Image

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ്  സ്റ്റീഫന്‍ കിഴക്കേക്കുറ്റിന് സ്വീകരണം നല്‍കി

Published on 31 March, 2023
ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ്  സ്റ്റീഫന്‍ കിഴക്കേക്കുറ്റിന് സ്വീകരണം നല്‍കി

ചിക്കാഗോ :  2023-25 കാലഘട്ടത്തിലെ കെ.സി.സി.എന്‍.എ. യുടെ റീജണല്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍   ഇപ്പോഴത്തെ  പ്രസിഡന്റും കെ.സി.എസ്. ന്റെ മുന്‍ ട്രഷററുമായ  സ്റ്റീഫന്‍ കിഴക്കേക്കുറ്റിനു ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ്  സ്വീകരണം നല്‍കി. 

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ പ്രസിഡന്റ്  സിബി കദളിമറ്റത്തിന്റെ അദ്ധ്യക്ഷതയില്‍ മാര്‍ച്ച് 29-ാം തീയതി   നടന്ന  യോഗത്തില്‍   ക്ലബ്ബ് മെമ്പേഴ്‌സിനൊപ്പം ചിക്കാഗോയിലെ സാമൂഹിക-സാംസ്‌കാരിക-സാമുദായിക പ്രതിനിധികള്‍ പങ്കുചേര്‍ന്നു.

സംഘടനാ പ്രവർത്തനത്തിൽ പരിചയ സമ്പന്നനായ   സ്റ്റീഫന്‍ കിഴക്കേക്കുറ്റിന്റെ നിസ്വാര്‍ത്ഥമായ സേവനം കെ.സി.സി.എന്‍.എ. ക്കും കെ.സി.എസ്. ചിക്കാഗോയ്ക്കും   മുതല്‍ക്കൂട്ടാകുമെന്ന് സിബി ചൂണ്ടിക്കാട്ടി. 

 യോഗത്തില്‍ കെ.സി.സി.എന്‍.എ. യുടെ നിയുക്ത പ്രസിഡന്റ്   ഷാജി എടാട്ട്, കെ. സി. സ്. പ്രസിഡന്റ്   ജെയിൻ മാക്കിൽ എന്നിവർ  സന്നിഹിതാരായിരുന്നു. 

സോഷ്യല്‍ ക്ലബ്ബിന്റെ സെക്രട്ടറി സിബി കൈതക്കത്തൊട്ടിയില്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ജെസ്സ്‌മോന്‍ പുറമഠത്തില്‍ നന്ദിയും രേഖപ്പെടുത്തി. യോഗ ക്രമീകരണങ്ങള്‍ നടത്തിയത് സോഷ്യല്‍ ക്ലബ്ബ് ട്രെഷർ    ജോമോൻ തൊടുകയിൽ, ജോയന്റ് സെക്രട്ടറി സാബു പടിഞ്ഞാറേല്‍ എന്നിവരാണ്. 

#chicago_socialClub

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക