Image

മങ്ക ഡാൻസ് ഫെസ്റ്റ്  ശനിയാഴ്ച : ഒരുക്കങ്ങൾ  പൂർത്തിയായി  

Published on 31 March, 2023
മങ്ക ഡാൻസ് ഫെസ്റ്റ്  ശനിയാഴ്ച : ഒരുക്കങ്ങൾ  പൂർത്തിയായി  

കാലിഫോർണിയ : സാൻ ഫ്രാൻസിസ്കോ ബേഏരിയയിലെ പ്രമുഖ   മലയാളി സഘടനയായ   മങ്ക സംഘടിപ്പിക്കുന്ന ഡാൻസ് ഫെസ്റ്റ്,  ഈ ശനിയാഴ്ച  വുഡ് സൈഡ് ഹൈ സ്കൂൾ പെർഫോമിംഗ് ആർട്സ് തീയേറ്ററിൽ അരങ്ങേറും. പ്രശസ്ത സിനിമ താരം  സഞ്ചയ്  മിത്ര വിശിഷ്ടതിഥി ആയിരിക്കും.

രാവിലെ ഒൻപതു മണി മുതൽ തുടങ്ങുന്ന ഗ്രൂപ്പ് ഡാൻസ് മത്സരങ്ങളിൽ  അറുപതിൽ പരം ടീമുകളിയായി എഴുനൂറിൽ പരം കലാ പ്രതിഭകൾ  മാറ്റുരക്കുന്നു.   സബ് ജൂനിയർ , ജൂനിയർ , സീനിയർ , Aduilt ക്യാറ്റഗറികളിലായി  , ക്ലാസിക്കൽ, ഫോക്  , സിനിമാറ്റിക് എന്നീ വിഭാഗങ്ങളാണ് മത്സരങ്ങൾ  ഉള്ളത്.

ശനിയാഴ്ച  നടക്കുന്ന മങ്ക യുടെ ഡാൻസ് ഫെസ്റ്റിലേക്ക് , ബേ ഏരിയയിലെ എല്ലാ കലാ ആസ്വാദകരെയും  സ്നേഹപൂർവ്വം  ക്ഷണിക്കുന്നതായി  മങ്ക പ്രസിഡന്റ്  ശ്രീമതി  റെനി പൗലോസ്  അറിയിച്ചു.

പ്രസ്‌തുത കലാ വിരുന്നു , ഏറ്ററ്വും  മനോഹരമാക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായ തായി  ഡാൻസ് ഫെസ്റ്റ് കോർഡിനേറ്റർ   ശ്രീ. ഡാനിഷ് തോമസ്  പ്രവാസി ചാനലിനോട് പറഞ്ഞു .  ശ്രീമതി പദ്മപ്രിയ  പാലോട്ട് , ആൻസ്‌ ജോസഫ്  എന്നിവരാണ്  മറ്റു കോർഡിനേറ്റർസ്. 

രണ്ടായിരത്തിൽ പത്തൊൻപത്തിൽ   ശ്രീ. സജൻ  മൂലപ്ലാക്കൽ പ്രസിഡന്റ് ആയുള്ള മങ്ക ബോർഡ് ആരംഭിച്ച  "മങ്ക ഡാൻസ് ഫെസ്റ്റ് "  മികച്ച കലാ പ്രതിഭകളുടെ  പങ്കാളിത്വം  കൊണ്ട്   വൻവിജയമായിരുന്നു.  കോവിഡിന്  ശേഷം  പൂർവാധികം  ഭംഗിയായി  ഈ സംരംഭം വീണ്ടും  നടത്താനുള്ള പരിശ്രമത്തിൽ ആണ്  മങ്ക പ്രെസിഡന്ററും  ബോർഡ് അംഗങ്ങളും.

പ്രവാസി ചാനൽ മീഡിയ പാർട്ണർ ആയുള്ള ഈ ഡാൻസ് മാമാങ്കം  സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ ഡാൻസ് പ്രേമികൾ     വളരെ ആകാംഷയോടെ കാത്തിരിക്കുന്നു . 
News :  പ്രവാസി ചാനൽ കാലിഫോർണിയ ബ്യുറോ.

# MANCADancefest

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക