Image

മരണ ചുഴികൾ (കവിത: ജോയ് പാരിപ്പള്ളിൽ)

Published on 31 March, 2023
മരണ ചുഴികൾ (കവിത: ജോയ് പാരിപ്പള്ളിൽ)

ലഹരിപ്പുകയൊരു ചുഴലിക്കാറ്റായി
ലഹരി പുഴയുടെ ചുഴിയിൽ നിന്നെ
ചുഴറ്റിയെറിയും ജീവനെടുക്കും
തൃണമായി നീയും ഒഴുകി പോകും

മദ്യം മസ്‌തിഷ്കത്തിൽ മദമായി
മരണത്തിന്റെ മടിയിൽ നിന്നെ
പുണരും നേരം,ആത്മമെടുക്കും
മൃതനായി നീയും മണ്ണിൽ മറയും

ചൂതു കളിക്കാൻ പണമുണ്ടാക്കും
വാതു വെയിപ്പിന് വെമ്പൽ കൂട്ടും
മോഹന വാഗ്ദാനത്തിൽ വീഴും
പ്രാണികളല്ലോ മനുഷ്യ ജന്മം..!!

തൊട്ടാൽ ഉണരും ഫോണിൽ വിടരും
"ചാറ്റിങ് " എന്നൊരു വിസ്മയ ലോകം
പ്രണയ കെണിയുടെ വലയിൽ വീഴും
ബാലികമാരുടെ നിലവിളി കേൾപ്പൂ..!!

ഇത്,ചതിയുടെ മൂല്യച്യുതിയുടെ പിന്നെ, മാറാ വെറിയുടെ
കെട്ട കാലം
മനുഷ്യകുലത്തിൻ നന്മകളൊക്കെ
വറ്റിവരണ്ടൊരു  കഷ്ട കാലം

ഉണരാം പ്രിയരേ,ഒത്തൊരുമിക്കാം
രാവണ രാക്ഷസ വിഷ- സർപ്പങ്ങളെ
ആട്ടിയകറ്റാൻ പടയണി ചേരാം
നാടിൻ നന്മയെ പടുത്തുയർത്താം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക