Image

മറിയാമ്മ പിള്ളയുടെ സ്മരണയ്ക്കായി ഫൊക്കാന അവാര്‍ഡ് : ഡോ. കല ഷഹി

 ശ്രീകുമാർ ഉണ്ണിത്താൻ Published on 31 March, 2023
മറിയാമ്മ പിള്ളയുടെ സ്മരണയ്ക്കായി ഫൊക്കാന അവാര്‍ഡ് : ഡോ. കല ഷഹി

അന്തരിച്ച ഫൊക്കാന മുൻ പ്രസിഡണ്ട് മറിയാമ്മ പിള്ളയോടുള്ള സ്മരണക്കായി ഫൊക്കാന മറിയാമ്മ പിള്ള  മെമ്മോറിയൽ  അവാർഡ്  കേരള  കൺവെൻഷനിൽ  വെച്ച്    വിതരണം ചെയ്യുമെന്നു ഫൊക്കാന സെക്രട്ടറി  ഡോ. കല ഷഹി  അറിയിച്ചു.    നഴ്‌സിങ് മേഖലയിൽ   പ്രശസ്ത സേവനം കാഴ്ചവെക്കുന്ന വ്യക്തിക്കാണ് ഈ  അവാർഡ് .  
 
നാൽപ്പത് വർഷം പിന്നിടുന്ന നേർത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ആദ്യ വനിതാ പ്രസിഡന്റായിരുന്നു മറിയാമ്മ പിള്ള . ഏതു പ്രതിസന്ധി ഘട്ടത്തിലും ഫൊക്കാനക്കൊപ്പം നിന്നിട്ടുള്ള മറിയാമ്മ ചേച്ചി  ഞങ്ങൾ വിമെൻസിന്  എന്നും ഒരു മാർഗദർശി ആയിരുന്നു.  അർബുദരോഗ ചികിത്സയിലായിരിക്കുമ്പോഴും തളരാത്ത മനസുമായി ഫൊക്കാന പ്രവർത്തനങ്ങൾക്ക്  അവർ  സമയം  കണ്ടെത്തിയിരുന്നു.

ഫൊക്കാനയുടെ മുൻ പ്രസിഡണ്ടും , ട്രസ്റ്റി ബോർഡിൽ ഉൾപ്പെടെ നിരവധികൾ  പദവികൾ വഹിച്ചിരുന്ന മറിയാമ്മ പിള്ള ഫൊക്കാന നേരിട്ട എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ എന്നും ഒപ്പം നിന്നിട്ടുള്ള വ്യക്തിയാണ്.  ചിക്കാഗോയിലെ ഏറ്റവും വലിയ സംഘടനയായ ഇല്ലിനോയി മലയാളി അസോസിയേഷന്റെ     മുൻ പ്രസിഡന്റുകൂടിയാരുന്നു അവർ. മികച്ച സംഘാടകയെന്നതിലുപരി അനേകരുടെ കണ്ണീരൊപ്പിയ ഒരു വലിയ കാരുണ്യ പ്രവർത്തക കൂടിയായിരുന്നു അവർ. ചിക്കാഗോയിലെ സമീപ പ്രദേശങ്ങളിലുമായി ജാതി-മത-ഭേദമന്യേ ദേശ-ഭാഷാന്തരമില്ലാതെ അനേകായിരങ്ങൾക്ക് തൊഴിൽ നേടിക്കൊടുക്കുവാൻ  സഹായിച്ചിട്ടുള്ള ചിക്കാഗോക്കാർ ചേച്ചിയെന്നും അമേരിക്കൻ മലയാളികൾ ഫൊക്കാനയുടെ ഉരുക്കുവനിതയെന്നും വിളിപ്പേരിട്ടിരുന്ന മറിയാമ്മ പിള്ളയ്ക്ക് നൽകുന്ന ഉചിതമായ ആദരവായിരിക്കും ഈ   അവാർഡ് എന്ന്  ഡോ. കല ഷഹി അറിയിച്ചു.

ഫൊക്കാന മറിയാമ്മ ചേച്ചിയോട് അത്രത്തോളം കടപ്പെട്ടിരിക്കുന്നു, ഒരു  സാമൂഹിക  പ്രവർത്തക  എങ്ങനെ ആയിരിക്കണമോ  അതിന്റെ ഉദാഹരണമാണ് മറിയാമ്മ ചേച്ചി. ചേച്ചിയുടെ പേരിൽ ഒരു അവാർഡ്  ഏർപെടുത്താൻ കഴിഞ്ഞതിൽ അതിയസന്തോഷം ഉണ്ട്.  അമേരിക്കൻ  മലയാളികൾ  ഉള്ളടത്തോളം കാലം മറിയാമ്മപിള്ളയുടെ  പേര് എക്കാലവും ഓർമ്മിക്കപ്പെടും. 

#Mariyammapillai_award_fokana

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക