Image

അമേരിക്കൻ മലയാളിയുടെ മലയാളം സിനിമ 'എക്സ്പെരിമെന്റ് -5'  ഇന്ന് (വെള്ളി) മുതൽ

Published on 31 March, 2023
അമേരിക്കൻ മലയാളിയുടെ മലയാളം സിനിമ 'എക്സ്പെരിമെന്റ് -5'  ഇന്ന് (വെള്ളി) മുതൽ

മയാമി നിവാസി  മെൽവിൻ താനത്ത് പ്രധാന വേഷത്തിൽ എത്തുന്ന എക്സ്പെരിമെന്റ് -5 (Experiment 5) എന്ന മലയാളം സിനിമ വെള്ളിയാഴ്ച മുതൽ അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ പ്രദർശനത്തിന് എത്തുന്നു .   പുതുമയുള്ള  കഥയുമായി സൈക്കോ ത്രില്ലെർ വിഭാഗത്തിൽ പെടുന്നതാണ് ഈ സിനിമ.

ടിക് ടോക്കിൽ  അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ ഭാഷാ വൈരുദ്ധ്യങ്ങളെ ആക്ഷേപഹാസ്യ രൂപത്തിൽ അവതരിപ്പിക്കുന്ന ഒരു വീഡിയോ സീരിസ് ചെയ്തു അമേരിക്കയിലെ ഇന്ത്യൻ യുവജനങ്ങളുടെ ഇടയിൽ സുപരിചിതനായ മെൽവിൻ , മയാമിയിലെ ലാർകിൻ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ  ഫാർമസി  അവസാന വർഷ വിദ്യാർത്ഥിയാണ് . തൊടുപുഴ സ്വദേശികളായ മനോജ് & സിമി ആണ് മാതാപിതാക്കൾ . മയാമിയിൽ വിദ്യാർത്ഥികളായ മിഷൽ, മിലൻ എന്നിവർ സഹോദരങ്ങൾ.

എസ്തപ്  സ്റ്റാർ  ക്രിയേഷന്സും നമോ പിക്‌ചേഴ്‌സും സംയുക്തമായി നിർമ്മിക്കുന്ന ഈ സിനിമയുടെ കഥയും സംവിധാനവും അശ്വിൻ ചന്ദ്രൻ നിർവഹിക്കുന്നു . ക്രീയേറ്റീവ് ഡയറക്ടർ  നിതീഷ് കെ നായർ , തിരക്കഥ സുധിഷ് & ലോറൻസ്‌ , ഛായാഗ്രഹണം സാഗർ.

സ്പടികം ജോർജ് , അംബികാ മോഹൻ, ബോബൻ ആലുമ്മൂടൻ , കിരൺ രാജ് , മജിഷ് സന്ധ്യ, ഋഷി സുരേഷ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങളോടൊപ്പം സീരിയൽ താരം ദേവീനന്ദ നായികയായും വേഷം ഇടുന്നു .

ശ്യാം ധർമന്റെ സംഗീതത്തിൽ നജിം അർഷാദ് , സിത്താര തുടങ്ങിയവർ ആലപിച്ച മനോഹര ഗാനങ്ങൾ ഗുഡ്‌വിൽ എന്റെർറ്റൈന്മെന്റ്സ്  ജനങ്ങളിലേക്ക് എത്തിക്കുന്നു.

അമേരിക്കൻ മലയാളികളുടെ പിന്തുണ സിനിമക്ക് ഉണ്ടാവണമെന്നും എല്ലാവരും തിയറ്ററിൽ പോയി കണ്ടു സഹകരിക്കണമെന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അഭ്യർത്ഥിച്ചു.

Experiment5 Trailer;
https://youtu.be/zI-xgLPIRyI

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക