Image

തെരുവുണരുമ്പോൾ (കഥ: പൂന്തോട്ടത്ത് വിനയകുമാർ)

Published on 31 March, 2023
തെരുവുണരുമ്പോൾ (കഥ: പൂന്തോട്ടത്ത് വിനയകുമാർ)

പൂത്ത   ബ്രെഡ്    കഴിച്ചു   വിശപ്പിനെ   ആട്ടിപ്പായിച്ച ഏതാനും ദിനങ്ങൾ...
പൈപ്പ്    വെള്ളത്തിൽ   ഇരുമ്പിന്റെയും    ക്ലോറിന്റെയും   അരുചിയും ഗന്ധവും…… 
വൃത്തികെട്ട   തെരുവിലെ   കടകളിൽ   നിന്ന്   ഭക്ഷണം   കഴിക്കാൻ മനസ് അനുവദിച്ചില്ല
കലപില  കൂട്ടുന്ന   അന്യഭാഷ   കുടുംബങ്ങൾ   മദ്യപിച്ചു   തല്ലുണ്ടാക്കുന്ന പതിവ്   കാഴ്ചകൾ  ….. ശാന്തമായ   തെരുവിനെ  തകർക്കുന്നു എന്ന് അയാൾക്ക് തോന്നി.....
 തെരുവിൽ  കച്ചവടം   പൊടി    പൊടിക്കുന്നു.....
വസ്ത്രങ്ങൾ...ഗുഡ്ക ,  ചാരായം , എന്ന് വേണ്ട....ശരീരം  വരെ   വിൽപ്പനയ്ക്ക്   വെച്ചിരിക്കുന്ന   തെരുവിന്റെ   കന്യകാത്വം   എന്നോ തർക്കപ്പെട്ടിരിക്കുന്നു   എന്ന    തിരിച്ചറിവിൽ    അയാളുടെ   ഹൃദയം നുറുങ്ങി..... 
ഏഴാം   തെരുവിലെ   നരക   സന്തതികളുടെ    വിളയാട്ടങ്ങൾ..
ഗതകാലത്തിന്റെ   കൈപ്പേറിയ   ഓർമ്മകൾ   അയാൾ   ഇപ്പോൾ മറക്കാൻ   ശ്രമിച്ചു   പലപ്പോഴും   പരാജയപ്പെടുന്നു. 
അവിസ്മരിക്കാൻ    ഇഷ്ടപ്പെടുന്ന   ഓർമ്മകൾ    കുത്തൊഴുക്കായി ഉള്ളിലേക്ക്   ഇടിച്ചു   കയറിവരുന്നു....
 ഒരിക്കൽ   തന്റെ   സമാധാനത്തിന്റെ   മടിത്തട്ടായിരുന്ന   ഏഴാം തെരുവ്   ഇന്ന്   പിടിച്ചു   പറിക്കാരുടെയും   കപട    വഴി വാണിഭക്കാരുടെയും ..,
കള്ളുകച്ചവടക്കാരുടെയും    മറ്റെന്തിന്റെയോ ഒക്കെ കേന്ദ്രമായിരിക്കുന്നു…!!
 മൂന്നാം  തെരുവിന്റെ   ഇടവഴിയിൽ   പൂ ചൂടി  നിന്ന   പെൺകുട്ടിയുടെ മുഖം   തെളിഞ്ഞത്   കണ്ടില്ലെന്നു   നടിച്ചു   അയാൾ.
ഉരുകിത്തീരുന്ന   അവശിഷ്ട്ടങ്ങൾ   അതിന്റെ   തിരുശേഷിപ്പുകളില്ലാതെ   അവയുടെ   അവ   കനത്ത   അന്ധകാരത്തിൽ ലയിച്ചു   കൊണ്ടിരുന്നു…..മദ്യം  കുടിച്ചു ലക്ക് കെട്ട ഒരു അന്യ ഭാഷാ സ്ത്രീ    തെരുവിന്റെ    നടുവിൽ    നഗ്ന നൃത്തം    ചെയ്യുന്നു...എവിടെ നിന്നോ   വന്നു   കുടിയേറിയവർ ...
തനിക്കു   അന്യമായ   ഭാഷയിൽ   എന്തോ ചോദിച്ചു    അരികിലൂടെ കടന്നു പോയ തലയിൽ മുല്ലപ്പൂ   ചൂടിയ     പെൺകുട്ടിയെ അയാൾ കണ്ടില്ലെന്നു നടിച്ചു.....ആളുകൾ കൂടുന്നു ... തെരുവിന്റെ ജീവൻ ....അവിടെ    നനഞ്ഞൊട്ടിയ   ചെറിയ   പെറ്റിക്കോട്ടുമിട്ടു കരഞ്ഞുകൊണ്ടോടുന്ന    അന്യഭാഷക്കാരി   പെൺകുട്ടിയുടെ    കണ്ണീർ അയാളുടെ    ഹൃദയത്തിലേക്ക്    ഉരുകിയിലിച്ചു    ചെല്ലുന്ന     ലാവയായി .... വര്ഷങ്ങള്ക്കു    മുമ്പ്   ഇവറ്റകളുടെ   എണ്ണം     കുറവായിരുന്നു ....പിന്നീട്   തൊഴിൽ    തേടി   ആ   തെരുവിലേക്ക്   വന്നവരുടെ    സംഖ്യ കനത്തു വന്നു...  പലരും   കുടുംബങ്ങളായി ...കുട്ടികളായി...ഇന്ന് ഏഴാം തെരുവ്    അവരുടെ   സ്വന്തം     തെരുവായി....
അടിപിടികളുടെ    കൈക്കരുത്തിൽ   കൈ മെയ്യ് മറന്നു   പോരടിക്കുന്ന അന്ത്യത്തിൽ   ലഭിക്കുന്ന   മദ്യം അകത്താക്കി    തെരുവിനെ വിറപ്പിക്കുന്ന   നരക   സന്തതികൾ   അയാൾക്ക്    മനഃസുഖം കൊടുത്തില്ല....സമാധാനം    പടിയടച്ചു   പിണ്ഡം   വെച്ച    കോലങ്ങൾ... തീർന്നു   പോയ സാധനങ്ങൾ     തെരുവിലെ     ഷോപ്പിൽ    നിന്ന് വാങ്ങണമെന്നുണ്ട്....
എപ്പോഴാണ്    അപ്രതീക്ഷിതമായി    തെരുവിന്റെ     വൃത്തികെട്ട കൂട്ടങ്ങൾ    കലാപമുണ്ടാകുകയെന്നറിയില്ല..ഷോപ്പിനു   മുമ്പിൽ നിന്ന അന്യഭാഷാ   തൊഴിലാളി   മദ്യപിച്ചു   ചുവന്ന   കണ്ണുകളുമായി അയാളെ തുറിച്ചു നോക്കി ....
വഴക്കിനു    പ്രത്യേകിച്ച്    കാരണം   ഒന്നും   വേണ്ടല്ലോ   അവറ്റകൾക്കു….. ....അയാൾ   ശ്രമം ഉപേക്ഷിച്ചു   തിരികെ   പൊന്നു... കാർമേഘ പ്പടർപ്പുകളിൽ    വെള്ളിടി    വെട്ടി.... പുറത്തു    പൊടിഞ്ഞു   തുടങ്ങിയ മഴ    കരുത്താർജിച്ചിരിക്കുന്നു . ആകാശത്തു   മിന്നൽ   പിണറുകൾ ... കിഴക്കൻ   കാറ്റു   ചീറിയടിച്ചു    കടന്നു   വന്നു.... അയാൾ   തന്റെ   മുറി ലക്ഷ്യമാക്കി   വേഗം   നടന്നു....
ഈയ്യാം പാറ്റകൾ   എവിടെ    നിന്നോ   പറന്നെത്തുന്നുണ്ടായിരുന്നു....
കൈയിൽ   കരുതിയിരുന്ന   ഉണങ്ങിയ   ബ്രെഡ്   അയാൾ    കരുതലോടെ മേശപ്പുറത്തേക്കു   വെച്ചു.   മഴ കനക്കുന്നു...
അതെ,   മൂന്നാം തെരുവ്   തണുക്കുകയാണ്....ജന്മാന്തരങ്ങൾക്കിടയിൽ ലഭിക്കുന്ന   മഴ .......
ഈ    മഴയിൽ   തെരുവിന്റെ   മാലിന്യങ്ങൾ   അലിഞ്ഞു പോകുമെന്ന് അയാൾ    ആഗ്രഹിച്ചു.... തീ ജ്വാലകൾ   വെള്ളി നക്ഷത്രങ്ങൾ ആയി പൊട്ടിച്ചിതറി.അയാൾ   ജനൽ   വലിച്ചടച്ചു... തകർത്തു   പെയ്യുന്ന  മഴ  രൗദ്ര ഭാവത്തോടെ   വാ   പിളർന്നു   താഴേക്കൊഴുകി... പ്രകമ്പനത്തോടൊപ്പം   ഭൂമി   കാൽച്ചുവട്ടിൽ   നിന്നും   തെന്നി നീങ്ങുന്നത്   പോലെ   അയാൾക്ക്   തോന്നി   കൂപ്പയിലെ മലിനവെള്ളത്തിൽ    തുള്ളിച്ചാടി   രസിക്കുന്ന   തെരുവിന്റെ വൃത്തികെട്ട   സന്താനങ്ങൾ....
അയാൾ   തന്റെ   മുറിയിൽ   വന്നു   ചാരുകസേരയിൽ   ഇരുന്നു   കണ്ണ് കളടച്ചു .. അയാളുടെ   മനസിലേക്ക്   വെറുപ്പിന്റെ   കാർമേഘങ്ങൾ ഇരമ്പിയാർത്തുവന്നു......
അത്   വലിയ    കരിമ്പടമായും   കട്ടിയുള്ള   വലിയ   മഞ്ഞു പാളികളായും അയാളുടെ    മനസ്സിൽ    കുരുങ്ങി.... മെല്ലെ   അയാൾ   നേർത്ത മയക്കത്തിലേക്ക്    വീണു ....
അശാന്തിയുടെ   കരകാണാത്ത    തിരകളിൽ  അയാൾ    ഉഴറിനടന്നു
പേക്കിനാവിന്റെ   പകലറുതികളിൽ   അയാൾ    മൗന മിന്നാരങ്ങളിൽ ചേക്കേറി.. കണ്ണും   കൈയും   ശരീരവുമില്ലാതെ   പിടയുന്ന    ആത്മാക്കളെ   അയാൾ     കണ്ടു... ആകാശത്തിന്റെ  മുഖം കറക്കുമ്പോൾ അയാളുടെ    ഉള്ളിൽ    ഭയാനകമായ   അപശകുനതിന്റെ    അവ്യക്ത ചിത്രം    അശാന്തിയുടെ    കോമരമായി    ഉറഞ്ഞു    തുള്ളി....
അപ്രതീക്ഷിതമായ   നേരത്തു    ഏഴാം തെരുവിന്റെ   കോണിൽ നിന്നും ഉയർന്നു വന്ന    മുദ്രാവാക്യങ്ങൾ    അയാളുടെ   മനസിനെ ഞെരിച്ചു ...
തെരുവിൽ    ഉണ്ടാക്കിയ   വലിയ   ജാഥയിൽ   അവർ    അണി  നിരന്നു...
‘ഏഴാം തെരുവ്’   അവരുടെ    സ്വന്തമാണെന്ന്    അവകാശവാദം ഉയർത്തിയ    ജാഥ   അയാളെ   നൊമ്പരപ്പെടുത്തി...
പക്ഷികൾക്കും പറവകൾക്കും   സ്വാതന്ത്ര്യമുണ്ട് ...
പക്ഷെ    മനുഷ്യന്റെ    അഹങ്കാരത്തിന്റെ   ഫലം    എന്താകുമെന്ന് ചിന്തിച്ചു   ….അയാൾ അസ്വസ്ഥനായി...
 തെരുവിന്റെ   നരക    സന്തതികൾ ....
ഉയരുന്ന    മുദ്രാവാക്യങ്ങൾ....”ഏഴാം തെരുവ് ..ഞങളുടെ സ്വന്തം ...ഇവിടെ ഞങ്ങൾ മാത്രം ...”-
മദ്യവും    മരുന്നുമടിച്ചു  ഏഴാം തെരുവിന്റെ      മനസമാധാനം തല്ലികെടുതിക്കൊടിരിക്കുന്ന    അന്യഭാഷാ   തൊളിലാളികളായ ഏതാനും    ചെറുപ്പക്കാർ    ജാഥയുടെ    ഏറ്റവും       മുമ്പിൽ.....!
അക്രോശിക്കുന്നവരുടെ   പല്ലുകളിൽ   കറുത്ത   പാടുകൾ ....!!
കടന്നു   വരുന്ന    ജാഥയിലെ   സ്ത്രീകൾ   ഒഴിഞ്ഞ    മദ്യക്കുപ്പികൾ വീശിയെറിയുന്നു.. …!!!
ദൈവമേ...അയാളുടെ    മനസ്    ആർദ്രമായി... ഇവർ    എന്തിനുള്ള പുറപ്പാടാണ്... 
ഒരാവേശത്തിൽ    കതകു    തുറന്നു ...അവരുടെ   ജാഥയെ വിലക്കിയ നിമിഷത്തിൽ   അയാളെ   ഒരു    ചെറുപ്പക്കാരൻ   നിലത്തിട്ടു ചവിട്ടി മെതിച്ചു... അവർ     ആർത്തട്ടഹസിച്ചു കൊണ്ടിരുന്നു...
തലേന്ന്   കണ്ട   ചുവന്ന   കണ്ണുകളുള്ള,    മദ്യപിച്ചു   ലക്ക് കെട്ട ചെറുപ്പക്കാരൻ    അയാളുടെ   കൈവിരൽ     നിലത്തു ചവിട്ടിയരച്ചു..
പ്രാണൻ   പിടയുന്ന   വേദനയാൽ   അയാൾ   കൈകൾ  ശക്തിയായി പിന്നോട്ട്  വലിച്ചു…
അയാളുടെ      കൈ മുട്ട്     കസേരയിൽ    വന്നിടിച്ചു    നന്നായി വേദനിച്ചു...
അയാൾ   ഞെട്ടി    കണ്ണുകൾ    തുറന്നു....
അയാൾ   ബദ്ധപ്പെട്ടു   ശ്വാസഗതി    നിയന്ത്രിച്ചു … അയാൾ    ജനാലയിലൂടെ     പുറത്തേക്കു     നോക്കി... അവിടെ     തെരുവിന്റെ സന്തതികളുടെ   തിരക്ക്     കൂടിയിരിക്കുന്നു...   രണ്ടുപേർ   തെരുവിൽ വഴക്കിടുന്നതും     അയാൾ    കണ്ടു...തെരുവ്   വീണ്ടും    പഴയതുപോലെ ഉണർന്നു       കഴിഞ്ഞിരുന്നു.
     

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക