീപഭാവിയില്‍തന്നെ സൗദി അറേബ്യയുമായിട്ടുള്ള ബന്ധവും ബലപ്പെടുത്തുമെന്ന് ഉന്നതതല ഭരണാധികാരികള്‍ മാദ്ധ്യമങ്ങളോടു വെളിപ്പെടുത്തി. ഗള്‍ഫ് രാജ്യങ്ങളുടെ ഇറാനുമായുള്ള ഡിപ്ലോമാറ്റിക് ബന്ധം ഇസ്രായേലിനെ ഏകാന്തതയില്‍ എത്തിക്കുവാനുള്ള സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങള്‍ വ്യാപകമായി ഇറാനുമായിട്ടുള്ള ബന്ധം ദൃഢപ്പെടുത്തുന്നതിനോടൊപ്പം ഇസ്രായേലിനു വിരുദ്ധമായി രാഷ്ട്രീയമായും സാമ്പത്തികമായും സാമൂഹ്യമായും പ്രതിബന്ധങ്ങള്‍ പടുത്തുയര്‍ത്തുകയുമാണ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നാഷണല്‍ സെക്യൂരിറ്റി സ്റ്റഡീസ് വിദഗ്ദ്ധരും മിഡില്‍ ഈസ്റ്റ് മേഖല ലേഖകനുമായ യോല്‍ ഗുണന്‍സ്‌കിയുടെ നിസ്വാര്‍ദ്ധവും നിഷ്പക്ഷവുമായ അഭിപ്രായാനുസരണം ഇറാനു വിരുദ്ധമായി വിവിധ രാജ്യങ്ങളെ സംഘടിപ്പിക്കുവാനുള്ള ഇസ്രായേലിന്റെ ശ്രമം സങ്കല്പത്തിലും ഉപരിയായി ദയനീയമായി പരാജയപ്പെട്ടു.

   വിപ്‌ളവ വീര്യത്തോടെ നവാഗതരായ ഇറാനിയന്‍ ഭരണാധികാരികള്‍ അശേഷം ദയയും മനുഷ്യത്വവും ഇല്ലാതെ നിരാലംബരായ അമേരിക്കന്‍ പൗരന്മാരെ കരിങ്കല്‍ തുറുങ്കില്‍ സകല പീഡനങ്ങളും കൊടുത്തു അടച്ചതില്‍ അശേഷം പ്രതികരിക്കാതെ നിശബ്ദ്ധതയോടെ നിലകൊണ്ട ആ കാലഘട്ടത്തിലെ അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറിന്റെ ചിന്താഗതിയും സ്വദേശ സ്‌നേഹവും അരശതാബ്ദം പിന്നിട്ടെങ്കിലും ചോദ്യഛിഹ്നമായി ഇപ്പോഴും നിലകൊള്ളുന്നു.

Saudi-Iran peace truce adds to Israel's unease.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക